Connect with us

Hi, what are you looking for?

NEWS

റോഡ് അവഗണനയ്ക്കെതിരെ നഗ്നപാദ പ്രതിഷേധ യാത്രയുമായി എൽദോസ് കുന്നപ്പള്ളി എംഎൽഎ

പെരുമ്പാവൂർ: പിണറായി സർക്കാർ പ്രഖ്യാപനങ്ങളും പിആർ വർക്കുകളും അല്ലാതെ മറ്റൊന്നും നടത്തുന്നില്ലെന്ന് നഗ്നപാത പ്രതിഷേധ യാത്ര ഉദ്ഘാടനം ചെയ്ത കെപിസിസി വൈസ് പ്രസിഡണ്ട് വി ടി ബൽറാം കുറ്റപ്പെടുത്തി. പ്രഖ്യാപനങ്ങളോട് അല്പമെങ്കിലും നീതിപുലർത്തുന്ന സമീപനം ഗവൺമെന്റിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പെരുമ്പാവൂരിനെ അവഗണിക്കുന്ന എൽഡിഎഫ് സർക്കാരിന് എങ്ങനെയാണ് കേരളത്തെ കേന്ദ്രം അവഗണിക്കുന്നു എന്ന് പറയാൻ കഴിയുക എന്നദ്ദേഹം കൂട്ടിച്ചേർത്തു. എൽദോസ് കുന്നപ്പള്ളി എംഎൽഎയുടെ നേതൃത്വത്തിൽ വലിയകുളം കവലയിൽ നിന്ന് ആരംഭിച്ച പ്രതിഷേധ യാത്ര ഊട്ടിമറ്റം ജംഗ്ഷനിൽ അവസാനിച്ചു. എംഎൽഎ ചെരിപ്പിടാതെ നടന്ന് സഹനപ്രതിഷേധയാത്രയാക്കി ഗവൺമെന്റിനെതിരെ പ്രതിഷേധിച്ചു. പെരുമ്പാവൂരിൽ വികസനം ഇല്ലാത്തത് എംഎൽഎയുടെ കഴിവുകേടാണെന്ന് പറയുന്ന ഇടതുപക്ഷക്കാർ, കേന്ദ്രത്തിൽ നിന്നും ഫണ്ട് ലഭിക്കാത്തത് മുഖ്യമന്ത്രിയുടെ കഴിവുകേടാണെന്ന് പറയാൻ തയ്യാറാകുമോയെന്ന് എൽദോസ് കുന്നപ്പള്ളി എംഎൽഎ ചോദിച്ചു. കേന്ദ്രം കേരളത്തെ അവഗണിക്കുന്നത് പോലെ തന്നെയാണ് പ്രതിപക്ഷ എംഎൽഎമാരുടെ മണ്ഡലങ്ങളെ സംസ്ഥാന ഗവൺമെന്റ് അവഗണിക്കുന്നത് എന്നും എംഎൽഎ കൂട്ടിച്ചേർത്തു. നിയോജകമണ്ഡലത്തിലെ 25 വർഷമായിട്ടുപോലും പൂർണ്ണമായി ടാർ ചെയ്യാത്ത റോഡുകൾ നിരവധി ആണെന്നും പെരുമ്പാവൂരിനെ ഇടതുപക്ഷ സർക്കാർ അവഗണിക്കുകയാണെന്നും ,ആർജ്ജവമുണ്ടെങ്കിൽ ഗവൺമെന്റിന്റെ ഈ നിലപാടിനെതിരെ പ്രതിഷേധിക്കുവാൻ ഭരണകക്ഷി സംഘടനകൾ മുന്നോട്ടുവരണമെന്നും എൽദോസ് കുന്നപ്പിള്ളി എംഎൽഎ ആവശ്യപ്പെട്ടു.

റോഡുകളുടെ നിജസ്ഥിതി പരിശോധിച്ചു മുൻഗണനാക്രമം നിശ്ചയിക്കുന്നതിനായി വിളിച്ചുചേർത്ത പൊതുമരാമത്ത് റോഡ് അദാലത്ത് സർവ്വ കക്ഷി യോഗത്തിൽ നിന്ന് ഭരണകക്ഷി അംഗങ്ങൾ വിട്ടു നിൽക്കുകയാണ് ചെയ്തതെന്ന് എംഎൽഎ കുറ്റപ്പെടുത്തി .താൻ എംഎൽഎയായി പെരുമ്പാവൂരിൽ തിരഞ്ഞെടുക്കപ്പെടുമ്പോൾ തൊട്ടടുത്ത നിയോജക മണ്ഡലങ്ങളിൽ ബിഎംബിസി നിലവാരത്തിൽ ഒട്ടേറെ റോഡുകൾ ഉണ്ടായിരുന്നുവെന്നും പെരുമ്പാവൂരിൽ ഒരു കിലോമീറ്റർ പോലും ബി എംബിസി റോഡ് ഇല്ലാതിരുന്നു എന്നുള്ളതും പൊതുജനങ്ങൾ ഓർമ്മയിൽ സൂക്ഷിക്കുന്ന കാര്യങ്ങളാണ്. മുൻവർഷങ്ങളെ അപേക്ഷിച്ച് പ്രധാന റോഡുകൾ പലതും ടാർ ചെയ്തിട്ടുണ്ടെങ്കിലും ,ഗ്രാമപ്രദേശങ്ങളിലെ പല റോഡുകളിലും യാത്ര ചെയ്യാനാകാത്ത സ്ഥിതിവിശേഷമാണ് സംജാതമായിരിക്കുന്നത്. കിഫ്ബി പദ്ധതികൾ ഇഴയുമ്പോൾ ഒരു നാടിൻറെ അതിവേഗത്തിലുള്ള വികസനമാണ് ഇല്ലാതാകുന്നത് എന്ന് ചിന്തിക്കാനുള്ള മനസ്സ് കക്ഷിരാഷ്ട്രീയത്തിന് അതീതമായി ഉണ്ടാകണമെന്ന് എംഎൽഎ പറഞ്ഞു . അറയ്ക്കപ്പടി മണ്ഡലം പ്രസിഡൻറ് അഡ്വ. അരുൺ പോൾ ജേക്കബ് അധ്യക്ഷത വഹിച്ച യോഗം കെപിസിസി വൈസ് പ്രസിഡൻറ് വിടി ബലറാം ഉദ്ഘാടനം ചെയ്തു.

ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് മനോജ്‌ മൂത്തേടൻ,യുഡിഎഫ് നിയോജകമണ്ഡലം കൺവീനർ സുബൈർ ഓണംമ്പിള്ളി, സെക്രട്ടറി ഒ ദേവസി,കേരള കോൺഗ്രസ് സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റി അംഗം ജോർജ് കിഴക്കമശ്ശേരി,ജില്ലാ പ്രസിഡൻറ് എൻ. ഒ ജോർജ് ,ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് മാരായ ഷാജി സലിം, ജോയി പൂണേലി, ഡിസിസി സെക്രട്ടറി ബേസിൽ പോൾ, കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് എ റ്റി അജിത് കുമാർ, മുടക്കുഴ പഞ്ചായത്ത്‌ പ്രസിഡന്റ് പി പി അവറാച്ചൻ,ജില്ലാ പഞ്ചായത്ത് മെമ്പർ ഷൈനി വർഗീസ്,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അംബിക മുരളീധരൻ , മുൻ പഞ്ചായത്ത് പ്രസിഡൻറ് എം പി ഹമീദ്,പഞ്ചായത്ത് മെമ്പർമാരായ പി പി എൽദോസ്, എം. ഒ ജോസ്,ബ്ലോക്ക് ഭാരവാഹികളായ കെ എൻ സുകുമാരൻ, രാജു മാത്തറ, അലി മൊയ്‌ദീൻ, എൽദോ മോസസ്, യുഡിഎഫ് നേതാക്കളായ പി കെ മുഹമ്മദ്‌ കുഞ്ഞ്, സുബൈർ ഓണമ്പിള്ളി, ഇ പി ഷെമീർ, ജോർജ് കിഴക്കുമശ്ശേരി, എൻ ഒ ജോർജ്, ടി അലി, എം കെ തോമസ്, കെ പി വർഗീസ്, നേതാക്കളായ എം എം ഷാജഹാൻ, കെ വൈ യാക്കോബ്, എം പി ജോർജ്, വി എച് മുഹമ്മദ്‌, ഗോപകുമാർ, എം ബി ജോയി, ജലിൻ രാജൻ, നകുൽ ബോസ്, പഞ്ചായത്ത്‌ മെമ്പർമ്മാർ, യുഡിഎഫ് നേതാക്കൾ, പോഷക സംഘടന ഭാരവാഹികൾ, തുടങ്ങിയവർ പങ്കെടുത്തു.

You May Also Like

CRIME

കോതമംഗലം :നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി. കീരംപാറ പുന്നേക്കാട് നെടുമ്പാറ പാറയ്ക്കൽ വീട്ടിൽ, അലക്സ് ആൻ്റണി (28) യെയാണ് കാപ്പ ചുമത്തി ആറ് മാസത്തേക്ക് നാട് കടത്തിയത്. റൂറൽ ജില്ലാ...

NEWS

കോതമംഗലം – കോതമംഗലത്ത് വാവേലിയിൽ പട്ടാപ്പകൽ ജനവാസ മേഖലക്ക് സമീപം കാട്ടാനക്കൂട്ടമെത്തിയത് ജനങ്ങളെ പരിഭ്രാന്തിയിലാക്കി. കോട്ടപ്പടി പഞ്ചായത്തിലെ വാവേലിയിൽ ഇന്ന് വൈകിട്ടാണ് പത്തോളം ആനകൾ വനാതിർത്തിയിൽ തമ്പടിച്ചത്. പ്രദേശവാസിയായ ജ്യുവൽ ജൂഡിയുടെ നേതൃത്വത്തിൽ...

NEWS

കോ​ത​മം​ഗ​ലം: പി​ണ്ടി​മ​ന പ​ഞ്ചാ​യ​ത്തി​ലെ പ​ത്താം വാ​ര്‍​ഡ് അ​യി​രൂ​ര്‍​പ്പാ​ടം മ​ദ്ര​സ ഹാ​ളി​ലെ ബൂ​ത്തി​ൽ ക​ള്ള​വോ​ട്ടി​ന് ശ്ര​മം. നെ​ല്ലി​ക്കു​ഴി പ​ഞ്ചാ​യ​ത്തി​ല്‍ രാ​വി​ലെ വോ​ട്ട് ചെ​യ്ത​യാ​ള്‍ വീ​ണ്ടും ഇ​വി​ടേ​യും വോ​ട്ട് ചെ​യ്യാ​നെ​ത്തി​യെ​ന്നാ​ണ് പ​രാ​തി. ബൂ​ത്ത് ഏ​ജ​ന്‍റു​മാ​ര്‍ സം​ശ​യം...

NEWS

കോ​ത​മം​ഗ​ലം: നെ​ല്ലി​ക്കു​ഴി പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ട് ബൂ​ത്തു​ക​ളി​ൽ സം​ഘ​ര്‍​ഷം. മൂ​ന്നാം വാ​ര്‍​ഡ് പ​ഞ്ചാ​യ​ത്ത് പ​ടി​യി​ൽ അ​ല്‍ അ​മ​ല്‍ പ​ബ്ലി​ക് സ്കൂ​ളി​ലെ ബൂ​ത്തി​ല്‍ രാ​വി​ലെ വോ​ട്ടെ​ടു​പ്പ് ആ​രം​ഭി​ക്കു​ന്ന​തി​ന് മു​മ്പാ​യാ​ണ് പ്ര​ശ്ന​മു​ണ്ടാ​യ​ത്. ഇ​വി​ടെ വോ​ട്ട് ചെ​യ്യാ​ൻ ക്യൂ​വി​ൽ...

NEWS

കോതമംഗലം: ആന്റണി ജോൺ എംഎൽഎ രാവിലെ 9 മണിയോടുകൂടി വാരപ്പെട്ടി പഞ്ചായത്തിലെ 3-)0 വാർഡിലെ പോളിംഗ് സ്റ്റേഷനായ കോഴിപ്പിള്ളി പാറച്ചാലപ്പടി പി എച്ച് സി സബ് സെന്ററിൽ കുടുംബത്തോടൊപ്പം എത്തി വോട്ട് രേഖപ്പെടുത്തി.ഒന്നര...

