Connect with us

Hi, what are you looking for?

NEWS

വന്യമൃഗ ശല്യം; ഡീൻ കുര്യാക്കോസ് എം.പി കോതമംഗലത്ത് അധികൃതരുടെ യോഗം വിളിച്ചു ചേർത്തു.

കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിലെ കോട്ടപ്പടി, പിണ്ടിമന,കീരംപാറ , കവളങ്ങാട്,കുട്ടമ്പുഴ എന്നീ പഞ്ചായത്തുകളിൽ വന്യമൃഗ ശല്യം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ ഡീൻ കുര്യാക്കോസ് MP കോതമംഗലത്ത് നേരിട്ടെത്തി ബന്ധപ്പെട്ട അധികൃതരുടെ യോഗം വിളിച്ചു ചേർത്തു. മലയാറ്റൂർ DFO , ഫോറസ്റ്റ് ഓഫീസർമാർ എന്നിവരുമായി ചർച്ച നടത്തി. ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ പാം ബഷീർ, വൈസ് പ്രസിഡന്റ്‌ നിസമോൾ ഇസ്മായിൽ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മാരായ ജോമി തെക്കേക്കര, ജെയിംസ് കോർമ്പേൽ, സാലി ഐപ്, മെമ്പർ ഡയന നോബി എന്നിവർ പങ്കെടുത്തു.

പ്രസ്തുത യോഗത്തിൽ മേൽപ്പറഞ്ഞ പ്രദേശങ്ങളിലെ വനാതിർത്തിയിൽ ട്രഞ്ച് കുഴിക്കുക, വന്യമൃഗങ്ങൾ നാശം വരുത്തിയ കൃഷിയിടങ്ങളിലെ ചുറ്റുമതിലുക ,കയ്യാലകൾ എന്നിവ പുനർനിർമിച്ച് നൽകുക തുടങ്ങിയ പ്രവൃത്തികൾ അടിയന്തരമായി പൂർത്തികരിക്കാൻ MP ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകി.

You May Also Like

NEWS

കോതമംഗലം : 21-ാം മത് റവന്യൂ ജില്ലാ കായിക മേളക്ക് കൊടിയിറങ്ങുമ്പോൾ രുചികരമായ നോൺ വെജിറ്റേറിയൻ ഭക്ഷണം ആസ്വദിച്ച് സംതൃപ്തിയോടെ കായിക കേരള തലസ്ഥാനത്തുനിന്നും പ്രതിഭകൾ മടങ്ങി.മൂന്നു ദിനങ്ങളിൽ ആയി നോൺ വെജിറ്റേറിയൻ...

NEWS

കോതമംഗലം: എറണാകുളം റവന്യു ജില്ലാ സ്കൂൾ കായികമേള സമാപിച്ചു. സമാപന സമ്മേളനം കോതമംഗലം എം എൽ എ ശ്രീ ആന്റണി ജോൺ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ വിദ്യാഭ്യാസസ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ ജോസ്...

NEWS

കോതമംഗലം:  ഇന്ദിരാ ഗാന്ധി കോളേജിലെ KSU യൂണിറ്റ് പ്രസിഡൻ്റിനെ കഴിഞ്ഞ ദിവസം രാത്രിയിൽ ഇന്ദിരാ ഗാന്ധി കോളേജ് ജംഗ്ഷനിൽ വച്ച് CPIM,DYFI, SFI ഗുണ്ടകൾ ആക്രമിച്ചതിൽ പ്രതിഷേധിച്ച് UDF നെല്ലിക്കുഴി മണ്ഡലം കമ്മിറ്റിയുടെ...

NEWS

കോതമംഗലം :  കോതമംഗലം ഉപജില്ലയിലെ 35-ാമത് സ്ക്കൂൾ കലോത്സവത്തിൻ്റെ ലോഗോ പ്രകാശനം ആൻ്റണി ജോൺ MLA ഉദ്ഘാടനം ചെയ്തു. ഉപജില്ലയിലെ 96 സ്ക്കൂളുകളിൽ നിന്നായി 5000 ൽ പരം കുട്ടികൾ പങ്കെടുക്കുന്ന മേള...

error: Content is protected !!