NEWS
എറണാകുളം ജില്ലയിൽ ഇന്ന് 4048 പേർക്ക് രോഗം സ്ഥിരീകരിച്ചു.

എറണാകുളം : കേരളത്തില്‍ ഇന്ന് 31,445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,65,273 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.03 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 3,06,19,046 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 215 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 19,972 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 138 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 29,608 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1576 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
എറണാകുളം ജില്ലയിൽ ഇന്ന് 4048 പേർക്ക് രോഗം സ്ഥിരീകരിച്ചു.
• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 2
• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 3987
• ഉറവിടമറിയാത്തവർ- 55
• ആരോഗ്യ പ്രവർത്തകർ – 4
കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ
• രായമംഗലം – 107
• തൃക്കാക്കര – 105
• വേങ്ങൂർ – 98
• കരുമാലൂർ – 93
• കളമശ്ശേരി – 88
• തൃപ്പൂണിത്തുറ – 85
• കറുകുറ്റി – 81
• കുമ്പളങ്ങി – 73
• വാഴക്കുളം – 69
• കാലടി – 68
• പള്ളിപ്പുറം – 68
• നെടുമ്പാശ്ശേരി – 64
• ആരക്കുഴ – 63
• കൂവപ്പടി – 61
• ചിറ്റാറ്റുകര – 61
• ചെല്ലാനം – 60
• മലയാറ്റൂർ നീലീശ്വരം – 60
• കിഴക്കമ്പലം – 59
• കോട്ടുവള്ളി – 55
• പായിപ്ര – 55
• ആലങ്ങാട് – 53
• മണീട് – 52
• പള്ളുരുത്തി – 51
• എളംകുന്നപ്പുഴ – 47
• കാഞ്ഞൂർ – 47
• കോതമംഗലം – 47
• മരട് – 47
• അശമന്നൂർ – 46
• എടക്കാട്ടുവയൽ – 46
• കുഴിപ്പള്ളി – 44
• ശ്രീമൂലനഗരം – 44
• വെങ്ങോല – 43
• ഒക്കൽ – 42
• എടത്തല – 41
• പിറവം – 41
• വടക്കേക്കര – 41
• കലൂർ – 40
• പുത്തൻവേലിക്കര – 39
• ചൂർണ്ണിക്കര – 38
• ഞാറക്കൽ – 37
• മുളന്തുരുത്തി – 37
• കുമ്പളം – 36
• മുടക്കുഴ – 36
• ആമ്പല്ലൂർ – 33
• ഏഴിക്കര – 33
• കടവന്ത്ര – 32
• നെല്ലിക്കുഴി – 32
• പെരുമ്പാവൂർ – 32
• ഉദയംപേരൂർ – 31
• ഏലൂർ – 31
• പൂതൃക്ക – 31
• ആലുവ – 30
• വടവുകോട് – 30
• ഇടപ്പള്ളി – 29
• പല്ലാരിമംഗലം – 29
• മഴുവന്നൂർ – 29
• തിരുമാറാടി – 28
• പാമ്പാകുട – 28
• മൂവാറ്റുപുഴ – 28
• വരാപ്പുഴ – 28
• അങ്കമാലി – 28
• കുന്നത്തുനാട് – 27
• തിരുവാണിയൂർ – 27
• പാറക്കടവ് – 27
• പാലാരിവട്ടം – 27
• മഞ്ഞപ്ര – 27
• മഞ്ഞള്ളൂർ – 27
• വാളകം – 27
• നോർത്തുപറവൂർ – 26
• ഫോർട്ട് കൊച്ചി – 26
• വാരപ്പെട്ടി – 26
• ആവോലി – 25
• പൈങ്ങോട്ടൂർ – 24
• തേവര – 23
• പിണ്ടിമന – 23
• ആയവന – 22
• ഐക്കാരനാട് – 22
• കോട്ടപ്പടി – 22
• ചേരാനല്ലൂർ – 22
• ഇലഞ്ഞി – 21
• എറണാകുളം നോർത്ത് – 21
• കടുങ്ങല്ലൂർ – 21
• കവളങ്ങാട് – 21
• മുണ്ടംവേലി – 20