NEWS

കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ ഏറ്റവും വിദൂരത്തുള്ള ആദിവാസി ഉന്നതിയായ ഉറിയം പെട്ടി ആദിവാസി ഉന്നതിയിലും തിരഞ്ഞെടുപ്പ് പ്രചരണം സജീവം. കുട്ടമ്പുഴ പഞ്ചായത്തിലെ പൂയംകുട്ടി മണികണ്ഠൻ ചാലിൽ നിന്നും ജീപ്പിൽ വനത്തിലൂടെ നാലു...

NEWS

കോതമംഗലം: മാർ അത്തനേഷ്യസ് കോളേജിൽ ലൈബ്രറി അസിസ്റ്റന്റ് ഒഴിവ്. യോഗ്യത:ബി.എൽ.ഐ.സി / എം എൽ ഐ സി. യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം [email protected] എന്ന ഇമെയിൽ വിലാസത്തിൽ 11/12/25 വ്യാഴാഴ്ചക്കകം...

NEWS

കോതമംഗലം : ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ആഭിമുഖ്യത്തിൽ തെരഞ്ഞെടുപ്പിന് മുന്നോടിയായി വാരപ്പെട്ടിയിൽ റാലി നടത്തി. വാദ്യ മേളങ്ങളുടെ അകമ്പടിയോടെ സംഘടിപ്പിച്ച റാലിക്ക് ശേഷം നടന്ന പൊതുസമ്മേളനം ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു....

CRIME

കോതമംഗലം: വിൽപ്പനക്കായി കൊണ്ടുവന്ന കഞ്ചാവ് പിടികൂടിയ കേസിൽ പ്രതികൾക്ക് കഠിന തടവും , പിഴ ശിക്ഷയും വിധിച്ചു. കോതമംഗലം മലയൻകീഴ് ഗോമേന്തപ്പടി ഭാഗത്ത് ആനാംകുഴി വീട്ടിൽ ബിനോയ് (41), കുട്ടമംഗലം കവളങ്ങാട് മങ്ങാട്ട്പടി...

NEWS

കോ​ത​മം​ഗ​ലം: കു​ട്ട​മ്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ പ​ന്ത​പ്ര​യി​ലും ക​ല്ലേ​ലി​മേ​ട്ടി​ലും വീ​ണ്ടും കാ​ട്ടാ​ന​ശ​ല്യം രൂ​ക്ഷം. ക​ല്ലേ​ലി​മേ​ട്ടി​ല്‍ വീ​ടും പ​ന്ത​പ്ര​യി​ല്‍ കൃ​ഷി​യും ന​ശി​പ്പി​ച്ചു. കൊ​ള​മ്പേ​ല്‍ കു​ട്ടി-​അ​മ്മി​ണി ദ​മ്പ​തി​ക​ളു​ടെ വീ​ടി​ന് നേ​രേ​യാ​ണ് കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. വീ​ടി​ന്‍റെ മേ​ല്‍​ക്കൂ​ര​യ്ക്കും ഭി​ത്തി​ക​ള്‍​ക്കും കേ​ടു​പാ​ടു​ണ്ടാ​യി​ട്ടു​ണ്ട്....

NEWS

കോതമംഗലം : ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ ആഭിമുഖ്യത്തിൽ തെരഞ്ഞെടുപ്പിന് മുന്നോടിയായി നെല്ലിമറ്റത്ത് റാലി നടത്തി. വാദ്യ മേളങ്ങളുടെ അകമ്പടിയോടെ നെല്ലിമറ്റത്ത് സംഘടിപ്പിച്ച റാലിക്ക് ശേഷം നടന്ന പൊതുസമ്മേളനം ആന്റണി ജോൺ എം എൽ എ...

NEWS

കോതമംഗലം : കോതമംഗലം മണ്ഡലത്തിലെ 8 പഞ്ചായത്തുകളിലും നഗരസഭയിലുമായി 165 വാർഡുകളിലും കുടുംബയോഗം സജീവമാക്കി ഇടതുപക്ഷ ജനാധിപത്യ മുന്നണി. എൽ ഡി എഫ് സംസ്ഥാന, ജില്ലാ നേതാക്കൾ കുടുംബയോഗങ്ങളിൽ സജീവമായി. കോട്ടപ്പടി പഞ്ചായത്തിലെ...

error: Content is protected !!