കോതമംഗലം: ഡി വൈ എഫ് ഐ രാമല്ലൂർ കപ്പേളപ്പടി യൂണീറ്റിന്റെ നേതൃത്വത്തിൽ പ്രദേശത്തെ 100 കുടുംബങ്ങൾക്ക് നൽകുവാനുള്ള കിറ്റ് ഡി വൈ എഫ് ഐ യൂണിറ്റ് സെക്രട്ടറി അനിൽ വർഗീസ്, സി പി ഐ എം ബ്രാഞ്ച് സെക്രട്ടറിമാരായ ഡോക്ടർ വിനോദ് കുമാർ ജേക്കബ്, ഇമ്മാനുവൽ വർഗീസ് എന്നിവർ ചേർന്ന് ആന്റണി ജോൺ എംഎൽഎയ്ക്ക് കൈമാറി. ഡി വൈ എഫ് ഐ നേതാക്കളായ ജെറിൻ ജോസ്, എൽദോസ് പോൾ, രഞ്ജിത് സി റ്റി എന്നിവർ പങ്കെടുത്തു.
