NEWS
ഡോ. മൻമോഹൻസിംഗിന് പ്രഥമ എം പി വർഗീസ് പുരസ്കാരം സമ്മാനിച്ചു.

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് അസ്സോസിയേഷൻ പ്രഥമസെക്രട്ടറിയായിരുന്ന പ്രൊഫ. എം.പി വർഗീസിന്റെ സ്മരണാർത്ഥം, മാർ അത്തനേഷ്യസ് കോളേജ് അസ്സോസിയേഷൻ, ഓർഗനൈസേഷൻ ഓഫ് ഫാർമേഴ്സ് ഫോർ എസ്റ്റാബ്ലിഷ്മെന്റ്സ് ഓഫ് റൈറ്റ്സ് (OFFER) എന്ന സംഘടനയുടെ സഹകരണത്തോടെ ഏർപ്പെടുത്തിയ പ്രഥമ എം.പി വർഗീസ് പുരസ്കാരം മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങിന് സമ്മാനിച്ചു. പ്രശസ്തിപത്രവും ഒരു ലക്ഷം രൂപയും അടങ്ങുന്നതാണ് പുരസ്കാരം. മാർ അത്തനേഷ്യസ് സ്ഥാപനങ്ങളുടെ ചാലകശക്തിയായിരുന്ന പ്രൊഫ. എം.പി വർഗീസിന്റെ നൂറാം ജന്മദിനത്തോടനുബന്ധിച്ച് (29 ജൂൺ 2022) ഒരു വർഷം നീണ്ടു നിൽക്കുന്ന വിവിധ ആഘോഷ പരിപാടികളാണ് മാർ അത്തനേഷ്യസ് കോളേജ് അസ്സോസിയേഷൻ ആസൂത്രണം ചെയ്യുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് പ്രൊഫ. എം.പി വർഗീസിന്റെ പേരിൽ പുരസ്കാരം ഏർപ്പെടുത്തുന്നത്.
ദേശീയതലത്തിൽ മികച്ച പ്രതിഭകളെ കണ്ടെത്തി എല്ലാവർഷവും പുരസ്കാരം നൽകും. ശാസ്ത്ര സാങ്കേതിക രംഗത്തെയും അക്കാദമിക രംഗത്തെയും പ്രഗത്ഭരടങ്ങുന്ന അവാർഡു നിർണ്ണയ സമിതിയാണ് പുരസ്കാര ജേതാക്കളെ തെരഞ്ഞെടുക്കുന്നത്. ഇന്ത്യൻ സാമ്പത്തികശാസ്ത്രത്തിനു നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് സാമ്പത്തികശാസ്ത്ര പണ്ഡിതനായ പ്രൊഫ. എം.പി. വർഗീസിന്റെ പേരിലുള്ള പ്രഥമ പുരസ്കാരത്തിന് ഡോ. മൻമോഹൻ സിങിനെ തെരഞ്ഞെടുത്തത്. പുരോഗമന സാമ്പത്തിക വിദഗ്ധൻ എന്ന നിലയിൽ, ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ സാധ്യതകൾ തിരിച്ചറിഞ്ഞ് രാജ്യത്ത് ദീർഘ വീക്ഷണത്തോടെയുള്ള സാമ്പത്തിക പരിഷ്‌കാരങ്ങൾ നടത്താനും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ ഉദാരവൽക്കരിച്ച് ലോകത്തിലെ അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയാക്കി മാറ്റാനും ഡോ. മൻമോഹൻ സിങ്ങിന് കഴിഞ്ഞു. കോവിഡ് പ്രോട്ടോക്കോൾ പരിഗണിച്ച് ന്യൂഡൽഹി ജൻപത് റോഡിലുള്ള അദ്ദേഹത്തിന്റെ വസതിയിൽ മാർ അത്തനേഷ്യസ് കോളേജ് അസോസിയേഷൻ സെക്രട്ടറിയും ഓഫർ എന്ന സംഘടനയുടെ ചെയർമാനുമായ ഡോ. വിന്നി വർഗീസ് പുരസ്‌കാരം സമർപ്പിച്ചു. അഡ്വ. ഡീൻ കുര്യാക്കോസ് എം.പി., അസോസിയേഷൻ വൈസ് ചെയർമാൻ ശ്രീ. എ.ജി. ജോർജ്, പ്രിൻസിപ്പൽ ഡോ. ബോസ് മാത്യു ജോസ്, ശ്രീ. എം.പി വർഗീസ് (ജൂനിയർ), ശ്രീമതി ഗീത പോൾ എന്നിവർ സന്നിഹിതരായിരുന്നു.
സാമൂഹ്യപ്രവർത്തകൻ, അധ്യാപകൻ, ധനതത്വവിദഗ്ധൻ എന്നീ നിലകളിൽ ബഹുമുഖ പ്രതിഭയായിരുന്നു പ്രൊഫ.എം പി വർഗീസ് . 1945ൽ ആലുവ യു.സി. കോളേജിൽനിന്ന് ബിരുദവും, 1947 ൽ മദ്രാസ് ക്രിസ്ത്യൻ കോളേജിൽനിന്ന് ബിരുദാനന്തര ബിരുദവും മദ്രാസ് സർവ്വകലാശാലയിൽ നിന്ന്1951ൽ എം.ലിറ്റും നേടിയ അദ്ദേഹം 1957-58ൽ ഓക്സ്ഫോഡ് യൂണിവേഴ്സിറ്റിയിൽ പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനായിരുന്ന റോയ് ഹാരോഡിന്റെ കീഴിൽ ഗവേഷണം നിർവ്വഹിച്ചു. 1952-ൽ നിയമസഭാംഗമായി പൊതുജീവിതം ആരംഭിച്ചു. 1953-ൽ മാർ അത്തനേഷ്യസ് കോളേജ് അസ്സോസിയേഷന്റെ പ്രഥമ സെക്രട്ടറിയായി ചുമതലയേറ്റു. മാർ അത്തനേഷ്യസ് കോളേജ്( 1955), മാർ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജ് (1961), മാർ അത്തനേഷ്യസ് ഹൈസ്കൂൾ( 1966), അടിമാലി ബസേലിയോസ് കോളേജ് (2003), കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള മാർ അത്തനേഷ്യസ് ഇന്റർനാഷണൽ സ്കൂൾ( 2008) എന്നിവ അസ്സോസിയേഷനു കീഴിൽ ആരംഭിച്ചു. 1955 ൽ കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ ഇക്കണോമിക്സ് അധ്യാപകനായി. 1963 മുതൽ 1982 വരെ ഒരേസമയം ഇക്കണോമിക്സ് പ്രൊഫസറായും കോളേജ് പ്രിൻസിപ്പലായും സേവനമനുഷ്ഠിച്ചു.
സാമ്പത്തികശാസ്ത്രത്തെ ആസ്പദമാക്കിയുള്ള എ ക്രിട്ടിസിസം ഓഫ് കെയിൻസ് ജനറൽ തിയറി’, ‘ദി തിയറി ഓഫ് ഇക്കണോമിക് പൊട്ടൻഷ്യൽ ആന്റ് ഗ്രോത്ത്’ ,ആണവ സംബന്ധിയായ എ ക്രിട്ടിക് ഓഫ് ദി ന്യൂക്ലിയർ പ്രോഗ്രാം’, കൃഷിക്കാരുടെ ഭൂമി സർക്കാർ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ‘ദി ലോ ഓഫ് ലാൻഡ് അക്വിസിഷൻ ആൻഡ് കോമ്പൻസേഷൻ – എ ക്രിട്ടിസിസം’ തുടങ്ങിയ ഗ്രന്ഥങ്ങൾ അദ്ദേഹത്തിന്റെ കർമ്മമേഖല വ്യക്തമാക്കുന്നവയാണ് .
NEWS
കൊച്ചി – ധനുഷ്കോടി ദേശീ പാതയിൽ നേര്യമംഗലത്ത് കാട്ടാന ഇറങ്ങി.

കോതമംഗലം : കൊച്ചി – ധനുഷ്കോടി ദേശീയ പാതയയും ഇഞ്ചതൊട്ടി റോഡുമായി സംഗമിക്കുന്ന റാണി കല്ല് ഭാഗത്താണ് പകൽ കാട്ടാന ഇറങ്ങിയത്. ഒറ്റ തിരിഞ്ഞെത്തിയ പിടിയാന ഏറെ നേരം ഭാഗത്ത് റോഡു വക്കിലെ കാട്ടിൽ നിലയുറപ്പിച്ച ശേഷം റോഡിലുള്ള വനത്തിലൂടെ കടന്നു പോകുകയായിരുന്നു.
വേനൽ കാലമായതോടെ ദേശീയ പാതയോരത്തുള്ള നേര്യമംഗലം റേഞ്ച് ഓഫീസ് പരിസരത്തും. മൂന്ന് കലുങ്കു ഭാഗത്തും ആറാം മൈലിലും കാട്ടാന കൂട്ടങ്ങൾ ഇറങ്ങുന്നത് പതിവായിട്ടുണ്ട്. നേര്യമംഗലം ഇടുക്കി റോഡിൽ നീണ്ടപാറയിലും കുടിയേറ്റ മേഖലയായ കാഞ്ഞിരവേലിയിലും കഴിഞ്ഞ ദിവസങ്ങളിൽ കാട്ടാനകൾ ഇറങ്ങുകയും കൃഷി നശിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് ഇന്ന് വില്ലാഞ്ചിറ ഭാഗത്ത് കാട്ടാന എത്തിയത്. നേര്യമംഗലം മേഖലയിൽ കാട്ടന ഇറങ്ങുന്നത് പതിവായതോടെ നാട്ടുകാരും യാത്രക്കാരും ഭീതിയിലാണ്.
NEWS
കാട്ടാന ആക്രമണം ഉണ്ടായ സ്കൂൾ ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു.

കോതമംഗലം : കഴിഞ്ഞ രാത്രി കാട്ടാനക്കൂട്ടം ആക്രമിച്ച ഇടമലയാർ ഗവൺമെന്റ് യു പി സ്കൂൾ ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു.2016 ന് ശേഷം ആദ്യമായിട്ടാണ് കാട്ടാന സ്കൂളിൽ വലിയ തോതിൽ നാശനഷ്ടം ഉണ്ടാക്കിയിട്ടുള്ളത്.സ്‌കൂളിന് ചുറ്റുമുള്ള ഫെൻസിങ് അടിയന്തിരമായി അറ്റക്കുറ്റ പണി നടത്തി പുനസ്ഥാപിക്കുന്നതിനും സ്കൂൾ കോമ്പൗണ്ടിനു ചുറ്റുമുള്ള കാട് അടിയന്തിരമായി വെട്ടി തെളിക്കുന്നതിനും വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.തുണ്ടം റെയിഞ്ച് ഓഫീസർ സി വി വിനോദ് കുമാർ,മറ്റ് വനം വകുപ്പ് ഉദ്യോഗസ്ഥർ,എച്ച് എം ഷമീന റ്റി എ,സീനിയർ അസിസ്റ്റന്റ് ജോയി ഓ പി, ലക്ഷ്മി ബി,രാജേഷ് കുമാർ, റീന ആർ ഡി,സന്തോഷ് പി ബി,സോമൻ കരിമ്പോളിൽ,ബിനു ഇളയിടത്ത് എന്നിവർ എം എൽ എ യോടൊപ്പം ഉണ്ടായിരുന്നു.
NEWS
കോണ്‍ഗ്രസിന്റെ അസ്ഥിത്വം തകര്‍ക്കാന്‍ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ മത്സരിക്കുന്നു: മാത്യു കുഴല്‍നാടന്‍ എംഎല്‍എ.

കോതമംഗലം. കോണ്‍ഗ്രസ് കോതമംഗലം – കവളങ്ങാട് ബ്ലോക്ക് കമ്മറ്റികളുടെ നേതൃ സംഗമം മാത്യു കുഴല്‍നാടന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. മാര്‍ച്ച്് 30 ന് വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി ആഘോഷത്തില്‍ നിയോജക മണ്ഡലത്തില്‍ നിന്നും 1500 പ്രവര്‍ത്തകരെ പങ്കെടുപ്പിക്കുവാന്‍ യോഗത്തില്‍ തീരുമാനിച്ചു. കോണ്‍ഗ്രസ് കോതമംഗലം ബ്‌ളേക്ക് പ്രസിഡന്റ് എം.എസ് എല്‍ദോസ് അധ്യക്ഷനായി. കെപിസിസി ജന. കെ. ജയന്ത്് മുഖ്യ പ്രഭാഷണം നടത്തി. എ.ജി ജോര്‍ജ്, കെ.പി ബാബു, പി.പി ഉതുപ്പാന്‍, എബി എബ്രാഹം, പി.എ.എം ബഷീര്‍, റോയി കെ. പോള്‍, പി.സി ജോര്‍ജ്, പീറ്റര്‍ മാത്യു, ഷെമീര്‍ പനയ്ക്കല്‍, പ്രിന്‍സ് വര്‍ക്കി, ബാബു ഏലിയാസ്, വി.വി കുര്യന്‍, സി.ജെ. എല്‍ദോസ്, ജെയിംസ് കോറമ്പേല്‍, പരീത് പട്ടന്മാവുടി, ബിനോയി ജോഷ്വ, അനൂപ് കാസിം, ജോര്‍ജ് വറുഗീസ്, സത്താര്‍ വട്ടക്കുടി, സലീം മംഗലപ്പാറ, പഞ്ചായത്ത് പ്രസിഡന്റുമാരായ ജെസി സാജു, കാന്തി വെള്ളക്കയ്യന്‍ എന്നിവര്‍ പ്രസംഗിച്ചു.
-
ACCIDENT3 days ago
ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതി മരിച്ചു.
-
ACCIDENT5 days ago
കാറും ബൈക്കും കൂട്ടിയിടിച്ചു: യുവാവിന് പരിക്ക്
-
CRIME5 days ago
പെൺകുട്ടി മാത്രമുള്ള സമയം വീട്ടിൽ അതിക്രമിച്ച് കയറി ഉപദ്രവിച്ച പല്ലാരിമംഗലം സ്വദേശി അറസ്റ്റിൽ
-
NEWS1 week ago
കോതമംഗലത്ത് രണ്ടിടങ്ങളിൽ തീ പിടുത്തം : ജാഗ്രത പുലർത്തണമെന്ന് അഗ്നി രക്ഷാ സേന
-
NEWS1 week ago
കുട്ടമ്പുഴ – കീരംപാറ പഞ്ചായത്തുകളിൽ ബഫർ സോൺ പരിധികളിൽ 1031 നിർമ്മിതികൾ കണ്ടെത്തിയതായി വനം വകുപ്പ് മന്ത്രി
-
CRIME4 days ago
കാപ്പാ ഉത്തരവ് ലംഘിച്ച നിരന്തര കുറ്റവാളിയെ അറസ്റ്റ് ചെയ്തു
-
NEWS2 days ago
തങ്കളം – കോഴിപ്പിള്ളി ന്യൂ ബൈപ്പാസ് രണ്ടാം ഘട്ട രണ്ടാം റീച്ചിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു.
-
CRIME3 days ago
കാപ്പാ ഉത്തരവ് ലംഘിച്ച നിരന്തര കുറ്റവാളിയായ കോതമംഗലം സ്വദേശിയെ അറസ്റ്റ് ചെയ്തു