കോതമംഗലം :കോതമംഗലം താലൂക്കിൽ സൗജന്യ ഓണക്കിറ്റ് വിതരണം ആരംഭിച്ചു.മഞ്ഞ കാർഡ് ഉടമകൾക്കും വിവിധ ക്ഷേമ സ്ഥാപനങ്ങളിലെ താമസക്കാരായ എൻ പി ഐ കാർഡ് ഉടമകൾക്കുമാണ് കിറ്റുകൾ വിതരണം ചെയ്യുന്നത്.ഓണക്കിറ്റ് വിതരണം റേഷൻ കട വഴിയാണ്.ക്ഷേമ സ്ഥാപനങ്ങളിലെ താമസക്കാർക്ക് ചൊവ്വ മുതൽ ഉദ്യോഗസ്ഥർ കിറ്റുകൾ നേരിട്ട് എത്തിയ്ക്കും.ക്ഷേമ സ്ഥാപനങ്ങളിൽ നാലു പേർക്ക് ഒരു കിറ്റ് എന്ന രീതിയിലാണ് വിതരണം. ചെറുപയർ പരിപ്പ്, സേമിയ പായസം മിക്സ്, മിൽമ, നെയ്യ്, കശുവണ്ടി പരിപ്പ്, വെളിച്ചെണ്ണ, സാമ്പാർ പൊടി, മുളകുപൊടി, മഞ്ഞൾപൊടി,മല്ലിപൊടി, തേയില, ചെറുപയർ, തുവര പരിപ്പ്, പൊടിയുപ്പ്, എന്നിവയും തുണി സഞ്ചിയും ഉൾപ്പെടെ 14 ഇനങ്ങൾ ഉൾപ്പെടുന്നതാണ് ഓണക്കിറ്റ്.
താലൂക്ക് തല ഉദ്ഘാടനം രാമലൂർ റേഷൻ കടയിൽ വച്ച് ആന്റണി ജോൺ എം എൽ എ നിർവഹിച്ചു.മുനിസിപ്പൽ ചെയർമാൻ കെ കെ ടോമി അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർമാരായ സിന്ധു ജിജോ,സിജോ വർഗീസ്, സിപിഐ താലൂക്ക് സെക്രട്ടറി പി ടി ബെന്നി,താലൂക്ക് സപ്ലൈ ഓഫീസർ ഷിജു കെ തങ്കച്ചൻ, റേഷൻ ഇൻസ്‌പെക്ടർമാരായ ഷൈജു വർഗീസ്, ജിജി പോൾ,ഓൾ കേരള റിറ്റൈൽ റേഷൻ ഡിലേഴ്‌സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് വി വി ബേബി എന്നിവർ സന്നിഹിതരായിരുന്നു.താലൂക്കിൽ കിറ്റുകളുടെ വിതരണം സമയ ബന്ധിതമായി പൂർത്തീകരിക്കുമെന്നും എം എൽ എ പറഞ്ഞു.