ദുബായ് : ദുബായിൽ ഗർഭിണിയായ ഒരു പൂച്ചയുടെ ജീവൻ രക്ഷിച്ച് വൈറലായ നാല് ദുബായ് നിവാസികൾക്ക് ദുബായ് ഭരണാധികാരിയുടെ ക്യാഷ് പ്രൈസുകൾ ലഭിച്ചു. അതിൽ ഒരാൾ കോതമംഗലം തലക്കോട് സ്വദേശിയായ അറക്കൽ വീട്ടിൽ നസീര്‍ മുഹമ്മദ് ആയിരുന്നു. ബഹുനില കെട്ടിടത്തിന് മുകളില്‍ നിന്നും താഴേക്ക് ചാടിയ ഗര്‍ഭിണിയായ പൂച്ചയുടെ ജീവന്‍ രക്ഷിക്കുകയായിരുന്നു ഇവർ. പൂച്ചയുടെ ജീവൻ രക്ഷിക്കാൻ ഉണ്ടായ ഈ നാല് പേരുടെയും ദയാപരമായ പ്രവൃത്തിയെ മാനിച്ചാണ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സമ്മാനമായി 50,000 ദിർഹം വീതം നൽകിയത്.
ദെയ്റ ഫ്രിജ് മുറാജിലെ ഒരു കടയ്ക്ക് മുൻപിലുള്ള കെട്ടിടത്തിന്റെ രണ്ടാം നിലയിലെ ബാൽക്കണിയിലാണ് ഗർഭിണിയായ പൂച്ച കുടുങ്ങിയത്. ബാൽക്കണിയിൽ കുടുങ്ങിപോയ പൂച്ച വീഴുമെന്നായപ്പോൾ രക്ഷിക്കാൻ മറ്റു മാർഗമില്ലാതെ വന്നപ്പോൾ ഒരു സംഘം വേഗത്തിൽ ഒരു സുരക്ഷാ വലയായി ഒരു ബെഡ്ഷീറ്റ് വിരിച്ച് പൂച്ചയെ ബെഡ്ഷീറ്റിലേക്ക് വീഴ്ത്തി രക്ഷിക്കുകയായിരുന്നു.
വാച്ച്മാൻ ആയി ജോലി ചെയ്യുന്ന മൊറോക്കൻ സ്വദേശി അഷ്റഫ്, സെയിൽസ്മാൻ ആയി ജോലി ചെയ്യുന്ന പാകിസ്ഥാനി സ്വദേശി ആതിഫ് മെഹ്മൂദ്, ദുബായ് ആർടിഎയിൽ ഡ്രൈവറായി ജോലി ചെയ്യുന്ന കോതമംഗലം സ്വദേശി നാസർ എന്നിവരാണ് പൂച്ചയെ രക്ഷിച്ചത്. പ്രദേശത്ത് പലചരക്കുകട നടത്തുന്ന മുഹമ്മദ് റാഷിദ് എന്ന വടകര സ്വദേശിയാണ് വിഡിയോ പകർത്തിയത്. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്തതിന് ശേഷം ഷെയ്ഖ് മുഹമ്മദ് അത് പങ്കുവെക്കുകയായിരുന്നു.
📲 മൊബൈലിൽ വാർത്തകൾ ലഭിക്കുവാൻ.. Please Join. 👇🏻
