കോതമംഗലം: അനുദിനം വന്യമൃഗശല്യം വർദ്ധിച്ചുവരുന്നതിനാൽ നാട്ടിൽ ജീവിക്കാൻ കഴിയാത്ത സാഹചര്യമാണ് നിലനിൽക്കുന്നതെന്നും ഇനിയും ഇത് തുടർന്നാൽ ശക്തമായ പ്രക്ഷേഭം സംഘടിപിക്കുമെന്നും വേട്ടാമ്പാറ പൗരസമിതി മുന്നറിയിപ്പു നൽകി. കഴിഞ്ഞദിവസം കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ വാവേലിയിൽ അവറാച്ചൻറെ ഭവനവും ആക്രമിക്കപ്പെട്ട സ്ഥലം സന്ദർശിക്കുകമായിരുന്നു പൗരസമിതി സംഘം. കോതമംഗലം നിയോജക മണ്ഡലത്തിലെ അഞ്ചു പഞ്ചായത്തുകളിൽ അതിശക്തമായ വന്യമൃഗശല്യം നിലനിൽക്കുന്നതിനാൽ കർഷകർക്ക് കൃഷിചെയ്യാനോ വിളവെടുക്കാനോ കഴിയുന്നില്ല. വന്യമൃഗ്യശല്യത്തിന് ശാശ്വത പരിഹാരം കാണാതെ ഇനിയും ഇത് തുടർന്നാൽ കർഷകരുടെ ക്ഷമക്ക് അതിരുണ്ടെന്നും ക്ഷമയെ പരീക്ഷിക്കരുതെന്നും പൗരസമിതി ഓർമ്മിപ്പിച്ചു.
പൗരസമിതി രക്ഷാധികാരി ഫാ. ജോഷി നിരപേൽ, പ്രസിഡൻ്റ് ചന്ദ്രൻ ഇഞ്ചപ്പിള്ളിൽ , വാർഡ്മെമ്പർ സിബി പോൾ ,കോ-ഓഡിനേറ്റർ ജോസ് കെ യു, സെക്രട്ടറി ജിജു വർഗീസ, ആശാവർക്കർ സിസിലി പാപ്പച്ചൻ, സോവി കൃഷ്ണൻ, പ്രാമപഞ്ചായത്ത് മെമ്പർ സന്തോഷ് പൗരസമിതി അംഗങ്ങൾ തുടങ്ങിയവർ സന്ദർശന സംഘത്തോടൊപ്പം ഉണ്ടായിരുന്നു.
വാവേലി പാറക്കൽ അവറാച്ചൻ എന്ന 75 വയസ്സുള്ള ടാപ്പിംഗ് തൊഴിലാളിയെയാണ് കഴിഞ്ഞദിവസം രാവിലെ റബർ വെട്ടുന്നതിനിടയിൽ കാട്ടാന ആക്രമിച്ചത് . ആക്രമണത്തിൽ ഗുരുതരമായപരിക്കേറ്റ അവറച്ചനിപ്പോൾ കോലഞ്ചേരി മെഡിക്കൽ കോളേജിൽ ചികിൽസയിലാണ്. ടാപ്പിംഗ് തൊഴിലാളിലെ കാട്ടാന ആക്രമിച്ച വിവരം പൗരസമിതി കോ_ഓഡിനേറ്റർ കെ യു ജോസും സെക്രട്ടറി ജിജു വർഗീസും ചേർന്ന് എംഎൽ എ ആൻ്റണി ജോണിനെ ധരിപ്പിച്ചു .
കാട്ടാന ആക്രമിച്ച അവറാച്ചൻറെ ചികിൽസാചിലവ് പൂർണ്ണമായും ഫോറസ്റ്റ് ഡിപ്പാർട്ട്മെൻറ് ഏറ്റെടുക്കണമെന്നും മേലിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാവാതിരിക്കാൻ റെയിൽ ഫെൻസിംഗ് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കണമെന്നും പൗരസമിതി രക്ഷാധികാരി ഫാ. ജോഷി നിരപ്പേൽ ആവശ്യപ്പെട്ടു. വാവേലിയിൽ ടാപ്പിംഗ് തൊഴിലാളിയെ കാട്ടാന ആക്രമിച്ച സംഭവത്തിൽ വേട്ടാമ്പാറ പൗരസമിതി രക്ഷാധികാരി ഫാ. ജോഷി നിരപ്പേൽ, പ്രസിഡൻറ് ചന്ദ്രൻ ഇഞ്ചപ്പിള്ളിൽ , വർസ് മെമ്പർ സിബി പോൾ എന്നിവരുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിക്കുന്നു.
You May Also Like
CRIME
കോതമംഗലം: വീട്ടമ്മമാരുടെ മാല പൊട്ടിച്ച് ഇരുചക്രവാഹനത്തിൽ കടന്നുകളഞ്ഞയാളെ പിടികൂടി. കീരംപാറ തട്ടേക്കാട് കൊണ്ടിമറ്റം പുത്തൻപുര വീട്ടിൽ സിനു കുട്ടപ്പൻ (41) നെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. ചേലാട് കള്ളാട് ഭാഗത്ത് നിന്നും...
NEWS
കോതമംഗലം : അനശ്വര ചലച്ചിത്ര നടൻ ജയന്റെ സ്മരണക്കായ് തിരുവനന്തപുരം ജയൻ കലാ സാംസ്‌കാരിക വേദി ഏർപ്പെടുത്തിയിട്ടുള്ള മാധ്യമ പുരസ്‌ക്കാരത്തിന് പത്രപ്രവർത്തകനും, കോതമംഗലം എം. എ. കോളേജ് ലൈബ്രറി അസിസ്റ്റന്റുമായ ഏബിൾ. സി....
NEWS
കോതമംഗലം: സാറാമ്മ വധത്തിൻ്റെ ഭീതി വിട്ടുമാറുന്നതിന് മുൻപേ വീണ്ടും പിണ്ടിമനയും ചേലാടും പട്ടാപ്പകൽ വീട്ടമ്മയുടെ മാല പൊട്ടിക്കൽ ജനം പരിഭ്രാന്തിയിൽ. പൊലിസ് പ്രതിയുടെ സിസിടിവ ദ്യശ്യം പുറത്ത് വിട്ടു. അന്വേഷണം ഊർജിതമാക്കിയതായി കോതമംഗലം...
NEWS
കോതമംഗലം : അത്യാധുനിക സൗകര്യങ്ങൾ ഒരുക്കി കോതമംഗലം ഇ വി എം ടാക്കീസ് വീണ്ടും പ്രവർത്തനം ആരംഭിച്ചു. ഡോൾബി അറ്റ്മോസ് സൗണ്ട് സിസ്റ്റം,സിൽവർ സ്ക്രീൻ, ലേസർ പ്രൊജക്ടർ 3D, പെൻ വർക്കർ ബ്രാൻഡ്...
NEWS
കോതമംഗലം :കോതമംഗലം ലയൺസ് ക്ലബ്ബും ശ്രീ ഭവാനി ഫൗണ്ടേഷൻ കാലടിയും സംയുക്തമായി ചേർന്ന് കോതമംഗലത്ത് മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കൊച്ചി അമൃത ആശുപത്രിയിലെയും കോതമംഗലം മാർ ബസേലിയോസ് ദന്തൽ കോളേജിലെയും വിദഗ്ധരായ...
ACCIDENT
കോതമംഗലം: നെല്ലിമറ്റത്ത് ബസിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. ഊന്നുകല്‍ വെള്ളാമകുത്ത് തടത്തിക്കുടിയില്‍ അനിലാണ്(32) മരിച്ചത്. മരപ്പണി തൊഴിലാളിയാണ് മരിച്ച അനില്‍. വെള്ളിയാഴ്ച രാത്രി കട്ടപ്പനയില്‍ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് എതിരെവന്ന...
NEWS
കോതമംഗലം: മലയാള സാഹിത്യത്തിലെ അതുല്യ പ്രതിഭയും എഴുത്തച്ഛൻ പുരസ്കാര ജേതാവുമായ ടി. പത്മനാഭനെ മാർ അത്തനേഷ്യസ് ഇൻ്റർനാഷണൽ സ്കൂളിൽ ആദരിച്ചു. ‘ഇഗ്നൈറ്റ് ദി യങ് മൈൻ്റ്സ് ‘എന്ന പരിപാടിയുടെ ഭാഗമായി സ്കൂൾ ഓഡിറ്റോറിയത്തിൽ...
NEWS
കോതമംഗലം:കേരള സ്കൂൾ ഒളിമ്പിക്സ് ന്റെ ഭാഗമായി കോതമംഗലം എം എം കോളേജിൽ നടന്ന നീന്തൽ മത്സരം സമാപിച്ചു. സമാപന സമ്മേളനവും സമ്മാനദാനവും കോതമംഗലം എം എൽ എ ആന്റണി ജോൺ നിർവഹിച്ചു. കോതമംഗലം...
NEWS
കോതമംഗലം : കേരള സ്കൂൾ കായികമേള താരങ്ങൾക്ക് കൊച്ചി മെട്രോയുടെ സൗജന്യ യാത്ര സംഘടിപ്പിച്ചു. കോതമംഗലത്ത് വച്ച് ആന്റണി ജോൺ എംഎൽഎ കുട്ടികൾക്ക് കൂപ്പണുകൾ നൽകി സൗജന്യ യാത്ര പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു....
NEWS
കോതമംഗലം : കോതമംഗലം താലൂക്ക് ഭൂമി തരം മാറ്റം സ്പെഷ്യൽ അദാലത്ത്സംഘടിപ്പിച്ചു . സംസ്ഥാനത്തെ വിവിധ റവന്യൂ ഓഫീസുകളിൽ സമർപ്പിക്കപ്പെട്ടിട്ടുള്ള തരം മാറ്റ അപേക്ഷകൾ തീർപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് സംസ്ഥാനത്ത് സ്പെഷ്യൽ അദാലത്തുകൾ സംഘടിപ്പിച്ച്...
NEWS
കോതമംഗലം: ബൈക്കപകടത്തില്‍ പരിക്കേറ്റ് സഹായം തേടുന്ന സഹോദരങ്ങള്‍ക്ക് കൈത്താങ്ങാന്‍ കൈകോര്‍ത്ത് കോതമംഗലത്തെ പ്രൈവറ്റ് ബസ്സുകളും. 22ഓളം സ്വകാര്യ ബസ്സുകളാണ് ഐറിനും ഐവിനും വേണ്ടി നിരത്തിലിറങ്ങിയത്.. ചികിത്സാ സഹായത്തിനായുള്ള യാത്ര ട്രാഫിക് എസ് ഐ...
NEWS
കോതമംഗലം :സംസ്ഥാന സ്‌കൂള്‍ കായികമേളയിൽ നീന്തൽ മത്സരങ്ങളിൽ ഹാട്രിക് റെക്കോഡ് നേട്ടവുമായി തിരുവനന്തപുരം എം വി എച്ച് എസ് എസ് തുണ്ടത്തില്‍ സ്‌കൂളിലെ വിദ്യാ൪ഥികളായ എസ്. അഭിനവും മോ൯ഗം തീ൪ഥു സാംദേവും. സീനിയര്‍...