NEWS
എറണാകുളം ജില്ലയിൽ ഇന്ന് 2626 പേർക്ക് രോഗം സ്ഥിരീകരിച്ചു; കുട്ടമ്പുഴയിൽ മാത്രം 75 രോഗികൾ.

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 19,325 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,21,070 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) എട്ടിന് മുകളിലുള്ള 678 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 2507 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 143 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 23,439 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 96 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 18,114 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1038 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
കൊറോണ കൺട്രോൾറൂം
എറണാകുളം 18/09/21
ബുള്ളറ്റിൻ – 6.15 PM
• ജില്ലയിൽ ഇന്ന് 2626 പേർക്ക് രോഗം സ്ഥിരീകരിച്ചു.
• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 4
• സമ്പർക്കം വഴി രോഗം
സ്ഥിരീകരിച്ചവർ – 2589
• ഉറവിടമറിയാത്തവർ- 28
• ആരോഗ്യ പ്രവർത്തകർ – 5
കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ
• തൃപ്പൂണിത്തുറ — 95
• കുട്ടമ്പുഴ — 75
• കോട്ടുവള്ളി — 75
• പുത്തൻവേലിക്കര — 74
• കവളങ്ങാട് — 62
• ഏഴിക്കര — 57
• കോതമംഗലം — 57
• നായരമ്പലം — 57
• മുളന്തുരുത്തി — 54
• മുളവുകാട് — 46
• കടുങ്ങല്ലൂർ — 40
• ഉദയംപേരൂർ — 39
• കീഴ്മാട് — 39
• കാഞ്ഞൂർ — 38
• കുമ്പളങ്ങി — 38
• കളമശ്ശേരി — 37
• കാലടി — 37
• ഇടപ്പള്ളി — 36
• തൃക്കാക്കര — 36
• പായിപ്ര — 36
• പിണ്ടിമന — 36
• തുറവൂർ — 35
• വെങ്ങോല — 35
• അങ്കമാലി — 34
• ഞാറക്കൽ — 32
• ചെല്ലാനം — 31
• ചിറ്റാറ്റുകര — 30
• ആലുവ — 29
• എടക്കാട്ടുവയൽ — 29
• എളംകുന്നപ്പുഴ — 29
• പള്ളുരുത്തി — 27
• വടക്കേക്കര — 27
• കൂത്താട്ടുകുളം — 25
• മഴുവന്നൂർ — 25
• നെടുമ്പാശ്ശേരി — 24
• നോർത്തുപറവൂർ — 24
• ഒക്കൽ — 23
• കല്ലൂർക്കാട് — 23
• പിറവം — 23
• പാലക്കുഴ — 22
• വടവുകോട് — 22
• ചേന്ദമംഗലം — 20
• പള്ളിപ്പുറം — 20
• ഫോർട്ട് കൊച്ചി — 20
• മാറാടി — 20
• മുടക്കുഴ — 20
• വൈറ്റില — 20
• ശ്രീമൂലനഗരം — 20
• അയ്യമ്പുഴ — 19
• നെല്ലിക്കുഴി — 19
• മരട് — 19
• കറുകുറ്റി — 18
• രാമമംഗലം — 18
• കിഴക്കമ്പലം — 17
• കുമ്പളം — 17
• കൂവപ്പടി — 17
• പല്ലാരിമംഗലം — 17
• മലയാറ്റൂർ നീലീശ്വരം — 17
• രായമംഗലം — 17
• വടുതല — 17
• എടവനക്കാട് — 16
• ഐക്കാരനാട് — 16
• കടവന്ത്ര — 16
• ചൂർണ്ണിക്കര — 16
• കോട്ടപ്പടി — 15
• പാലാരിവട്ടം — 15
• ആയവന — 14
• എളമക്കര — 14
• കരുമാലൂർ — 14
• വാഴക്കുളം — 14
• വേങ്ങൂർ — 14
• അശമന്നൂർ — 13
• എടത്തല — 13
• ചോറ്റാനിക്കര — 13
• ആവോലി — 12
• എറണാകുളം നോർത്ത് — 12
• ചെങ്ങമനാട് — 12
• തേവര — 12
• മൂക്കന്നൂർ — 12
• വാരപ്പെട്ടി — 12
• വാളകം — 12
• ആരക്കുഴ — 11
• ആലങ്ങാട് — 11
• എറണാകുളം സൗത്ത് — 11
• ചേരാനല്ലൂർ — 11
• തിരുമാറാടി — 11
• മണീട് — 11
• മുണ്ടംവേലി — 11
• മൂവാറ്റുപുഴ — 11
• ഇടക്കൊച്ചി — 10
• കലൂർ — 10
• പാമ്പാകുട — 10
• പൂതൃക്ക — 10
• പോത്താനിക്കാട് — 10
• മഞ്ഞള്ളൂർ — 10
• മട്ടാഞ്ചേരി — 10
• ആമ്പല്ലൂർ — 9
• ഏലൂർ — 9
• കീരംപാറ — 9
• കുന്നത്തുനാട് — 9
• കുന്നുകര — 9
• തമ്മനം — 9
• തോപ്പുംപടി — 9
• പോണേക്കര — 9
• ചളിക്കവട്ടം — 8
• പച്ചാളം — 8
• പെരുമ്പടപ്പ് — 8
• ഇലഞ്ഞി — 7
• തിരുവാണിയൂർ — 7
• പെരുമ്പാവൂർ — 7
• എളംകുളം — 6
• പാറക്കടവ് — 5
• മഞ്ഞപ്ര — 5
• ഐ എൻ എച്ച് എസ് — 22
• അതിഥി തൊഴിലാളി — 2
അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ
കുഴിപ്പള്ളി, പൈങ്ങോട്ടൂർ, വരാപ്പുഴ, കടമക്കുടി, പൂണിത്തുറ, അയ്യപ്പൻകാവ്, കരുവേലിപ്പടി, പനമ്പള്ളി നഗർ, വെണ്ണല.
• ഇന്ന് 7075 പേർ രോഗ മുക്തി നേടി.
• ഇന്ന് 3407 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 5540 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 35593 ആണ്.
• ഇന്ന് 57 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.
• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 261 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം
21530 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകൾ ഉൾപ്പെടാതെ)
• കളമശ്ശേരി മെഡിക്കൽ കോളേജ് – 77
• ജി എച്ച് മൂവാറ്റുപുഴ-
32
• ജി എച്ച് എറണാകുളം- 43
• ഡി എച്ച് ആലുവ- 60
• പള്ളുരുത്തി താലൂക്ക് ആശുപത്രി – 20
•പെരുമ്പാവൂർ താലൂക്ക് ആശുപത്രി – 27
• അങ്കമാലി താലൂക്ക് ആശുപത്രി – 15
• പിറവം താലൂക്ക് ആശുപത്രി – 20
• അമ്പലമുഗൾ കോവിഡ് ആശുപത്രി – 110
• സഞ്ജീവനി – 28
• സ്വകാര്യ ആശുപത്രികൾ – 1167
• എഫ് എൽ റ്റി സി കൾ – 275
• എസ് എൽ റ്റി സി കൾ- 288
• ഡോമിസിലറി കെയർ സെൻ്റെർ- 588
• വീടുകൾ- 18780
• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 24156 ആണ് .
• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നും 17699 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (TPR) 14.84 ആണ് .
ഇന്ന് ( 18/9/21) ന് നടന്ന കോവിഡ് വാക്സിനേഷനിൽ വൈകിട്ട് 5.30 വരെ ലഭ്യമായ വിവരമനുസരിച്ച് 40799 ഡോസ് വാക്സിനാണ് വിതരണം ചെയ്തത്. ഇതിൽ 14440 ആദ്യ ഡോസും, 26359 സെക്കൻ്റ് ഡോസുമാണ്. കോവിഷീൽഡ് 40711 ഡോസും, 88 ഡോസ് സ്പുട്നിക് വാക്സിനുമാണ് വിതരണം ചെയ്തത്.
