കോതമംഗലം: വൈകാരിക ചിന്ത വെടിയണമെങ്കില്‍ ആത്മീയ ഉണര്‍വ് ഉള്ളില്‍ പ്രസരിക്കണമെന്ന് യാക്കോബായ സുറിയാനിസഭ വൈദീക സെമിനാരി ഡയറക്ടര്‍ ഡോ. കുര്യാക്കോസ് മാര്‍ തെയോഫിലോസ്.
ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികള്‍ക്കായി ചേലാട് ബസ് -അനിയ യാക്കോബായ സുറിയാനി വലിയപള്ളി ഏര്‍പ്പെടുത്തിയ എന്‍ഡോവ്മെന്റുകളുടെ വിതരണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു. വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവരുടെ പേരില്‍ എര്പ്പടുത്തിയിട്ടുള്ള അവാര്‍ഡാണ് വിതരണം ചെയ്തത്. വികാരി ഫാ. ജിന്‍സ് ജോസ് അറാക്കല്‍ അധ്യക്ഷത വഹിച്ചു. സഹവികാരിമാരായ ഫാ. കുര്യാക്കോസ് ചാത്തനാട്ട് ഫാ. ജോയി മാറാച്ചേരി, ട്രസ്റ്റിമാരായ സണ്ണി കുരുമ്പത്ത്, ജെയിംസ് കൊച്ചുപറമ്പില്‍, സ്കൂള്‍ മാനേജര്‍ മത്തായിക്കുഞ്ഞ് മഞ്ഞുമ്മേക്കുടി, പബ്ളിക് സ്കൂള്‍ ചെയർമാൻ എല്‍ദോസ് ചെങ്ങമനാട്ട്,സെക്രട്ടറി കെ.വി സണ്ണി കീരിക്കാട്ടിൽഎന്നിവര് പങ്കെടുത്തു.