പെരുമ്പാവൂർ :പോങ്ങൻ ചൂവട് ആദിവാസി കുടിയിൽ ടിപ്പ് രമണി എന്ന ജന്മനാ കാഴ്ചവൈകല്യമുള്ള എട്ടു വയസ്സുകാരൻ്റെ വിദ്യാഭ്യാസ ചെലവുകൾ അടക്കം എൽദോസ് കുന്നപ്പിള്ളി എംഎൽഎ ഏറ്റെടുത്തു .എട്ടു വയസ്സായിട്ടും സ്കൂളിൽ പോകാത്ത ടിപ്പിന്റെ വിഷമ അവസ്ഥ ഓണക്കിറ്റ് വിതരണവുമായി പോങ്ങൻ ചോട് ആദിവാസി കുടിയിൽ എത്തിയപ്പോഴാണ് എംഎൽഎയുടെ ശ്രദ്ധയിൽപ്പെട്ടത് .സ്കൂളിൽ പോകാൻ ഇഷ്ടമാണെന്നും തനിക്ക് അതിന് കഴിയില്ലെന്നും കുട്ടിയും മാതാവും പറഞ്ഞപ്പോൾ എംഎൽഎ ഇടപെട്ട് കുട്ടിയെ കീഴ്മാട് അന്ധവിദ്യാലയത്തിൽ ചേർക്കുകയായിരുന്നു .മൂപ്പൻ ശേഖരനും കുട്ടിയുടെ ബന്ധുമിത്രാദികളും എംഎൽ യോടൊപ്പം ആലുവയിൽ അന്ധവിദ്യാലയത്തിൽ എത്തി .കുട്ടിയുടെ വിദ്യാഭ്യാസം ഉൾപ്പെടെയുള്ള തുടർ ചെലവുകൾ താൻ വഹിക്കും എന്ന് എംഎൽഎ വ്യക്തമാക്കി