ജില്ലയിൽ ഇതുവരെ
3925422 ഡോസ് വാക്സിനാണ് നൽകിയത്. 2762002 ആദ്യ ഡോസ് വാക്സിനും, 1163420 സെക്കൻ്റ് ഡോസ് വാക്സിനും നൽകി. ഇതിൽ 3507735 ഡോസ് കോവിഷീൽഡും, 407581 ഡോസ് കോവാക്സിനും, 10106 ഡോസ് സുപ്ട്നിക് വാക്സിനുമാണ്.
• ഇന്ന് 1446 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 765 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.
•മാനസികാരോഗ്യപരിപാടിയുടെ ഭാഗമായി 5034 പേർക്ക് കൗൺസിലിംഗ് സേവനം നൽകി.
• 137 പേർ ടെലിമെഡിസിൻ മുഖേന ചികിത്സ തേടി.
ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702
വാക്സിനേഷൻ സംശയനിവാരണത്തിനായി വിളിക്കുക –
9072303861, 9072303927, 9072041171, 9072041172
(രാവിലെ 8 മുതൽ വൈകിട്ട് 6 വരെ)
വാക്സിൻ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് 9072041170
(രാവിലെ 10 മുതൽ വൈകിട്ട് 5 വരെ)
NEWS
വിവാഹത്തിൽ പങ്കെടുക്കാൻ കൂട്ട അവധി; കോതമംഗലം സിവിൽ സ്റ്റേഷനിലെ ജീവനക്കാരുടെ നടപടി വിവാദത്തിൽ

കോതമംഗലം : സർക്കാർ ഓഫീസിൽ കൂട്ട അവധിയിൽ വലഞ്ഞ് ജനങ്ങൾ. കോതമംഗലം മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന താലൂക്ക് ഓഫീസിലേയും വില്ലേജ് ഓഫീസിലേയും ജീവനക്കാർ കൂട്ട അവധിയെടുത്തതോടെയാണ് ജനങ്ങൾ വലഞ്ഞത്. ജീവനക്കാരുടെ കൂട്ട അവധി ഓഫിസ് പ്രവർത്തനങ്ങൾ താളം തെറ്റിച്ചതായി പരാതിയിൽ പറയുന്നു. താലൂക്ക് റവന്യൂ ഉദ്യോഗസ്ഥൻ്റെ വിവാഹത്തിൽ പങ്കെടുക്കുന്നതിനു വേണ്ടിയായിരുന്നു ജീവനക്കാർ അവധിയെടുത്തത്.
താലൂക്ക് ഓഫീസിൽ മതിയായ ഉദ്യോഗസ്ഥരില്ലാതിരുന്നത് ഇന്നലെ ആവശ്യങ്ങൾക്കായെത്തിയ ആളുകൾ നിരാശയോടെ മടങ്ങുന്നതിന് കാരണമായി. 71 ജീവനക്കാരുള്ള താലൂക്ക് ഓഫീസിൽ നിന്ന് 35 ൽ പരം ജീവനക്കാരാണ് വിവാഹത്തിൽ പങ്കെടുക്കാനായി അവധിയെടുത്തത്. കൂടാതെ അഞ്ച് ജീവനക്കാരുടെ കുറവും ഓഫീസിലുണ്ടായിരുന്നു. ആകെ 27 പേരാണ് താലൂക്ക് ഓഫീസിൽ ഹാജരായത്.
കൂടാതെ കളക്ടറുടെ അനുമതിയോടെയാണ് ജീവനക്കാർ അവധിയെടുത്തതെന്നും തഹസിൽദാർ റേച്ചൽ കെ വർഗീസ് വിശദീകരിച്ചു. ഒപ്പം ഓഫീസ് സേവനങ്ങൾക്ക് തടസ്സം വരാത്ത രീതിയിൽ ക്രമീകരണം ഏർപ്പെടുത്തിയിരുന്നതായും തഹസിൽദാർ പറഞ്ഞു. എന്നാൽ ഇത്രയധികം ജീവനക്കാർ കൂട്ട അവധിയെടുത്തത് വിവാദത്തിന് വഴിവെച്ചു. കൂട്ട അവധിയെടുത്തതിന് ഉദ്യോഗസ്ഥരോട് മേലുദ്യോഗസ്ഥൻ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.
