NEWS
എറണാകുളം ജില്ലയിൽ ഇന്ന് 504 പേർക്ക് രോഗം സ്ഥിരീകരിച്ചു.

എറണാകുളം : സംസ്ഥാനത്ത് ഇന്ന് ചൊവ്വാഴ്ച 5375 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 26 മരണമാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ 114 പേര്‍ സംസ്ഥാനത്തിനു പുറത്തുനിന്നും വന്നവരാണ്. 4596 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 617 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. മലയിൻകീഴ് കൊവേന്തപ്പടി തഴുത്തേടത്ത് പരേതനായ ടി.വി. ജോസഫിന്റെ ഭാര്യ ആനീസ് (70) ആണ് മരിച്ചത്. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന റിട്ടയേർഡ് നഴ്സ് മരിച്ചു. മലയിൻകീഴ് വേങ്ങൂരാൻ പരേതനായ വി.ഡി. മാത്യുവിന്റെ ഭാര്യ റോസ (72) ആണ് കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ മരിച്ചത്. സംസ്കാരം കോതമംഗലം സെന്റ് ജോർജ് കത്തീഡ്രലിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തി.
എറണാകുളം ജില്ലയിൽ ഇന്ന് 504 പേർക്ക് രോഗം സ്ഥിരീകരിച്ചു.
• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ -1
• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 333
• ഉറവിടമറിയാത്തവർ -162
• ആരോഗ്യ പ്രവർത്തകർ- 8
കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ
• തൃക്കാക്കര – 24
• തൃപ്പൂണിത്തുറ – 20
• പള്ളുരുത്തി – 20
• ഫോർട്ട് കൊച്ചി – 19
• കളമശ്ശേരി – 17
• ചേരാനല്ലൂർ – 16
• പെരുമ്പാവൂർ – 16
• കലൂർ – 15
• ചിറ്റാറ്റുകര – 10
• തിരുമാറാടി – 10
• എളമക്കര – 9
• ഏലൂർ – 9
• കോട്ടുവള്ളി – 9
• മൂവാറ്റുപുഴ – 9
• ഇടപ്പള്ളി – 8
• കടവന്ത്ര – 8
• നോർത്തുപറവൂർ – 8
• പൂതൃക്ക – 8
• മഞ്ഞപ്ര – 8
• മട്ടാഞ്ചേരി – 8
• ആമ്പല്ലൂർ – 7
• ഉദയംപേരൂർ – 7
• ഒക്കൽ – 7
• കൂവപ്പടി – 7
• ആലുവ – 6
• കറുകുറ്റി – 6
• കുന്നുകര – 6
• കോതമംഗലം – 6
• ചോറ്റാനിക്കര – 6
• പള്ളിപ്പുറം – 6
• പിറവം – 6
• വടക്കേക്കര – 6
• മരട് – 5
• മഴുവന്നൂർ – 5
• മുളന്തുരുത്തി – 5
• മൂക്കന്നൂർ – 5
• വെങ്ങോല – 5
• വെണ്ണല – 5
• അതിഥി തൊഴിലാളി – 16
• സി .ഐ .എസ് .എഫ് . – 1
അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ
എടവനക്കാട്, എളംകുന്നപ്പുഴ, കാലടി, കുഴിപ്പള്ളി, വേങ്ങൂർ, വൈറ്റില, അങ്കമാലി, ആയവന, കീഴ്മാട്, കുമ്പളം, നെല്ലിക്കുഴി, പച്ചാളം, പായിപ്ര, പോണേക്കര, മലയാറ്റൂർ നീലീശ്വരം, മുളവുകാട്, വടുതല, വാഴക്കുളം, അശമന്നൂർ, ആവോലി, എറണാകുളം നോർത്ത്, കടുങ്ങല്ലൂർ, കീരംപാറ, കുട്ടമ്പുഴ, കുന്നത്തുനാട്, ചെല്ലാനം, ഞാറക്കൽ, തമ്മനം, തേവര, പാറക്കടവ്, പാലക്കുഴ, പാലാരിവട്ടം, പിണ്ടിമന, പോത്താനിക്കാട്, വാരപ്പെട്ടി, വാളകം, അയ്യമ്പുഴ, ആരക്കുഴ, ആലങ്ങാട്, ഇടക്കൊച്ചി, ഇലഞ്ഞി, എടക്കാട്ടുവയൽ, എറണാകുളം സൗത്ത്, ഏഴിക്കര, ഐക്കാരനാട്, കവളങ്ങാട്, കാഞ്ഞൂർ, കിഴക്കമ്പലം, കുമ്പളങ്ങി, കൂത്താട്ടുകുളം, കോട്ടപ്പടി, ചൂർണ്ണിക്കര, ചേന്ദമംഗലം, തിരുവാണിയൂർ, തുറവൂർ, തോപ്പുംപടി, നെടുമ്പാശ്ശേരി, പനമ്പള്ളി നഗർ, പല്ലാരിമംഗലം, പുത്തൻവേലിക്കര, പെരുമ്പടപ്പ്, മുണ്ടംവേലി, ശ്രീമൂലനഗരം.
