Connect with us

Hi, what are you looking for?

NEWS

വികസനം പറഞ്ഞു വോട്ട് തേടി ഡീൻ

കോതമംഗലം : മണ്ഡലത്തിൽ അനുവദിച്ചതും നടപ്പിലാക്കിയതുമായ വികസന പ്രവർത്തനങ്ങൾ ഓർമ്മപ്പെടുത്തിയും ജനങ്ങളെ നേരിൽ കണ്ട് വോട്ട് തേടിയും യുഡിഎഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസ്. ഇന്നലെ കോതമംഗലം നിയോജക മണ്ഡലത്തിലെ കവളങ്ങാട് ബ്ലോക്ക് പരിധിയിലായിരുന്നു ഡീനിന്റെ സ്ഥാനാർത്ഥി പര്യടനം. രാവിലെ പിണ്ടിമന പഞ്ചായത്തിലെ അയിരൂർപാടത്ത് കെപിസിസി വൈസ് പ്രസിഡന്റ്‌ വി.ടി ബൽറാം ഉദ്ഘാടനം നിർവഹിച്ചായിരുന്നു സ്ഥാനാർത്ഥി പര്യടനത്തിന് യുഡിഎഫ് തുടക്കമിട്ടത്.

തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ സിപിഎം ബോംബ് ചിഹ്നമായി സ്വീകരിക്കുമെന്ന് ബൽറാം പരിഹസിച്ചു. മോദിയെ പോലെ നാട്ടിൽ കലാപം സൃഷ്ടിച്ചും വർഗീയത പറഞ്ഞും വോട്ട് പെട്ടിയിലാക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഷിബു തെക്കുംപുറം ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി ടി.യു കുരുവിള, കെ.പി ബാബു, എസ് അശോകൻ, ഇ.എം മൈക്കിൾ, എ.റ്റി പാലോസ്, പി.കെ മൊയ്തു, എ.ജി ജോർജ്, അബു മൊയ്‌തീൻ, പിപി ഉതുപ്പാൻ, എം.എസ് എൽദോസ്, ബാബു ഏലിയാസ്, ഷെമീർ പനക്കൻ, ജെസി സാജു എന്നിവർ സംസാരിച്ചു.

പിണ്ടിമന, കീരംപാറ, കുട്ടമ്പുഴ, നേര്യമംഗലം, കവളങ്ങാട് എന്നി മണ്ടലങ്ങളിലൂടെയാണ് ഇന്നലെ ഡീൻ കുര്യാക്കോസ് പര്യടനം നടത്തിയത്. രാവിലെ തൈക്കവുംപടി, മുത്തംകുഴി, ചേലാട്, മാലിപ്പാറ, കുളങ്ങാട്ടുകുഴി, വെട്ടാംപാറ, ഭുതത്താൻക്കെട്ട്, വാടാട്ടുപാറ, അരീക്കസിറ്റി, ചെങ്കര, ഊഞ്ഞാപ്പാറ, കഞ്ഞിറക്കുന്ന്, നാടുകാണി, പുന്നേക്കാട്, തട്ടേക്കാട്, ഞായപ്പിള്ളി, ഉരുളൻതണ്ണി, പിണവൂർകുടി എന്നിവിടങ്ങളിൽ യുഡിഎഫ് സ്ഥാനാർത്ഥി പ്രചാരണം നടത്തി.

ഉച്ചക്ക് ശേഷം പന്തപ്ര കോളനി, കൂവപ്പാറ, പൂയംകുട്ടി, മണികണ്ഠൻചാൽ, വെളിയേൽചാൽ, പാലമറ്റം, ആവോലിച്ചാൽ, ചെമ്പൻകുഴി, നീണ്ടപാറ, വെള്ളാപ്പാറ, പുത്തൻ കുരിശ് എന്നിവിടങ്ങളിൽ എത്തിയ ഡീൻ കുര്യാക്കോസിന് സമൂഹത്തിന്റെ വിവിധ മേഖലയിലെ ജനങ്ങൾ നൽകിയത് ഉജ്ജ്വല സ്വീകരണമാണ്. വൈകിട്ട് തേങ്കോട്, പരീക്കണ്ണി, ഊന്നുകൽ, ഉപ്പുക്കുളം, പെരുമണ്ണൂർ, കാട്ടാട്ടുകുളം, കണ്ണാടികോട്, വാളച്ചിറ, നെല്ലിമറ്റം എന്നിവിടങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി കവളങ്ങാട് കവലയിൽ സമാപിച്ചു. സമാപന സമ്മേളനം മുൻമന്ത്രി ടി.യു കുരുവിള ഉദ്ഘാടനം ചെയ്തു. ജനങ്ങൾ വെറുത്തൊരു സർക്കാരാണ് ഇപ്പോൾ കേരളം ഭരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഈ തെരഞ്ഞെടുപ്പ് ബിജെപിയുടെ വാട്ടർലൂ ആയി മാറും.

You May Also Like

NEWS

കോതമംഗലം: കോയമ്പത്തൂരിലെ കാരി മോട്ടോര്‍ സ്പീഡ് വേയില്‍ വച്ച് നടന്ന ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിര്‍മ്മാണ മത്സരങ്ങളിലൊന്നായ ഫോര്‍മുല കാര്‍ ഡിസൈന്‍ മത്സരത്തില്‍ മാര്‍ അത്തനേഷ്യസ് എന്‍ജിനീയറിങ് കോളേജിലെ ‘ഇന്‍ഫെര്‍നോ’ ടീം...

NEWS

കോതമംഗലം: ആയൂർവേദ ദിനാചരണത്തിൻ്റെ ഭാഗമായി ഔഷധ ഗ്രാമം പദ്ധതിയുമായി വാരപ്പെട്ടിപഞ്ചായത്ത്.ഓരോ വീട്ടിലും ഓരോ ഔഷധൃക്ഷം ,സ്കൂളുകളിൽ ഔഷ തോട്ടം,പഞ്ചായത്തിൻ്റെയും ആയൂർവേദ ഡിസ്പെൻസറി, കുടുബശ്രീ എന്നിവയുടെ ആഭിമുഖ്യത്തിലാണ് നടപ്പാക്കുന്നത്. ഇതിൻ്റെ ഭാഗമായി ഔഷധ സസ്യങ്ങൾ,...

NEWS

കോതമംഗലം: സംസ്ഥാന സ്കൂൾ കായിക മേള – കോതമംഗലത്ത് ഫുഡ് കമ്മിറ്റി ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ. ചരിത്രത്തിലാദ്യമായി ഒളിമ്പിക്സ്‌ മോഡലിൽ എറണാകുളത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായിക മേളയുടെ സ്വിമ്മിംഗ് മത്സരം നവംബർ...

NEWS

കോതമംഗലം : കോഴിപ്പിള്ളി മാർ മാത്യുസ് ബോയ്സ് ടൗൺ ഐ റ്റി ഐ യിൽ 22-24 ബാച്ചിന്റെ കോൺവെക്കേഷൻ സെറിമണി സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. ചടങ്ങിൽ...

error: Content is protected !!