Connect with us

Hi, what are you looking for?

NEWS

ആനപിണ്ഡവുമായി പഞ്ചായത്തിന് മുന്നിൽ ബിജെപിയുടെ പ്രതിഷേധം.

പിണ്ടിമന : പഞ്ചായത്തിൽ കാട്ടാനശല്യം രൂക്ഷമായതിനെത്തുടർന്ന് ബിജെപിയുടെ നേതൃത്വത്തിൽ ഇന്ന് പിണ്ടിമന പഞ്ചായത്ത് ഓഫീസിനു മുന്നിൽ ആനപ്പിണ്ഡവുമായി പ്രതിഷേധ ധർണ സംഘടിപ്പിച്ചു . പഞ്ചായത്ത് ഓഫീസിനു രണ്ട് കിലോമീറ്റർ അകലെ വരെ കഴിഞ്ഞ ദിവസം കാട്ടാന എത്തി ജനവാസകേന്ദ്രങ്ങളിൽ പരിഭ്രാന്തി പരത്തുകയുണ്ടായി അധികാരികളുടെയും, ഭരണകൂടത്തിന്റെയും ഭാഗത്തുനിന്നും യാതൊരുവിധ നടപടികളും ഇതിനെതിരെ എടുക്കാത്തതിൽ പ്രതിഷേധിച്ചാണ് ആനപ്പിണ്ടവുമായി ബിജെപി പിണ്ടിമന ഘടകം ഇങ്ങനൊരു വ്യത്യസ്ഥാ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത് .

ഇന്നലെ രാത്രി വരെ എവിടങ്ങളിൽ കാട്ടാനക്കൂട്ടമിറങ്ങി റബ്ബർ, വാഴ കൃഷികൾ നശിപ്പിക്കുകയും, കയ്യാലകൾ ഇടിച്ച് നിരത്തുകയും ചെയ്തിരുന്നു. ഈ അടുത്ത ദിവസം തന്നെയാണ് ഇതേ സ്ഥലത്ത് ആനയിറങ്ങി ഒരു പോത്തിനെ കൊന്നത്. വൈകുന്നേരമായാൽ ഇവിടത്തുകാർക്ക് അത്യാവശ്യ കാര്യങ്ങൾക്ക് പോലും പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യമാണുള്ളത്.

പിണ്ടിമന വെറ്റിലപ്പാറ റൂട്ടിൽ ആനക്കൂട്ടം എത്തുന്നത് പതിവായിരിക്കുകയാണ് എത്രയും വേഗം ഫെൻസിങ്ങുകൾ സ്ഥാപിക്കുകയും അത് സ്ഥാപിക്കുന്നത് വരെ രാത്രികാലങ്ങളിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ ഈ സ്ഥലങ്ങളിൽ ഡ്യൂട്ടിക്ക് ഇടുകയും വേണം എന്ന് ബിജെപി ഘടകം ആവശ്യപ്പെട്ടു. ഈ പ്രതിഷേധ യോഗത്തിൽ ബിജെപി പിണ്ടിമന പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ അരുൺ കെ കെ അധ്യക്ഷനായി. നിയോജകമണ്ഡലം വൈസ് പ്രസിഡണ്ട് എ. എൻ രാമചന്ദ്രൻ നായർ, ബിജെപി പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ കെ നോബി തുടങ്ങിയവർ പ്രസംഗിച്ചു.

You May Also Like

NEWS

കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിൽ എം എൽ എയുടെ ആസ്തി വികസന ഫണ്ട് 3.5 കോടി രൂപ ചിലവഴിച്ചുള്ള കനാൽ ബണ്ട് നവീകരണത്തിന് തുടക്കമായി. മെയിൻ കനാൽ, ഹൈ ലെവൽ, ലോ...

NEWS

കോതമംഗലം :പിണ്ടിമന ഹെൽത്ത് സെന്ററിന്റെ ഈവനിംഗ് ഒ പി വിഭാഗത്തിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു .പഞ്ചായത്ത് പ്രസിഡന്റ് ജസി സാജു അദ്ധ്യക്ഷയായി .വൈസ് പ്രസിഡന്റ് ജയ്സൺ ദാനിയൽ...

ACCIDENT

കോതമംഗലം :ബാംഗളുരുവിൽ നഴ്സിംഗ് വിദ്യാർത്ഥി വാഹനാപകടത്തിൽ മരിച്ചു. കോതമംഗലം ചേലാട്, കരിങ്ങഴ മനിയാനിപുറത്ത് സിബി ചാക്കോ-ഷൈല ദമ്പതികളുടെ മകൻ ആന്റൺ സിബി(ആന്റപ്പൻ-21) ആണ് മരിച്ചത്. ആന്റൺ സഞ്ചരിച്ച ഇരുചക്രവാഹനം അപകടത്തിൽപെടുകയായിരുന്നു. ബാംഗളുരുവിൽ മൂന്നാം...

NEWS

കോതമംഗലം : വാവേലി , വേട്ടാമ്പാറ എന്നീ പ്രദേശങ്ങളിലെ അക്കേഷ്യാ മരങ്ങൾ മുറിച്ച്‌ മാറ്റൽ പ്രവർത്തി ആരംഭിച്ചു .മേയ്‌ക്കപാലാ ഫോറെസ്റ് സ്റ്റേഷന് കീഴിൽ വരുന്ന അക്കേഷ്യാ മരങ്ങളാണ് മുറിച്ചു നീക്കുവാൻ ആരംഭിച്ചിരിക്കുന്നത് .അക്കേഷ്യ...