കോതമംഗലം : ഒക്ടോബർ 31, നവംബർ 1 തിയതികളിൽ നടക്കുന്നഎറണാകുളം റവന്യു ജില്ലാ ശാസ്ത്രമേളയുടെ ഊട്ടുപുര പാലുകാച്ചൽ ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.എ.എം ബഷീർ നിർവ്വഹിച്ചു. അധ്യാപക സംഘടനയായ കെ.പി എസ് ടി.എ യുടെ നേതൃത്വത്തിൽ രണ്ട് ദിവസത്തെ മേളയിൽ , സെൻ്റ് അഗസ്റ്റ്യൻസ് എച്ച്.എസ് എസ്, മാർ ബേസിൽ എച്ച്.എസ് എസ് , സെൻ്റ് ജോർജ് എച്ച്.എസ്. എസ് , ശോഭന സ്കൂൾ എന്നീ നാല് വേദികളിലായി എണ്ണായിരത്തോളം മത്സാരത്ഥികൾക്ക് ഭക്ഷണ വിതരണം ക്രമീകരിക്കുന്നത്.
ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ജയിംസ് കോറമ്പേൽ, സെൻ്റ് അഗസ്റ്റ്യൻ എച്ച്.എസ് എച്ച് എം. സിസ്റ്റർ റിനി മരിയ , കെ.പി.എസ്.ടി.എ സംസ്ഥാന വൈസ് പ്രസിഡൻ്റ് ടി.യു. സാദത്ത്, സംസ്ഥാന നിർവ്വഹ സമിതി അംഗങ്ങളായ വിൻസൻ്റ് ജോസഫ്,രജ്ഞിത്ത് മാത്യു, അജിമോൻ പൗലോസ്, ജില്ലാ പ്രസിഡൻ്റ് തോമസ് പീറ്റർ, ബിജു കുര്യൻ, ഭക്ഷണ കമ്മിറ്റി കൺവീനർ സെലീനാ ജോർജ് ,റോയി മാത്യു, എൽദോ സ്റ്റീഫൻ, എന്നിവർ പ്രസംഗിച്ചു. ഓരോ വേദിയിലേക്കുള്ള ഭക്ഷണവും നേരിട്ട് എത്തിച്ചു കൊടുക്കുന്നതാണ്. സജി കുര്യൻ്റെ നേതൃത്വത്തിലുള്ള കോതമംഗലത്തെ പ്രശസ്ത ക്യാറ്ററിങ്ങ് സ്ഥാപനമായ മലബാർ ടേസ്റ്റി യാണ് ഭക്ഷണ പാചക നേതൃത്വം വഹിക്കുന്നത്.


























































