Connect with us

Hi, what are you looking for?

NEWS

തൃക്കാരിയൂരിൽ നാളെ ഭക്ത ജനങ്ങളുടെ പ്രതിഷേധം

കോതമംഗലം : തൃക്കാരിയൂർ മഹാദേവ ക്ഷേത്രത്തിന്റെ കിഴക്കേ നടയുടെ ആലിന്റെ ഭാഗത്ത് കെ എസ് ഇ ബി ട്രാൻസ്ഫോർമർ സ്ഥാപിക്കുവാനുള്ള നീക്കത്തിനെതിരെ ഭക്ത ജനങ്ങൾ പ്രക്ഷോപത്തിലേക്ക് നീങ്ങുന്നു.
ക്ഷേത്രത്തിൽ നിന്നും 100 മീറ്റർ മാറി വലിയ തൊടിന്റെ പാലത്തിന് സമീപം കെ എസ് ഇ ബി ഏറ്റെടുത്തിരുന്ന സ്ഥലത്ത് 55 വർഷമായി സ്ഥിതിചെയ്യുന്ന ട്രാൻസ്ഫോർമ്മർ ഇരിക്കുന്നതിന് ചേർന്നുള്ള സ്ഥലം റിയൽ എസ്റ്റേറ്റ് മാഫിയ വാങ്ങിക്കുകയും അവിടെ കെട്ടിടം നിർമ്മിക്കുകയും ചെയ്തു. ട്രാൻസ്ഫോർമ്മർ ഇരിക്കുന്നത്കൊണ്ട് കെട്ടിട വിൽപ്പന നടക്കാതെ വന്നതോടെ ട്രാൻസ്ഫോർമ്മർ അവിടെ നിന്നും മാറ്റി ക്ഷേത്ര സങ്കേതത്തിലേക്ക് നീക്കി വയ്ക്കുവാൻ നാല് തവണ ശ്രമമുണ്ടായതും , ഈ ശ്രമങ്ങളൊക്കെ ഭക്ത ജനങ്ങൾ തടയുകയും ചെയ്തിട്ടുള്ളതാണ്. എന്നാൽ ഇപ്പോൾ തൃക്കാരിയൂരിലെ വാട്ടർ അതോറിറ്റിയുടെ പമ്പ് ഹൗസിൽ വോൾടേജ് ക്ഷാമമാണെന്നും, അത് പരിഹരിക്കാൻ പുതിയ ട്രാൻസ്ഫോർമർ സ്ഥാപിക്കണമെന്നും പറഞ്ഞുകൊണ്ട് ക്ഷേത്ര സങ്കേതത്തിൽ ട്രാൻസ്ഫോർമർ സ്ഥാപിക്കുവാൻ നീക്കം നടക്കുകയാണ്.

വാട്ടർ അതോറിറ്റിയുടെ പമ്പ് ഹൌസ് ഇരിക്കുന്നിടത്ത് സ്ഥലം ഉണ്ടെന്നിരിക്കെ അവിടെ സ്ഥാപിക്കാതെ ക്ഷേത്ര സങ്കേതത്തിൽ തന്നെ സ്ഥാപിക്കുവാനുള്ള നീക്കത്തിന് പിന്നിൽ വൻ ഗൂഡാലോചനയാണുള്ളത്. പമ്പ് ഹൌസിലെ വോൾടേജ് ക്ഷമമെന്ന പേര് പറഞ്ഞ് ക്ഷേത്ര സങ്കേതത്തിൽ ട്രാൻസ്ഫോർമ്മർ സ്ഥാപിച്ച ശേഷം റിയൽ എസ്റ്റേറ്റ് മാഫിയയുടെ സ്ഥലത്തിനോട് ചേർന്നുള്ള ട്രാൻസ്ഫോർമ്മറും ഇതേ സ്ഥലത്തേക്ക് കൊണ്ടു വയ്ക്കുവാനുള്ള ചില താല്പര കക്ഷികളുടെയും ചില ഉദ്യോഗസ്ഥരുടെയും ചില രാഷ്ട്രീയക്കാരുടെയും സ്ഥാപിത താല്പര്യമാണ് ഇതിനു പിന്നിലുള്ളതെന്നാണ് ഭക്ത ജനങ്ങൾ പറയുന്നത്.

