Connect with us

Hi, what are you looking for?

NEWS

എറണാകുളം ജില്ലാ ജൂനിയർ, സബ് ജൂനിയർ നീന്തൽ ചാമ്പ്യൻഷിപ്പ് രാജഗിരിയും, വിശ്വജ്യോതിയും ജേതാക്കൾ

 

കോതമംഗലം : കോതമംഗലം എം. എ. കോളേജ് നീന്തൽ കുളത്തിൽ നടന്ന ഇരുപത്തിരണ്ടാമത് എറണാകുളം ജില്ല ജൂനിയർ, സബ് ജൂനിയർ നീന്തൽ ചാമ്പ്യൻഷിപ്പിൽ ജൂനിയർ വിഭാഗത്തിൽ 659 പോയിന്റ്‌ നേടി കളമശ്ശേരി രാജഗിരി സ്വിമ്മിംഗ് അക്കാദമി ഒന്നാമതത്തി. സബ് ജൂനിയർ വിഭാഗത്തിൽ225 പോയിന്റ്‌ നേടി അങ്കമാലി വിശ്വജ്യോതിയാണ് ഒന്നാമത്.ജൂനിയർ വിഭാഗത്തിൽ 352 പോയിന്റ്‌ നേടി അങ്കമാലി വിശ്വ ജ്യോതി അക്കാദമി രണ്ടാം സ്ഥാനവും,339 പോയിന്റ്‌ നേടി കടവന്ത്ര റീജിയണൽ സ്പോർട്സ് സെന്റർ മൂന്നാം സ്ഥാനവും നേടി.സബ് ജൂനിയർ വിഭാഗത്തിൽ 159 പോയിന്റ്‌ നേടി കളമശ്ശേരി രാജഗിരി രണ്ടാം സ്ഥാനവും,96 പോയിന്റ്‌ നേടി കടവന്ത്ര റീജിയണൽ സ്പോർട്സ് സെന്റർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. രണ്ടു ദിവസമായി നടന്ന മത്സരത്തിൽ
28 സ്ഥാപനങ്ങളിൽ നിന്നായി 300ൽ പരം നീന്തൽ താരങ്ങളാണ് പങ്കെടുത്തത്.

ജില്ലാ അക്വാട്ടിക് അസോസിയേഷൻ പ്രസിഡന്റ് ജോർജ് ജോസിന്റെ അധ്യക്ഷതയിൽ നടന്ന
സമാപന സമ്മേളനത്തിൽ എം. എ. കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വറുഗീസ് സമ്മാനദാനം നിർവഹിച്ചു .ഡോ. മാത്യൂസ് ജേക്കബ്,ജോർജ് ഷിൻഡെ,എം. കെ. കുഞ്ഞുമോൻ, പ്രൊഫ. പി. ഐ ബാബു എന്നിവർ പ്രസംഗിച്ചു.ഒന്നും രണ്ടും, മൂന്നും സ്ഥാനങ്ങൾ നേടിയവർ ജൂൺ 14 മുതൽ തിരുവനന്തപുരത്ത് വച്ച് നടക്കുന്ന സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ മത്സരിക്കും.

You May Also Like

NEWS

കോതമംഗലം : 21-ാം മത് റവന്യൂ ജില്ലാ കായിക മേളക്ക് കൊടിയിറങ്ങുമ്പോൾ രുചികരമായ നോൺ വെജിറ്റേറിയൻ ഭക്ഷണം ആസ്വദിച്ച് സംതൃപ്തിയോടെ കായിക കേരള തലസ്ഥാനത്തുനിന്നും പ്രതിഭകൾ മടങ്ങി.മൂന്നു ദിനങ്ങളിൽ ആയി നോൺ വെജിറ്റേറിയൻ...

NEWS

കോതമംഗലം: എറണാകുളം റവന്യു ജില്ലാ സ്കൂൾ കായികമേള സമാപിച്ചു. സമാപന സമ്മേളനം കോതമംഗലം എം എൽ എ ശ്രീ ആന്റണി ജോൺ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ വിദ്യാഭ്യാസസ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ ജോസ്...

NEWS

കോതമംഗലം:  ഇന്ദിരാ ഗാന്ധി കോളേജിലെ KSU യൂണിറ്റ് പ്രസിഡൻ്റിനെ കഴിഞ്ഞ ദിവസം രാത്രിയിൽ ഇന്ദിരാ ഗാന്ധി കോളേജ് ജംഗ്ഷനിൽ വച്ച് CPIM,DYFI, SFI ഗുണ്ടകൾ ആക്രമിച്ചതിൽ പ്രതിഷേധിച്ച് UDF നെല്ലിക്കുഴി മണ്ഡലം കമ്മിറ്റിയുടെ...

NEWS

കോതമംഗലം :  കോതമംഗലം ഉപജില്ലയിലെ 35-ാമത് സ്ക്കൂൾ കലോത്സവത്തിൻ്റെ ലോഗോ പ്രകാശനം ആൻ്റണി ജോൺ MLA ഉദ്ഘാടനം ചെയ്തു. ഉപജില്ലയിലെ 96 സ്ക്കൂളുകളിൽ നിന്നായി 5000 ൽ പരം കുട്ടികൾ പങ്കെടുക്കുന്ന മേള...

error: Content is protected !!