NEWS
നവീകരിച്ച പാലമറ്റം – കൂവപ്പാറ റോഡ് ഉദ്ഘാടനം ചെയ്തു.

കോതമംഗലം : ജില്ലാ പഞ്ചായത്തിന്റെ 20 ലക്ഷം രൂപ അനുവദിച്ച് നിർമ്മാണം പൂർത്തീകരിച്ച കീരംപാറ പഞ്ചായത്ത് ആറാം വാർഡിലെ പാലമറ്റം – കൂവപ്പാറ കോളനി റോഡ് ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് മാമച്ചൻ ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ റോഡിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ കെ കെ ദാനി,പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന റോജോ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോമി തെക്കേക്കര,പഞ്ചായത്ത് മെമ്പർമാരായ വി സി ചാക്കോ,ഷാന്റി ജോസ്,സിനി ബിജു,ജിജോ ആന്റണി,മഞ്ചു സാബു,ബേസിൽ ബേബി,വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ,പ്രദേശവാസികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
NEWS
മിനി റൈസ് മില്ലിന്റെയും കാർഷികോല്പന്ന വിപണന ശാലയുടെയും പാക്ക് ഹൗസിന്റെയും ഉദ്ഘാടനം നടത്തി.

കോതമംഗലം : കര്‍ഷകര്‍ ഉല്പാദിപ്പിക്കുന്ന നെല്ല് പ്രാദേശികമായി സ്ഥാപിച്ചിട്ടുള്ള ചെറുകിട – ആധുനിക റൈസ് മില്ലുകളില്‍ പുഴുങ്ങി – ഉണങ്ങി – കുത്തി അരിയാക്കുക വഴി കര്‍ഷകര്‍ക്ക് അധ്വാന ലാഭവും ഇപ്രകാരം ഉണ്ടാക്കുന്ന അരി ബ്രാന്‍ഡ് ചെയ്ത് വിപണനം നടത്തുക വഴി കര്‍ഷകര്‍ക്ക് അധിക വരുമാനവും ഒപ്പം ഉപഭോക്താക്കൾക്ക് ഗുണമേന്മയും ഉറപ്പുവരുത്തുകയും ഇതിലൂടെ നെല്‍കൃഷി മേഖലയ്ക്ക് പുത്തന്‍ ഊര്‍ജ്ജം പകരുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാരിന് കീഴില്‍ ദേശീയ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ എറണാകുളം കൃഷിവിജ്ഞാന കേന്ദ്രം പ്രൊജക്ടായി പെരിയാര്‍വാലി സ്പൈസസ് കര്‍ഷക ഉല്പാദന കമ്പനിയുടെ നേതൃത്വത്തില്‍ കീരംപാറയില്‍ സ്ഥാപിച്ചിട്ടുളള മിനി റൈസ് മില്ലിന്റെ പ്രവർത്തനോദ്ഘാടനവും ബ്രാന്‍ഡ് ചെയ്ത അരിയുടെ വിപണനോദ്ഘാടനവും നടത്തി.ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.അരിയ്ക്ക് പുറമെ പ്രദേശത്തെ കര്‍ഷകരുടെയും മറ്റ് കര്‍ഷക ഉത്പാദക കമ്പനികളുടെയും ഗുണമേന്മയുള്ള വിവിധ കാര്ഷികോല്പന്നങ്ങര് കൂടി ലഭ്യമാക്കാൻ വേണ്ടി കൃഷിവകുഷ് എം ഐ ഡി എച്ച് സ്റ്റേറ്റ് ഫോര്‍ട്ടികൾച്ചർ മിഷന്റെ സഹായത്തോടെ ആരംഭിക്കുന്ന പഴം/പച്ചക്കറി പാക്ക് ഹൗസിന്റെയും വിപണനശാലയുടെയും ഉദ്ഘാടനം നടത്തി.പെരിയാർവാലി സ്പൈസസ് ഫാർമർ പ്രൊഡ്യൂസർ കമ്പനി മാനേജ് ഡയറക്ടർ റ്റി കെ ജോസഫ് അധ്യക്ഷത വഹിച്ചു.