കിഴക്കേ നടയിലെ ആലിന്റെ ഭാഗത്ത് ട്രാൻസ്ഫോർന്മാർ സ്ഥാപിച്ചാൽ അത് ക്ഷേത്ര ആചാര അനുഷ്ടാനങ്ങൾക് തടമുണ്ടാക്കും. തീർർത്ഥ കുളത്തിന് ചുറ്റുമുള്ള ഭഗവാന്റെ ആറാട്ട് വഴിയാണത്. തിരു ഉത്സവ സമയത്ത് ഭഗവാന്റെ തിടമ്പേറ്റി മൂന്ന് മുതൽ അഞ്ചു ആനകളെ വരെ എഴുന്നള്ളിച്ച് കൊണ്ടുവരുന്ന ഭാഗമാണിത്ത്. ഇവിടെ ട്രാൻസ്ഫോർമ്മർ സ്ഥാപിച്ച് തലങ്ങും വിലങ്ങും വൈദ്യുത ലൈനുകളും വലിക്കുമ്പോൾ എഴുന്നള്ളിപ്പ് സമയത്ത് ആനപ്പുറത്തുള്ള കോലവും മുത്തുകുടയും ആലവട്ടവും വെഞ്ചാമരവും എല്ലാം വൈദ്യുത ലൈനുകളിൽ മുട്ടി വൻ അപകടമുണ്ടാകുവാനുള്ള സാധ്യതയും ഏറെയാണ്.

നിലവിൽ ടെംപിൾ റോഡിൽ വലിയ തൊടിന്റെ പാലത്തിനോട്‌ ചേർന്ന് ഒരെണ്ണവും, പടിഞ്ഞാറ്റുകാവിന് സമീപം ഒരെണ്ണവും സഹിതം രണ്ട് ട്രാൻസ്ഫോർമ്മർ സ്ഥിതി ചെയ്യുന്നുണ്ട്. ആവശ്യമെങ്കിൽ അതിനോട് ചേർന്ന് പുതിയവ സ്ഥാപിക്കികയോ അല്ലെങ്കിൽ അതേ ട്രാൻസ്ഫോർമ്മറിന് കപ്പാസിറ്റി വർധിപ്പിക്കുകയോ ചെയ്യാവുന്നതാണ്. അതുമല്ല എങ്കിൽ അനുയോജ്യമായ മറ്റൊരു സ്ഥലം കണ്ടെത്തണമെന്നും ഭക്ത ജനങ്ങൾ ആവശ്യപ്പെട്ടു.

പ്രതിഷേധത്തിന്റെ ആദ്യ ഭാഗം എന്ന നിലയിൽ നാളെ ശനിയാഴ്ച വൈകിട്ട് 5 മണിക്ക് ക്ഷേത്രത്തിന്റെ കിഴക്കേ നടയുടെ ആലിൻ ചുവട്ടിൽ നാമ ജപവും, തുടർന്ന് വിവിധ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധ യോഗവും നടക്കും

You May Also Like

NEWS

കോതമംഗലം : കാർഗിലിൽ അതിർത്തി കടന്നെത്തിയ നുഴഞ്ഞുകയറ്റക്കാരെ തുരത്തിയ ഐതിഹാസിക പോരാട്ടത്തിന്റെ 25-ാം വാർഷികദിനം മാർ അത്തനേഷ്യസ് കോളേജിൽ ആചരിച്ചു. കാർഗിൽ വിജയ ദിവസത്തോട് അനുബന്ധിച്ചു എം. എ കോളേജ് എൻ സി...

NEWS

കോതമംഗലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും കോതമംഗലം മണ്ഡലത്തിൽ ചികിത്സാ ധനസഹായമായി 468 പേർക്കായി 1കോടി 67 ലക്ഷത്തി ആറായിരത്തി അഞ്ഞൂറ് രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു....

NEWS

പെരുമ്പാവൂർ :സ്ഥലപരിമിതികൊണ്ട് വീർപ്പുമുട്ടുന്ന വേങ്ങൂർ പഞ്ചായത്തിലെ നെടുങ്ങപ്ര ആയുർവേദ ഡിസ്പെൻസറി കിടത്തി ചികിത്സയ്ക്കുള്ള സൗകര്യങ്ങൾ അടക്കം ഏർപ്പെടുത്തി ആധുനികവൽക്കരിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ പറഞ്ഞു . സമീപത്തായി പ്രവർത്തിച്ചിരുന്ന ഗവൺമെൻറ് ഐടിഐ കെട്ടിടം...

NEWS

കോതമംഗലം: ലയൺസ് ക്ലബ്ബ് ഇന്റർനാഷണൽ മുൻ പ്രസിഡന്റും എൽ സി ഐ എഫ് ചെയർമാനുമായ ഡോ പാട്ടി ഹിൽ കോതമംഗലം ലയൺസ് ക്ലബ്ബ് നിർമ്മിച്ചു നൽകിയ ലയൺസ് ഗ്രാമം വീടുകൾ സന്ദർശിച്ചു. നഗരസഭയിലെ...