Connect with us

Hi, what are you looking for?

EDITORS CHOICE

എം. എ കോളേജിന് സിന്തറ്റിക് ട്രാക്ക് അനുവദിക്കണം: ഡോ. വിന്നി വറുഗീസ്.

കോതമംഗലം : നിരവധി കായിക പ്രതിഭകളെ വാർത്തെടുത്തു രാജ്യത്തിനു തന്നെ സംഭാവന നൽകിയിട്ടുള്ള കോതമംഗലം മാർ അത്തനേഷ്യസ് കോളേജിന് സിന്തറ്റിക് ട്രാക്ക് അനുവദിക്കണമെന്ന് എം. എ. കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വര്ഗീസ്. കോമൺ വെൽത്ത് ഗെയിംസിലെ മെഡൽ വേട്ടയിലൂടെ സൂപ്പർ താരങ്ങളായ എം. എ കോളേജിലെ മുൻ കായിക താരങ്ങളായ എൽദോസ് പോൾ, അബ്ദുള്ള അബൂബക്കർ, മുഹമ്മദ്‌ അജ്മൽ എന്നീ കായിക താരങ്ങൾക്ക് കോളേജ് ഒരുക്കിയ അനുമോദന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ കായിക തലസ്ഥാനം എന്ന പേരിലാണ് കോതമംഗലം അറിയപ്പെടുന്നത്. അങ്ങനെയുള്ള കോതമംഗലത്തു കായിക പ്രതിഭകളുടെ പരിശീലനത്തിന് നല്ലൊരു സിന്തറ്റിക് ട്രാക്കിന്റെ ആവശ്യം ഏറുകയാണ്.

ദേശീയ തലത്തിൽ കായിക മേഖലയിൽ മികവ് പുലർത്തുന്ന മാർ ബേസിൽ സ്കൂൾ, സെന്റ്. ജോർജ് സ്കൂൾ, മാതിരപ്പിള്ളി ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ എന്നിവ എം. എ. കോളേജിന്റെ ഒരു കിലോ മീറ്റർ ചുറ്റളവിലാണ് സ്ഥിതി ചെയ്യുന്നത്. നല്ലൊരു സിന്തറ്റിക് ട്രാക്ക് എം. എ കോളേജിന് അനുവദിച്ചാൽ ഈ സ്കൂളിലെ കായിക വിദ്യാർത്ഥികൾക്കുൾപ്പെടെ ഇവിടെ പരിശീലനം നടത്തുവാൻ സാധിക്കും ഡോ വിന്നി പറഞ്ഞു.ഒളിമ്പ്യൻ അനിൽഡാ തോമസ്, ടി. ഗോപി, ഈ കഴിഞ്ഞ കോമൺ വെൽത്ത് ഗെയിംസിൽ സ്വർണ്ണം, വെള്ളി മെഡൽ ജേതാക്കളായ എൽദോസ് പോൾ, അബ്ദുള്ള അബൂബക്കർ എന്നിവർ അടക്കം 25ലേറെ അന്താരാഷ്ട്ര കായിക താരങ്ങളാണ് മാർ അത്തനേഷ്യസ് കോളേജിലെ കായിക പരിശീലന കളരിയിൽ നിന്ന് പിറവി കൊണ്ടിട്ടുള്ളത്.

You May Also Like

CRIME

അതിഥി തൊഴിലാളിയുടെ പണമടങ്ങിയ ബാഗ് മോഷ്ടിച്ചയാൾ അറസ്റ്റിൽ . പെഴയ്ക്കാപ്പിള്ളി മാനാറി ഭാഗത്തുള്ള പാലോം പാലത്തിങ്കൽ വീട്ടിൽ ഷാനിദ് (24) നെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 21 ന് പൂവത്തൂരിലാണ്...

CRIME

കോതമംഗലം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ. തൃക്കാരിയൂർ തങ്കളം കരിപ്പാച്ചിറയ്ക്ക് സമീപം കളപ്പുരക്കുടി വീട്ടിൽ മർക്കോസ് ( ബേബി വർക്കി 61) നെയാണ് കോതമംഗലം പോലീസ്...

NEWS

പെരുമ്പാവൂര്‍: പെരുമ്പാവൂരിൽ ഗവൺമെന്റ് ബോയ്സ് ഹയർസെക്കൻഡറി സ്കൂളിന്റെ ചുറ്റും മതിലിന്റെ ഒരു ഭാഗം പൊളിച്ചു. നവ കേരള സദസ്സിൽ പങ്കെടുക്കുന്ന ആളുകൾക്ക് വഴിയൊരുക്കാനാണ് മതിൽ പൊളിച്ചത് .പ്രധാന വേദിയുടെ അരികിലേക്ക് എത്തുവാൻ സ്കൂൾ...

NEWS

കോതമംഗലം : ഹെലികോപ്ടറിൽ റൂറൽ ഏരിയകളിൽ സുരക്ഷാ പരിശോധന നടത്താൻ പോലീസ് സംഘം കോതമംഗലത്തെത്തി. കോതമംഗലം എം എ കോളേജ് ഗ്രൗണ്ടിൽ എത്തിച്ച ഹെലികോപ്ടറിൽ കയറിയാണ് പോലീസ് സംഘം നിരീക്ഷണം നടതിയത്. കോതമംഗലം...