കോതമംഗലം : കാട്ടാന വീണ കിണർ വൃത്തിയാക്കി കൊടുക്കുമെന്ന ഉറപ്പു പാലിക്കണം എന്നാവശ്യപ്പെട്ടു കേരള കോൺഗ്രസ് (എം) കോട്ടപ്പടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടപ്പടി പഞ്ചായത്ത് സെക്രട്ടറിക്കു നിവേദനം നൽകി. പൂന്നാനി മത്തായിയുടെ കിണറ്റിൽ വീണ ആനയെ കയറ്റിവിട്ടപ്പോൾ കിണർ വൃത്തിയാക്കി കൊടുക്കുമെന്ന് പഞ്ചായത്തിൽ നിന്ന് ഉറപ്പു നൽകിയിരുന്നു എന്നാൽ ഈ ഉറപ്പു നാളിതുവരെ നടപ്പിലാക്കിയിട്ടില്ലാത്തതിനാൽ മറ്റു നിയമ നടപടികളിലേക്കും സമരത്തിലേക്കും കടക്കേണ്ടതായി വരുമെന്ന് കേരള കോൺഗ്രസ്.( എം) മണ്ഡലം കമ്മറ്റി നിവേദനത്തിൽ മുന്നറിയിപ്പ് നൽകി
