Connect with us

Hi, what are you looking for?

NEWS

ജനവാസമേഖലയില്‍ കൃഷിനാശം ഉണ്ടാക്കുന്ന കാട്ടാനകൂട്ടത്തെ തുരത്തുക : സംയുക്ത ജനകീയ സമരസമിതി പ്രതിക്ഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തി

കോതമംഗലം : കവളങ്ങാട് ഗ്രാമ പഞ്ചായത്തിലെ ഉപ്പുകുളം, പെരുമണ്ണൂര്‍, നമ്പൂരിക്കൂപ്പ്്, പേരക്കുത്ത്, ആവോലിച്ചാല്‍ നീണ്ടപാറ ചെമ്പന്‍കുഴി, തേങ്കോട,് പരീക്കണ്ണി പ്രദേശങ്ങളില്‍ കഴിഞ്ഞ കുറച്ച് നാളുകളായി കാട്ടാനകള്‍ കൂട്ടത്തോടെ ജനവാസ മേഖലയില്‍ ഇറങ്ങി വ്യാപകമായ രീതിയില്‍ ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശം വരുത്തി വരികയാണ് കാര്‍ഷിക മേഖലയെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന ജനങ്ങളുടെ കുടുംബങ്ങളുടെ നിത്യ വരുമാനം നിലച്ചതോടെ ജീവിതം വഴിമുട്ടി കാട്ടാനകള്‍ കൃഷിയിടത്തിലിറങ്ങി ആയിരക്കണക്കിന് കുലച്ച വാഴകളും തെങ്ങുകളും മറ്റ് ഇടവിളകള്‍ എല്ലാം നശിപ്പിച്ചു വരികയാണ് കാട്ടാനകളെ ജനവാസ മേഖലയില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കവളങ്ങാട് ഗ്രാമപഞ്ചായത്ത് ജനകീയ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ കോതമംഗലത്ത് ഡിഎഫ്ഒ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് തുടര്‍ന്ന് ധര്‍ണ്ണയും നടത്ത.ി രാവിലെ 10 മണിക്ക് കോതമംഗലം പോലീസ് സ്റ്റേഷന്‍ പരിസരത്തുനിന്ന് 100 കണക്കിന് സ്ത്രീകളും കുട്ടികളും അടക്കം ആയിരത്തോളം പേര്‍ പങ്കെടുത്ത പ്രതിഷേധ മാര്‍ച്ച് ടൗണ്‍ മുനിസിപ്പല്‍ ഓഫീസിന് സമീപം സ്ഥിതി ചെയ്യുന്ന ഓഫീസിനു മുന്നില്‍ മാര്‍ച്ച് എത്തിച്ചേര്‍ന്നതോടെ കോതമംഗലം പോലീസും ഫോറസ്റ്റ് ഉദ്യോഗസ്ഥരും മാര്‍ച്ച് തടഞ്ഞു. ് ആന്റണി ജോണ്‍ എംഎല്‍എയുടെ അധ്യക്ഷനായി. അഡ്വക്കേറ്റ് ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.എ.എം ബഷീര്‍ കവളങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സിബി മാത്യു സമരസമിതി കണ്‍വീനര്‍ ടി എസ് നൗഷാദ് ചെയര്‍മാന്‍ എ.ടിപൗലോസ, യയുഡിഎഫ് കണ്‍വീനര്‍ ഷിബു തെക്കുംപുറം കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് ബാബു ഏലിയാസ് സിപിഎം ലോക്കല്‍ സെക്രട്ടറി ജോയ് മാത്യു സിപിഐ ലോക്കല്‍ സെക്രട്ടറി ജോയ് അറമ്പന്‍കുടി, കേരള കോണ്‍ഗ്രസ് മാണി നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി വി സി മാത്തച്ചന്‍ ജനതാദള്‍ എസ് ജില്ലാ ഉപാധ്യക്ഷന്‍ മനോജ് ഗോപി മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷൈജന്റ് ചാക്കോ എ ആര്‍ പൗലോസ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലിസി ജോളി, ജില്ലാ പഞ്ചായത്ത് അംഗം കെ കെ ഡാനി കോതമംഗലം മുനിസിപ്പല്‍ ചെയര്‍മാന്‍ കെ കെ ടോമി, ഊന്നുകല്‍ സഹകരണ ബാങ്ക് പ്രസിഡന്റ് എം.എസ്. പൗലോസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ ജോമി തെക്കേക്കര ടി.കെ. കുഞ്ഞുമോന്‍ ,പി.എം. കണ്ണന്‍, മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു പോള്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഉഷ ശിവന്‍ ജിന്‍സി മാത്യു സുഗറ ബഷീര്‍ ജിന്‍സിയെ ബിജു രാജേഷ് കുഞ്ഞുമോന്‍ ലിസി ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.

You May Also Like

NEWS

തടത്തിക്കവല :എൽ ഡി എഫ് സ്ഥാനാർഥി ജോയ്സ് ജോർജിന്റെ കോതമംഗലം, മൂവാറ്റുപുഴ മണ്ഡലങ്ങളിലെ അവസാനഘട്ട പര്യടനത്തിന് തടത്തിക്കവലയിൽ തുടക്കം. പച്ചക്കറി തൈകളും അമ്പും വില്ലും നൽകി ജോയ്സ് ജോർജിനെ പ്രവർത്തകർ സ്വീകരിച്ചു. രാജ്യത്ത്...

NEWS

കോതമംഗലം: പ്രാര്‍ത്ഥനയോടെ വോട്ടവകാശം വിനിയോഗിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമെന്ന് കോതമംഗലം ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍. കോതമംഗലം രൂപത പാസ്റ്റല്‍ കൗണ്‍സില്‍ സമ്മേളനം മൂവാറ്റുപുഴ നെസ്റ്റ് പാസ്റ്ററല്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആധുനിക...

NEWS

പൈങ്ങോട്ടൂർ: ബസ് ഉടമയെ ആക്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. കടവൂർ പൈങ്ങോട്ടൂർ കൊമ്പനാൽ വീട്ടിൽ ജോമേഷ് (40) നെയാണ് പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. 20 ന് വെകീട്ട് പൈങ്ങോട്ടൂർ ഗാന്ധി സ്ക്വയറിന്...

NEWS

മൂവാറ്റുപുഴ: പാലക്കുഴയില്‍ ബിജെപിയുടെ താല്‍ക്കാലിക തെരഞ്ഞെടുപ്പ് ഓഫീസ് തീയിട്ട് നശിപ്പിച്ച നിലയില്‍. പഞ്ചായത്ത് കമ്മറ്റി നിര്‍മ്മിച്ച ബിജെപിയുടെ താല്‍ക്കാലിക തെരഞ്ഞെടുപ്പ് ഓഫീസാണ് ഇന്നലെ രാത്രിയില്‍ തീയിട്ട് നശിപ്പിച്ചത്. ഇന്നലെ രാത്രിയിലും പ്രവര്‍ത്തകരെത്തി സജീവമായിരുന്ന...