• ഇന്ന് 659 പേർ രോഗ മുക്തി നേടി.
• ഇന്ന് 1966 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1727 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 27557 ആണ്. ഇതിൽ 26704 പേർ വീടുകളിലും 15 പേർ കോവിഡ് കെയർ സെന്ററുകളിലും 838 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.
• ഇന്ന് 102 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.
• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 146 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 7455 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകൾ ഉൾപ്പെടാതെ)
• കളമശ്ശേരി മെഡിക്കൽ കോളേജ് – 100
• ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി -19
• പി വി എസ് – 51
• ജി എച്ച് മൂവാറ്റുപുഴ-13
• ഡി എച്ച് ആലുവ-6
• പറവൂർ താലൂക്ക് ആശുപത്രി- 3
• സഞ്ജീവനി – 27
• സ്വകാര്യ ആശുപത്രികൾ – 512
• എഫ് എൽ റ്റി സികൾ – 501
• എസ് എൽ റ്റി സി കൾ-81
• വീടുകൾ- 6142
• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 7959 ആണ്.
• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 7011 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
• ഇന്ന് 280 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 171 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.
• തെരെഞ്ഞെടുപ്പ് സമയത്ത് പാലിക്കേണ്ട കോവിഡ് മാനദണ്ഡങ്ങൾ, വ്യക്തിഗത സുരക്ഷാ ഉപാധികൾ, പോസ്റ്റൽ വോട്ടിംഗ് തുടങ്ങിയ വിഷയങ്ങളിൽ ജില്ലയിലെ പോളിങ് ഉദ്യോഗസ്ഥർക്കും ഡോക്ടർമാർക്കും പരിശീലനം നൽകി.
• ഡോക്ടർമാർക്കും നേഴ്സ് മാർക്കും ഉള്ള കോവിഡ് ഐസിയു പരിശീലന പരിപാടിയുടെ പത്തു ബാച്ചുകളുടെ പരിശീലനം ഗവണ്മെന്റ് കോവിഡ് അപെക്സ് ആശുപത്രിയായി തിരഞ്ഞെടുക്കപ്പെട്ട കലൂർ പി .വി .എസ് ആശുപത്രിയിൽ പൂർത്തിയായി. പതിനൊന്നാമത്തെ ബാച്ചിന്റെ പരിശീലനം നടന്നു കൊണ്ടിരിക്കുന്നു. ഒരു ബാച്ചിൽ ആറു ഡോക്ടർമാരും 6 സ്റ്റാഫ് നഴ്സമാരുമാണ് ഉള്ളത്. ഒരു ബാച്ചിന് 7 ദിവസത്തെ ഹാൻഡ്സ് ഓൺ പരിശീലനം ആണ് നൽകുന്നത്.
• വാർഡ് തലത്തിൽ 4842 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.
ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702
NEWS
പോലീസ് ഉദ്യോഗസ്ഥനെ വീടിനുള്ളില്‍ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

മൂവാറ്റുപുഴ: പോലീസ് ഉദ്യോഗസ്ഥനെ വീടിനുള്ളില്‍ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കളമശ്ശേരി എ.ആര്‍ ക്യാമ്പിലെ ഡ്രൈവര്‍ എസ്സിപിഒ മുരിങ്ങോത്തില്‍ ജോബി ദാസ്(48)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. റാക്കാട് നാന്തോട് ശക്തിപുരം ഭാഗത്തുള്ള വീട്ടില്‍ ഇന്ന് ഉച്ചയ്ക്ക് 2ഓടെ ജോബി ദാസിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും. ജോബി ദാസിന്റെതെന്ന് കരുതുന്ന ആത്മഹത്യകുറിപ്പ് പോലീസ് വീട്ടില്‍ നിന്നും കണ്ടെടുത്തു. മരണകാരണം വ്യക്തമല്ല. ഭാര്യ: അശ്വതി. മക്കള്‍:അദ്വൈധ്, അശ്വിത്.
CRIME
നിർമ്മല കോളേജ് വിദ്യാർത്ഥിനിയെ ബൈക്ക് ഇടിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

മൂവാറ്റുപുഴ: നിർമ്മല കോളേജ് വിദ്യാർത്ഥിനിയെ ബൈക്ക് ഇടിപ്പിച്ച്
കൊലപ്പെടുത്തിയ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. ഏനാനല്ലൂർ
കുഴുമ്പിത്താഴം ഭാഗത്ത്, കിഴക്കെമുട്ടത്ത് വീട്ടിൽ ആൻസൺ റോയ് (23)
യെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിൽ അടച്ചത്.
ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി ജില്ലാ പോലീസ് മേധാവി
വിവേക് കുമാർ സമർപ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.
മൂവാറ്റുപുഴ, വാഴക്കുളം എന്നീ പോലീസ് സ്റ്റേഷൻ പരിധികളിൽ
കൊലപാതകശ്രമം, ദേഹോപദ്രവം, അതിക്രമിച്ച് കടന്ന്
നാശനഷ്ടമുണ്ടാക്കുക തുടങ്ങിയ കേസുകളിലും പ്രതിയാണ് ഇയാൾ. 2020
ൽ മൂവാറ്റുപുഴ ചിറപ്പടി ആനിക്കാട് ഭാഗത്ത് ഇയാളും കൂട്ടാളികളും
മയക്ക് മരുന്ന് ഉപയോഗിച്ച് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത്
ചോദ്യം ചെയ്ത ഓട്ടോറിക്ഷ ഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമിച്ച
കേസിലും, 2022 ൽ വാഴക്കുളം മഞ്ഞള്ളൂർ ഭാഗത്തുള്ള ബാറിലെ
ജീവനക്കാരെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും പ്രതിയാണ്. കഴിഞ്ഞ
ജൂലായ് അവസാനം അമിത വേഗതയിലും, അശ്രദ്ധമായും
ലൈസൻസില്ലാതെ ബൈക്ക് ഓടിച്ച് വന്ന് മൂവാറ്റുപുഴ നിർമ്മല
കോളേജിന് മുമ്പിൽ വച്ച് വിദ്യാർത്ഥിനികളായ നമിതയേയും, മറ്റൊരു
ആളെയും ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഇതിൽ നമിത കൊല്ലപ്പെട്ടു.
കൂടെയുണ്ടായിരുന്ന വിദ്യാർത്ഥിനിക്ക് ഗുരുതര പരിക്കേറ്റു. ഇതിന്
മൂവാറ്റുപുഴ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായി
മൂവാറ്റുപുഴ സബ് ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിഞ്ഞ്
വരികെയാണ് കാപ്പ ചുമത്തി സെൻട്രൽ ജയിലിലേയ്ക്ക് മാറ്റിയത്.
കല്ലൂർക്കാട് പോലീസ് ഇൻസ്പെക്ടർ കെ.ഉണ്ണിക്യഷ്ണൻ, സി.പി.
ഒമാരായ ബേസിൽ സ്ക്കറിയ, സേതു കുമാർ, കെ.എം.നൗഷാദ്
എന്നിവരാണ് അറസ്റ്റ് ചെയ്ത് വിയ്യൂർക്ക് മാറ്റിയത്. ഓപ്പറേഷൻ
ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി 89 പേരെ കാപ്പ ചുമത്തി
ജയിലിലടച്ചു. 68 പേരെ നാട് കടത്തി.
NEWS
എം. എ. കോളേജിൽ ലാബ് അസിസ്റ്റന്റ് ഒഴിവ്

കോതമംഗലം: മാർ അത്തനേഷ്യസ് (ഓട്ടോണോമസ് )കോളേജിലെ ബയോസയൻസ് വിഭാഗത്തിലേക്ക് ലാബ് അസിസ്റ്റന്റ്മാരുടെ ഒഴിവുണ്ട്. താല്പര്യമുള്ള യോഗ്യരായവർ ഒക്ടോബർ 9 തിങ്കളാഴ്ച രാവിലെ 10 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുമായി എം. എ കോളേജ് അസോസിയേഷൻ സെക്രട്ടറിയുടെ കാര്യാലയത്തിൽ ഹാജരാകണമെന്ന് കോളേജ് പ്രിൻസിപ്പൽ അറിയിച്ചു.
-
CRIME1 week ago
നിരന്തര കുറ്റവാളിയായ കോതമംഗലം സ്വദേശിയെ കാപ്പ ചുമത്തി നാട് കടത്തി
-
NEWS5 days ago
കോതമംഗലം നഗരത്തിലെ വിവിധ ഹോട്ടലുകളിൽ മിന്നൽ പരിശോധന : പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു.
-
CRIME1 week ago
കോതമംഗലത്ത് വൻ ചീട്ടുകളി സംഘം പിടിയിൽ
-
CRIME1 day ago
നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി
-
NEWS7 hours ago
പോലീസ് ഉദ്യോഗസ്ഥനെ വീടിനുള്ളില്‍ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
-
NEWS4 days ago
സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞ് വനം വകുപ്പ് : മാമലക്കണ്ടത്ത് സംഘർഷാവസ്ഥ
-
NEWS1 week ago
എന്റെ കോതമംഗലം എക്സ്പോ-23 ആരംഭിച്ചു
-
NEWS1 week ago
കാട്ടാന ശല്യം ഉണ്ടായ പ്രദേശങ്ങൾ ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു