Connect with us

Hi, what are you looking for?

NEWS

ജില്ലാതല മെക്കനൈസേഷൻ ട്രെയിനിങ് 2023: പരിശീലനം ഒരുക്കി

കോതമംഗലം: അഗ്രോ സർവീസ് സെന്ററിൽ കുടുംബശ്രീ അംഗങ്ങളുടെ ജില്ലാതല മെക്കനൈസേഷൻ ട്രെയിനിങ് 2023 ഡിസംബർ 11 മുതൽ ഡിസംബർ 23 വരെ നടത്തപെട്ടു വിവിധ ബ്ലോക്കുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടഅംഗങ്ങളെ കാർഷിക യന്ത്രങ്ങൾ പ്രവർത്തിപ്പിക്കാൻ പരിശീലിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീ എറണാകുളം ജില്ല മിഷനുവേണ്ടി കോതമംഗലം ബ്ലോക്ക് അഗ്രോ സർവീസ് സെന്റർ ആണ് ട്രെയിന് സംഘടിപ്പിച്ചിരിക്കുന്നത്. പരിചയസമ്പന്നരായ അഗ്രോ സർവീസ് സെന്ററിലെ ടെക്നീഷ്യന്മാർ ട്രാക്ടർ ടില്ലർ നടീൽ യന്ത്രം കൊയ്ത്തെന്ത്രം ഗാർഡൻ ട്ടില്ലർ, ബ്രഷ് കട്ടർ, തെങ്ങ് കയറുന്ന മെഷീൻ എന്നിവയിലാണ് കുടുംബശ്രീ അംഗങ്ങളായ വനിതകൾക്ക് പരിശീലനം നൽകിയത് തിയറിയും പ്രാക്ടിക്കലും അടക്കം മൂന്നുദിവസം നീണ്ടുനിൽക്കുന്ന പരിശീലനമാണ് ഓരോ ബാച്ചുകൾക്കും ചിട്ടപ്പെടുത്തിയിരു ന്നത് 40 പേർ അടങ്ങുന്ന നാലു ബാച്ചുകൾ ആയി തിരിച്ച് ആകെ 161 അംഗങ്ങൾക്ക് 12 ദിവസം നീണ്ടുനിന്ന പരിശീലന പരിപാടികളാണ് നടത്തപെട്ടത് കുടുംബശ്രീ ബ്ലോക്ക് തല കോഡിനേറ്റർമാരായ  നിഖിൽ, രഞ്ജിനി,അഗ്രോ സർവീസ് സെന്റർ ഫെസിലിറ്റേറ്റർ  ജോമോൻ ജേക്കബ് എന്നിവർ പരിശീലന പരിപാടികൾക്ക് നേതൃത്വം കൊടുത്തു.

You May Also Like

NEWS

കോതമംഗലം : കാർഗിലിൽ അതിർത്തി കടന്നെത്തിയ നുഴഞ്ഞുകയറ്റക്കാരെ തുരത്തിയ ഐതിഹാസിക പോരാട്ടത്തിന്റെ 25-ാം വാർഷികദിനം മാർ അത്തനേഷ്യസ് കോളേജിൽ ആചരിച്ചു. കാർഗിൽ വിജയ ദിവസത്തോട് അനുബന്ധിച്ചു എം. എ കോളേജ് എൻ സി...

NEWS

കോതമംഗലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും കോതമംഗലം മണ്ഡലത്തിൽ ചികിത്സാ ധനസഹായമായി 468 പേർക്കായി 1കോടി 67 ലക്ഷത്തി ആറായിരത്തി അഞ്ഞൂറ് രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു....

NEWS

പെരുമ്പാവൂർ :സ്ഥലപരിമിതികൊണ്ട് വീർപ്പുമുട്ടുന്ന വേങ്ങൂർ പഞ്ചായത്തിലെ നെടുങ്ങപ്ര ആയുർവേദ ഡിസ്പെൻസറി കിടത്തി ചികിത്സയ്ക്കുള്ള സൗകര്യങ്ങൾ അടക്കം ഏർപ്പെടുത്തി ആധുനികവൽക്കരിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ പറഞ്ഞു . സമീപത്തായി പ്രവർത്തിച്ചിരുന്ന ഗവൺമെൻറ് ഐടിഐ കെട്ടിടം...

NEWS

കോതമംഗലം: ലയൺസ് ക്ലബ്ബ് ഇന്റർനാഷണൽ മുൻ പ്രസിഡന്റും എൽ സി ഐ എഫ് ചെയർമാനുമായ ഡോ പാട്ടി ഹിൽ കോതമംഗലം ലയൺസ് ക്ലബ്ബ് നിർമ്മിച്ചു നൽകിയ ലയൺസ് ഗ്രാമം വീടുകൾ സന്ദർശിച്ചു. നഗരസഭയിലെ...