Connect with us

Hi, what are you looking for?

CHUTTUVATTOM

എക്സൈസ് ഇൻസ്‌പെക്ടർ മാർക്ക് 9 എം എം പിസ്റ്റൾ ഉപയോഗിക്കാൻ അനുമതിയായി.

കൊച്ചി : എക്‌സൈസ് വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്‍സ്‌പെക്ടര്‍മാര്‍ മുതലുള്ള എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് ഉപയോഗിക്കാന്‍ 9 എം എം പിസ്റ്റള്‍ വാങ്ങും. നിലവില്‍ എക്‌സൈസ് വകുപ്പില്‍ ഉപയോഗിച്ചു വരുന്ന .32എം.എം പിസ്റ്റളുകള്‍ കാലഹരണപ്പെട്ടതാണെന്നും ഭാവിയില്‍ ഈ പിസ്റ്റളുകള്‍ക്ക് വേണ്ട തിരകള്‍ ലഭ്യമാകാതെ വരുമെന്നും പിസ്റ്റള്‍ സെലക്ഷന്‍ കമ്മിറ്റി വിലയിരുത്തിയതിനെ തുടര്‍ന്നാണ് ഉപയോഗിക്കാന്‍ കൂടുതല്‍ എളുപ്പമുള്ളതും നിലവാരവമുള്ളതുമായ 9എം.എം പിസ്റ്റള്‍ ഓട്ടോ വാങ്ങാനുള്ള ശുപാര്‍ശയില്‍ തീരുമാനമെടുത്തത്.

നേരത്തെ ഓര്‍ഡന്‍സ് ഫാക്ടറിയില്‍ . 32എം.എം മോഡല്‍ പിസ്റ്റള്‍ മാത്രമാണ് ലഭ്യമായിരുന്നത്. അതിനാലാണ് എക്‌സൈസ് വകുപ്പ് ആ മോഡല്‍ പിസ്റ്റള്‍ വാങ്ങിയത്. ഇഷാപുരിലെ ഓര്‍ഡന്‍സ് ഫാക്ടറിയില്‍ നിലവില്‍ 9എം.എം പിസ്റ്റള്‍ ഓട്ടോ ലഭ്യമാണ്. ഓര്‍ഡന്‍സ് ഫാക്ടറി ബോര്‍ഡിനോടും ഇഷാപുര്‍ ഓര്‍ഡന്‍സ് ഫാക്ടറിയോടും ഈ പിസ്റ്റളുകള്‍ വാങ്ങാനുള്ള പെര്‍ഫോമ ഇന്‍വോയിസ് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഓര്‍ഡന്‍സ് ഫാക്ടറി ബോര്‍ഡിലും ഓര്‍ഡന്‍സ് ഫാക്ടറിയിലും സമര്‍പ്പിക്കുന്നതിനായി, 9എം.എം പിസ്റ്റള്‍ ഉപയോഗിക്കാന്‍ എക്‌സൈസ് ഉദ്യോഗസ്ഥരെ അധികാരപ്പെടുത്താനും എക്‌സൈസ് വകുപ്പിന് 9എം.എം പിസ്റ്റള്‍ വാങ്ങാന്‍ ലൈസന്‍സിന്റെ ആവശ്യമില്ലെന്ന് രേഖാമൂലം ഉറപ്പ് നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചു. എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് പുതിയ പിസ്റ്റളുകള്‍ വാങ്ങുന്നതിന് 40 ലക്ഷം രൂപ അനുവദിച്ചു.

You May Also Like