പെരുമ്പാവൂർ : വീടിന്‍റെ കാർ പോർച്ചിൽ സൂക്ഷിച്ചിരുന്ന ഇലക്ട്രിക് മോട്ടോർ മോഷ്ടിച്ചയാളെ പിടികൂടി. ആസ്സാം മഹ്ഗുരി സ്വദേശി മൻസൂർ അലി (31) ആണ് പെരുമ്പാവൂർ പോലീസിന്‍റെ പിടിയിലായത്. ചേലാമറ്റം അമ്പലത്തിന് സമീപമുള്ള പ്രവീഷ് എന്നയാളുടെ വീട്ടിൽ നിന്നാണ് കഴിഞ്ഞ ദിവസം മോട്ടോർ മോഷണം പോയത്. അന്വേഷണ സംഘത്തിൽ സബ്ബ് ഇൻസ്പെക്ടർ റിൻസ് എം തോമസ്, എ.എസ്.ഐ സത്താർ, എസ്.സി.പി.ഒ ജമാൽ, സി.പി.ഒ അഭിലാഷ് എന്നിവരാണ് ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു.
