Connect with us

Hi, what are you looking for?

NEWS

സംസ്ഥാനത്തെ മികച്ച അങ്കണവാടി വർക്കറായി തെരഞ്ഞെടുക്കപ്പെട്ട അജിതകുമാരിയെ ