Connect with us

Hi, what are you looking for?

NEWS

കീരംപാറയിൽ വയലിൽ ഡ്രോണുകൾ പറന്നു: ഡ്രോൺ വഴിയുള്ള വളപ്രയോഗം നാടിന് ആവേശമായി

കോതമംഗലം :കല്യാണ ചടങ്ങുകൾക്ക് മാത്രമല്ല ഇനി ഡ്രോണുകൾ ഉപയോഗിക്കുന്നത്. പാടശേഖരങ്ങളിൽ വളയോഗത്തിനും ഡോണുകൾ ഉയർന്ന് പൊങ്ങി. കീരംപാറയിൽ ഡ്രോൺ ഉപയോഗിച്ച് പാടശേഖരങ്ങളിൽ വളപ്രയോഗത്തിന്റെ പ്രദർശനവും പരീശീലനവും സംഘടിപ്പിച്ചു. ഊഞ്ഞാപ്പാറ മഞ്ഞയിൽ പാടശേഖരത്തിൽ കീരംപാറ ഗ്രാമ പഞ്ചായത്ത് -കൃഷി ഭവൻ,എഞ്ചിനീയറി ങ്ങ് വിഭാഗം (അഗ്രി) എറണാകുളത്തിന്റെയും കീരംപാറ സർവീസ് സഹകരണ ബാങ്കിന്റെയും സഹകരണത്തോടെയാണ് കൃഷിയിടങ്ങളില്‍ ഡ്രോണ്‍ ഉപയോഗിച്ച് വളപ്രയോഗം നടത്തിയത്.ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മാമച്ചൻ ജോസഫ് അദ്ധ്യഷത വഹിച്ചു. നൂറ് കണക്കിന് വിദ്യാർത്ഥികൾ,കർഷകർ എന്നിവർ ഡ്രോൺ പറത്തിയുള്ള വളപ്രയോഗം വളരെ ആവേശത്തോടെയാണ് നോക്കി കണ്ടത് .കൃഷി വകുപ്പിന് കീഴില്‍ നടപ്പിലാക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതിയായ സബ്മിഷന്‍ ഓണ്‍ അഗ്രിക്കള്‍ച്ചറല്‍ മെക്കനൈസേഷന്റെ ഭാഗമായാണ് കീരംപാറയിൽ കാര്‍ഷിക ഡ്രോണുകളുടെ പ്രദര്‍ശനവും പ്രവൃത്തി പരിശീലനവും സംഘടിപ്പിച്ചത്. കിഴക്കൻ മേഖലയിൽ ആദ്യമായാണ് കീരംപാറയിൽ ഡ്രോൺ ഉപയോഗിച്ച് വളപ്രയോഗം നടത്തിയത്.യോഗത്തിൽ കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എ എം ബഷീർ , മുഖ്യാത്ഥി ആയി .പ്രിൻസിപ്പൽ കൃഷി ഓഫീസർ ബിൻസി എബ്രാഹം പദ്ധതി വിശദികരണം നടത്തി.ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം കെ.കെ ദാനി , ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ജോമി തെക്കേക്കര, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന റോജോ, ബ്ലോക്ക് പഞ്ചായത്ത് അംഗം ലിസി ജോസഫ് , ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികളായ സിനി ബിജു, ജി ജോ ആന്റണി, മഞ്ചു സാബു, ബേസിൽ ബേബി,സാന്റി ബേബി, വി സി ചാക്കോ, ഗോപി മുട്ടത്ത്,ആശ മോൾ ജയപ്രകാശ്, ലിസി ജോസ്, വികെ വർഗീസ്,അൽഫോൻസാ സാജു, ക്യഷി അസി.ഡയറക്ടർ പ്രിയ മോൾ തോമസ്,അസി.എഞ്ചിനിയർ അനുറേ മാത്യു,ബാങ്ക് സെകട്ടറി കെ.സി ജോർജ്,കോതംഗലം എം.എ ഇന്റർനാഷ്ണൽ സ്കൂളിലെ വിദ്യാർത്ഥികൾ,കീരംപാറ സർവീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗങ്ങൾ,പാടശേഖര സമിതി ഭാരഭാവികൾ, കാർഷിക വികസന സമിതി അംഗങ്ങൾ , വിവിധ സമിതി ഭാരഭാവികൾ, കുടുംബശ്രീ അംഗങ്ങൾ,ഹരിത കർമ്മ സേന അംഗങ്ങൾ, കർഷകർ, വിദ്യാർത്ഥികൾ,കൃഷി വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.ജില്ല പഞ്ചായത്ത് അംഗം കെ.കെ ദാനി സ്വാഗതവും ക്യഷി ഓഫീസർ ബോസ് മത്തായി നന്ദിയും പറഞ്ഞു.

You May Also Like

NEWS

കോതമംഗലം: യാക്കോബായ സുറിയാനി സഭയുടെ കാതോലിക്കായും ചേലാട് സെന്റ് ഗ്രിഗോറിയോസ് ഡെന്റല്‍ കോളേജിന്റെ ചെയര്‍മാനുമായ ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവയ്ക്ക് കോളേജിന്റെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി. അനുമോദന സമ്മളനം മന്ത്രി റോഷി...

NEWS

കോതമംഗലം: കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ പാതയുടെ അശാസ്ത്രീയ നിർമ്മാണം മൂലം കോതമംഗലം മണ്ഡലത്തിലൂടെ ദേശീയപാത കടന്നുപോകുന്ന പല പ്രദേശങ്ങളിലും, അടിക്കടി വലിയ വെള്ളക്കെട്ടാണ് രൂപപ്പെടുന്നത്. ടി വിഷയം അടിയന്തരമായി പരിഹരിക്കാൻ ദേശീയപാത...

NEWS

കോതമംഗലം: പിണ്ടിമന പഞ്ചായത്തിലെ, വേട്ടാമ്പാറ, പടിപ്പാറ പ്രദേശങ്ങളിൽ കാട്ടാനക്കൂട്ടത്തിന്റെ നിരന്തര ആക്രമണം തുടരുന്നു. കോട്ടപ്പാറ വനത്തിൽ നിന്നെത്തുന്ന ആനകൾ പടിപ്പാറ – വാവേലി റോഡിലും വേട്ടാമ്പാറ – മാലിപ്പാറ റോഡിലും വിഹരിക്കുകയാണ്. മറ്റ്...

CRIME

കോതമംഗലം: ഇരുചക്ര വാഹന മോഷ്ടാക്കള്‍ അറസ്റ്റില്‍. നെയ്‌ശ്ശേരി തൊമ്മന്‍കുത്ത് ചുങ്കത്ത് അനൂപ് (29), വണ്ണപ്പുറം ഒടിയപാറ കയ്യാനിക്കല്‍ ജിഷ്ണു (25) എന്നിവരെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ച കോതമംഗലത്തെ സ്വകാര്യ...

NEWS

കോതമംഗലം : മാമല ക്കണ്ടം മേട്നാപ്പാറ ആദിവാസി ഉന്നതിയിൽ 1 കോടി രൂപയുടെ വികസന പദ്ധതികൾ നടപ്പിലാക്കുമെന്ന് ആന്റണി ജോൺ എം എൽ എ അറിയിച്ചു. കമ്മ്യൂണിറ്റി ഹാൾ നവീകരണം മറ്റ് അനു...

NEWS

പോത്താനിക്കാട് : കടവൂർ, വടക്കേപുന്നമറ്റം പ്രദേശങ്ങളിൽ വീണ്ടും കാട്ടാനകൾ ഇറങ്ങി കൃഷികൾ നശിപ്പിച്ചു. ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെ വടക്കേപുന്നമറ്റം പള്ളിക്ക് സമീപം എനാനിക്കൽ ജോഷി, അടപ്പൂർ ജോണി എന്നിവരുടെ കൃഷികളാണ് നശിപ്പിച്ചത്....

NEWS

കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ 5 വാർഡുകൾ അടങ്ങുന്ന വടാട്ടുപാറ പ്രദേശത്തെയും കുട്ടമ്പുഴയേയും തമ്മിൽ ബന്ധിപ്പിക്കുന്ന കുട്ടമ്പുഴ ടൗണിലെ ബംഗ്ലാവ് കടവിൽ പാലം നിർമ്മിക്കണമെന്ന ആവശ്യം ശക്തമാകുന്നു. 1980-85 കാലഘട്ടത്തിൽ പൂയംകുട്ടി ഇലക്ട്രിക്...

NEWS

പോത്താനിക്കാട് : കടവൂർ, വടക്കേപുന്നമറ്റം പ്രദേശങ്ങളിൽ വീണ്ടും കാട്ടാനകൾ ഇറങ്ങി കൃഷികൾ നശിപ്പിച്ചു. ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെ വടക്കേപുന്നമറ്റം പള്ളിക്ക് സമീപം എനാനിക്കൽ ജോഷി, അടപ്പൂർ ജോണി എന്നിവരുടെ കൃഷികളാണ് നശിപ്പിച്ചത്....

NEWS

കോതമംഗലം:ബി.ജെ.പി. സർക്കാരിൻ്റെ തൊഴിലാളിവിരുദ്ധ ജനവിരുദ്ധ നയങ്ങൾകെതിരെ സംയുക്ത തൊഴിലാളി യൂണിൻ സമിതിയുടെ ആഭിമുഖ്യത്തിൽ ജൂലൈ ഒൻപതിന് നടത്തിയ ദേശീയ പൊതുപണിമുടക്ക് കോതമംഗലത്ത് പൂർണ്ണം. രാവിലെ 10 മണിക്ക് പണിമുടക്കിയ തൊഴിലാളികൾ ചെറിയ പള്ളിത്താഴത്ത്...

NEWS

കോതമംഗലം: – വാരപ്പെട്ടി മഹാദേവ ക്ഷേത്രത്തിലെ മൂരി കുത്തി ഒരാൾ മരിച്ചു. വാരപ്പെട്ടി സ്വദേശി പദ്മകുമാർ (53)ആണ് മരിച്ചത്. ക്ഷേത്രത്തിൽ വളർത്തുന്ന മൂരിയായിരുന്നു. അമ്പല കമ്മിറ്റി അംഗമായിരുന്ന പദ്മകുമാറിനെ മൂരി തെങ്ങിനോട് ചേർത്ത്...

NEWS

കോതമംഗലം : നൂനൂറ്റി വിശാല കൂട്ടായ്മ കറുകടം സെൻ്റ് തോമസ്’ സൺഡേ സ്‌കൂൾ ഹാളിൽ വെച്ച് നടത്തപ്പെട്ടു.പൊതുസമ്മേളനം ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു.കെ.പി. കുര്യാക്കോസ് കളപ്പുരയിൽ അദ്ധ്യക്ഷത വഹിച്ചു.വികാരി,...

NEWS

കോതമംഗലം : നേര്യമംഗലം വനം റേഞ്ചിൽ വിത്തൂട്ട് പദ്ധതിയുടെ റേഞ്ച് തല ഉദ്ഘാടനവും, വനമഹോത്സവ സമാപനം ചടങ്ങും ഇഞ്ചത്തൊട്ടി ഫോറസ്റ്റ് സ്റ്റേഷനിൽ നടന്നു. ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത്...

error: Content is protected !!