• കീരംപാറ – 18
• കൂത്താട്ടുകുളം – 18
• ചെങ്ങമനാട് – 18
• വടുതല – 18
• എളമക്കര – 17
• തുറവൂർ – 16
• എറണാകുളം സൗത്ത് – 15
• മുളവുകാട് – 15
• മൂക്കന്നൂർ – 15
• വെണ്ണല – 15
• പാലക്കുഴ – 14
• മട്ടാഞ്ചേരി – 14
• രാമമംഗലം – 14
• കടമക്കുടി – 13
• കുട്ടമ്പുഴ – 13
• ചോറ്റാനിക്കര – 13
• ഇടക്കൊച്ചി – 12
• കീഴ്മാട് – 12
• എടവനക്കാട് – 11
• ചളിക്കവട്ടം – 11
• പച്ചാളം – 11
• പോത്താനിക്കാട് – 11
• കുന്നുകര – 10
• തമ്മനം – 10
• നായരമ്പലം – 10
• അയ്യമ്പുഴ – 9
• തോപ്പുംപടി – 9
• പനമ്പള്ളി നഗർ – 9
• വൈറ്റില – 9
• പനയപ്പിള്ളി – 8
• മാറാടി – 8
• പെരുമ്പടപ്പ് – 6
• പോണേക്കര – 6
• അയ്യപ്പൻകാവ് – 5
• ചേന്ദമംഗലം – 5
• അതിഥി തൊഴിലാളി – 18
• ഐ എൻ എച്ച് എസ് – 13
• പോലീസ് ഉദ്യോഗസ്ഥൻ – 1
അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ
എളംകുളം,കല്ലൂർക്കാട്,പൂണിത്തുറ,ചക്കരപ്പറമ്പ്
• ഇന്ന് 1872 പേർ രോഗ മുക്തി നേടി.
• ഇന്ന് 4441 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 2431 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 38480 ആണ്.
• ഇന്ന് 176 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.
• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 423 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 16552 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകൾ ഉൾപ്പെടാതെ)
• കളമശ്ശേരി മെഡിക്കൽ കോളേജ് – 84
• ജി എച്ച് മൂവാറ്റുപുഴ- 38
• ജി എച്ച് എറണാകുളം- 58
• ഡി എച്ച് ആലുവ- 58
• പള്ളുരുത്തി താലൂക്ക് ആശുപത്രി – 12
• പെരുമ്പാവൂർ താലൂക്ക് ആശുപത്രി – 24
• അങ്കമാലി താലൂക്ക് ആശുപത്രി – 26
• പിറവം താലൂക്ക് ആശുപത്രി – 26
• അമ്പലമുഗൾ കോവിഡ് ആശുപത്രി – 129
• സഞ്ജീവനി – 28
• സ്വകാര്യ ആശുപത്രികൾ – 1163
• എഫ് എൽ റ്റി സി കൾ – 376
• എസ് എൽ റ്റി സി കൾ- 327
• ഡോമിസിലറി കെയർ സെൻ്റെർ- 770
• വീടുകൾ- 13433
• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 20600 ആണ് .
• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി സാമ്പിളുകൾ 23492 കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (TPR) – 17.23
• ഇന്ന് 1732 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 788 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.
•മാനസികാരോഗ്യപരിപാടിയുടെ ഭാഗമായി 4234 പേർക്ക് കൗൺസിലിംഗ് സേവനം നൽകി.
• 271 പേർ ടെലിമെഡിസിൻ മുഖേന ചികിത്സ തേടി.
ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702
വാക്സിനേഷൻ സംശയനിവാരണത്തിനായി വിളിക്കുക –
9072303861, 9072303927, 9072041171, 9072041172
(രാവിലെ 8 മുതൽ വൈകിട്ട് 6 വരെ)
വാക്സിൻ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് 9072041170
(രാവിലെ 10 മുതൽ വൈകിട്ട് 5 വരെ).
NEWS
കുട്ടമ്പുഴ – കീരംപാറ പഞ്ചായത്തുകളിൽ ബഫർ സോൺ പരിധികളിൽ 1031 നിർമ്മിതികൾ കണ്ടെത്തിയതായി വനം വകുപ്പ് മന്ത്രി

കോതമംഗലം : ബഫർ സോൺ ; കുട്ടമ്പുഴ – കീരംപാറ ഗ്രാമപഞ്ചായത്ത് പരിധികളിൽ 1031 നിർമ്മിതികൾ കണ്ടെത്തിയതായി വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നിയമസഭയിൽ അറിയിച്ചു.ബഫർ സോണിലെ നിർമ്മിതികളെ സംബന്ധിച്ച് ആന്റണി ജോൺ എം എൽ എ ഉന്നയിച്ച നിയമസഭ ചോദ്യത്തിന് മറുപടി പറയുമ്പോൾ ആണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ബഫർ സോണിലെ നിർമ്മിതികളുടെ എണ്ണം കണ്ടെത്തുന്നതിനായി നിയമിച്ച വിദഗ്ദ്ധ സമിതി കുട്ടമ്പുഴ,കീരംപാറ പഞ്ചായത്തുകളിൽ കണ്ടെത്തിയ നിർമ്മിതികളുടെ കണക്ക് സംബന്ധിച്ചും എം എൽ എ നിയമ സഭയിൽ ചോദ്യം ഉന്നയിച്ചു. സംസ്ഥാനത്തെ സംരക്ഷിത പ്രദേശങ്ങൾക്ക് ചുറ്റും പാരിസ്ഥിതിക സംവേദക മേഖല നിർണയിക്കുന്ന വിഷയം സംബന്ധിച്ച് ബഹു. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ 29 – 08 – 2022 ൽ ചേർന്ന ഓൺലൈൻ യോഗത്തിൽ കേരള സംസ്ഥാന റിമോട്ട് സെൻസിങ് ആന്റ് എൻവയോൺമെന്റ് സെന്റർ (KSREC) ലഭ്യമാക്കിയ കരട് പഠന റിപ്പോർട്ട് വിശദമായി പരിശോധിക്കുകയും തുടർന്ന് പൊതുജന അഭിപ്രായം കൂടി കണക്കിലെടുത്തു കൊണ്ട് ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെയുള്ള സർവ്വേയ്ക്ക് പുറമെ ഭൗതിക സ്ഥലപരിശോധന കൂടി നടത്തി സംരക്ഷിത മേഖലയുടെ അതിർത്തിയിൽ നിന്നും ഒരു കിലോമീറ്റർ ചുററള്ളവിൽ ഇക്കോ സെൻസിറ്റീവ് സോൺ ബാധകമാക്കിയാൽ ഉൾപ്പെടുന്ന നിർമ്മിതികളുടെ എണ്ണം കണ്ടെത്തുന്നതിനും വിശദമായ വിവരങ്ങൾ ശേഖരിക്കുന്നതിനും തീരുമാനിക്കുകയും,ആയതിനായി 30-09-2022 ലെ സർക്കാർ ഉത്തരവ് (സാധാ) 424/2022/വനം പ്രകാരം റിട്ടയേർഡ് ജസ്റ്റീസ് തോട്ടത്തിൽ ബി. രാധാകൃഷ്ണൻ ചെയർമാനായ ഒരു വിദഗ്ദ്ധ സമിതിയും സാങ്കേതിക വിദഗ്ദ്ധരുടെ സമിതിയും രൂപീകരിക്കുകയും ചെയ്തു.
വിദഗ്ധ സമിതി പൊതുജന പങ്കാളിത്തത്തോടെ ജനവാസ മേഖലകൾ സംബന്ധിച്ച ഭൗതീക സ്ഥല പരിശോധന പൂർത്തിയാക്കി 01.03.2023 ൽ അന്തിമ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്.KSREC വികസിപ്പിച്ച അസ്സറ്റ് മാപ്പർ എന്ന മൊബൈൽ ആപ്പ് മുഖേന നടത്തിയ ഫീൽഡ് വെരിഫിക്കേഷനിൽ 62039 നിർമ്മിതികളും,ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെയുള്ള സർവ്വേയിൽ 49374 നിർമ്മിതികളുമാണ് കണ്ടെത്തിയിട്ടുള്ളത്.ഇവ രണ്ടിലെയും വിവരങ്ങൾ പരിഗണിച്ചു കൊണ്ടും ഇരട്ടിപ്പുകൾ ഉള്ള ഡാറ്റാ ഒഴിവാക്കി കൊണ്ടും അന്തിമ കണക്ക് പരിശോധിക്കുമ്പോൾ,സംസ്ഥാനത്തെ 24 സംരക്ഷിത പ്രദേശങ്ങളുടെ ഒരു കിലോമീറ്റർ പരിധിയിൽ,70582 നിർമ്മിതികൾ ഉണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്.ഗ്രാമ പഞ്ചായത്തുകളും വനം വകുപ്പും KSREC ന്റെ സഹായത്തോടെ സംയുക്തമായി പ്രവർത്തിച്ച് എടുത്ത കണക്കുകളാണ് വിദഗ്ധ സമിതി സർക്കാരിൽ സമർപ്പിച്ചിട്ടുള്ളത്.കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് 816 അപേക്ഷകൾ ലഭിച്ചതിൽ 658 എണ്ണം മാത്രമേ ഇക്കോ സെൻസിറ്റീവ് സോൺ പരിധിയിൽ വരുന്നുള്ളൂ ആയതിൻറെ ജിയോ ടാഗിംഗ് പൂർത്തീകരിച്ചിട്ടുണ്ട്. കീരംപാറ ഗ്രാമപഞ്ചായത്തിൽ 465 അപേക്ഷകൾ ലഭിച്ചതിൽ 373 എണ്ണം മാത്രമേ ഇക്കോ സെൻസിറ്റീവ് സോൺ പരിധിയിൽ വരുന്നുള്ളൂ ആയതിന്റെ ജിയോ ടാഗിങ്ങ് പൂർത്തീകരിച്ചിട്ടുണ്ട്.ഇത്തരത്തിൽ 1031 നിർമ്മിതികളാണ് ഇക്കോ സെൻസിറ്റീവ് സോൺ പരിധിയിൽ വിഗഗ്ദ്ധ സമിതി കണ്ടെത്തിയിട്ടുള്ളതെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ആന്റണി ജോൺ എം എൽ എ യെ നിയമസഭയിൽ അറിയിച്ചു.
NEWS
കോതമംഗലത്ത് രണ്ടിടങ്ങളിൽ തീ പിടുത്തം : ജാഗ്രത പുലർത്തണമെന്ന് അഗ്നി രക്ഷാ സേന

കോതമംഗലം : കോതമംഗലം ടൗണിലും സബ് സ്റ്റേഷനിലും തീപിടിത്തം, ഇന്ന് രാവിലെ കോതമംഗലം ഗവ: ആശുപത്രിക്ക് സമീപം ആളൊഴിഞ്ഞ പറമ്പിലും കോതമംഗലം സബ് സ്റ്റേഷനിലും പുല്ലിന് തീപിടിച്ചു. കോതമംഗലത്ത് നിന്നും അഗ്നി രക്ഷാ സേന എത്തി തീപൂർണ്ണമായും അണക്കുകയായിരുന്നു. അഗ്നി രക്ഷാ ജീവനക്കാരായ സജി മാത്യം, കെ.എം മുഹമ്മദ് ഷാഫി കെ.കെ.ബിനോയി , മനോജ് കുമാർ ,കെ. പി. ഷമീർ, കെ.എസ്. രാകേഷ്, ആർ.എച്ച് വൈശാഖ്, പി.ബിനു, അനുരാജ് , രാമചന്ദ്രൻ നായർ എന്നിവർ ചേർന്നാണ് തീ അണച്ചത്.