എറണാകുളം കെ വി കെ പ്രിൻസിപ്പാൾ സയന്റിസ്റ്റ് & ഹെഡ് ഡോക്ടർ ഷിനോജ് സുബ്രമണ്യം പദ്ധതി വിശദീകരണം നടത്തി.എറണാകുളം ഹോർട്ടികൾച്ചർ മിഷൻ ഡപ്യൂട്ടി ഡയറക്ടർ ബിൻസി എബ്രഹാം പഴം/പച്ചക്കറി പാക്ക് ഹൗസ് പദ്ധതി വിശദീകരണം ചെയ്തു.കീരംപാറ സർവ്വീസ് സഹകരണ ബാങ്കിന് സമീപം(ഊഞ്ഞാപ്പാറ) നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് മാമച്ചൻ ജോസഫ്,ജില്ലാ പഞ്ചായത്ത് മെമ്പർ റാണിക്കുട്ടി ജോർജ്ജ്,വാർഡ് മെമ്പർ വി കെ വർഗീസ്,എ ഡി എ സിന്ധു വി പി,കോതമംഗലം അഗ്രികൾച്ചർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി സി ഇ ഓ സുനിൽ സിറിയക്,എറണാകുളം കെ വി കെ പുഷ്പരാജ് ആഞ്ചലോസ്,കൃഷി ഓഫീസർ ബോസ് മത്തായി എന്നിവർ പങ്കെടുത്തു.ജില്ലാ പഞ്ചായത്ത് മെമ്പർ കെ കെ ദാനി സ്വാഗതവും പെരിയാർവാലി സ്പൈസസ് എഫ് പി സി സി ഇ ഓ സന്തോഷ് തോമസ് നന്ദിയും പറഞ്ഞു.
-
CRIME1 week ago
പരീക്കണ്ണിപ്പുഴയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി.
-
CRIME3 days ago
കോതമംഗലത്ത് വൻ ഹെറോയിൻ വേട്ട
-
CRIME1 week ago
വനത്തിൽ നിന്നും ഉടുമ്പിനെ പിടികൂടി കറിവെച്ച് കഴിച്ച കേസിൽ നാലുപേരെ വനപാലകർ അറസ്റ്റ് ചെയ്തു
-
ACCIDENT7 days ago
പത്രിപ്പൂ പറക്കാൻ പോയ യുവാവ് മരത്തിൽ നിന്ന് വീണ് മരിച്ചു.
-
CRIME3 days ago
നിരന്തര കുറ്റവാളിയായ കോതമംഗലം സ്വദേശിയെ കാപ്പ ചുമത്തി നാടുകടത്തി.
-
AGRICULTURE5 days ago
ഒരു തട്ടേക്കാടൻ തണ്ണിമത്തൻ വിജയഗാഥ; വിളവെടുത്തത് 12 ടണ്ണിൽ പരം കിരൺ തണ്ണിമത്തൻ,പാകമായി കിടക്കുന്നത് 15 ടണ്ണിൽ പരം
-
Business1 week ago
സൗഖ്യ ഹോംസിലൂടെ നേടാം നവോന്മേഷം; യൂറോപ്യൻ മാതൃകയിൽ റിട്ടയർമെന്റ് ജീവിതം ആഗ്രഹിക്കുന്നവർക്കായി കോതമംഗലത്ത് ഒരു സ്വർഗ്ഗീയഭവനം
-
AGRICULTURE3 days ago
പിണ്ടിമനയിലും തണ്ണീർമത്തൻ വസന്തം