NEWS
ജനകീയാരോഗ്യവേദി മെഡിക്കല്‍ ഉപകരണങ്ങള്‍ നാടിന് സമര്‍പ്പിച്ചു.

കോതമംഗലം : നിര്‍ധനര്‍ക്കും നിരാശ്രയര്‍ക്കും ആശ്വാസമായി പി.ഡി.പി.ജനകീയാരോഗ്യവേദി സംസ്ഥാനത്ത് പ്രഖ്യാപിച്ചിട്ടുള്ള ആയിരം ആശ്രയ കേന്ദ്രങ്ങളുടെ ഭാഗമായി നെല്ലിക്കുഴിയില്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുള്ള കേന്ദ്രത്തില്‍ നിന്നുള്ള മെഡിക്കല്‍ ഉപകരണങ്ങള്‍ നാടിന് സമര്‍പ്പിച്ചു. പി.ഡി.പി.നിയോജകമണ്ഡലം സമ്മേളനത്തോടനുബന്ധിച്ച് നടന്ന പൊതുയോഗത്തില്‍ ആന്റണി ജോണ്‍ എം.എല്‍.എ.യാണ് മെഡിക്കല്‍ ഉപകരണങ്ങളുടെ വിതരണോദ്ഘടാനം നിര്‍വഹിച്ചത്. സൗജന്യ മെഡിസിന്‍ വിതരണം, രക്തദാനം, കിടപ്പ് രോഗികള്‍ക്കുള്ള സഹായ ഉപകരണങ്ങള്‍ , ഭക്ഷ്യവസ്തുക്കള്‍ വിതരണം തുടങ്ങിയ സേവന പ്രവര്‍ത്തനങ്ങളാണ് സെന്റര്‍ വഴി നടന്നുവരുന്നത്. ചടങ്ങില്‍ സി.എം.കോയ അദ്ധ്യക്ഷത വഹിച്ചു. വി.എം.അലിയാര്‍ , സുബൈര്‍ വെട്ടിയാനിക്കല്‍ ,ലാലു ജോസ് കാച്ചപ്പിള്ളി, ജനകീയാരോഗ്യവേദി ജില്ല സെക്രട്ടറി ഫൈസല്‍ , ടി.എച്ച്.ഇബ്രാഹീം , ഷിഹാബ് കുരുംബിനാംപാറ തുടങ്ങിയവര്‍ സംബന്ധിച്ചു.
-
CRIME1 week ago
പൂർവ്വവിദ്യാർഥി സംഗമം; 35 വർഷത്തിന് ശേഷം കുടുംബം ഉപേക്ഷിച്ച് ഒളിച്ചോടി കമിതാക്കൾ
-
ACCIDENT6 days ago
വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം
-
CRIME1 week ago
കോളേജ് പ്രിൻസിപ്പൽ ചെന്നൈയിൽ പോക്സോ കേസിൽ പിടിയിൽ
-
ACCIDENT1 week ago
പെരുമ്പിലാവിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കവളങ്ങാട് സ്വദേശികൾ മരണപ്പെട്ടു.
-
NEWS6 days ago
കോതമംഗലത്തിന്റെ സ്വന്തം സാധു യാത്രയായി
-
CRIME1 week ago
വീട്ടമ്മക്ക് നേരെ ആക്രമണവും ഭർത്താവിനെ കൊലപ്പെടുത്താൻ ശ്രമവും; രണ്ട് പേർ കോതമംഗലം പോലീസ് പിടിയിൽ
-
ACCIDENT1 week ago
വാഹനാപകടത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകനായ യുവാവ് മരിച്ചു
-
CRIME4 days ago
കോളേജ് വിദ്യാർത്ഥിനിയെ ഭീഷണിപ്പെടുത്തി മാനഭംഗപ്പെടുത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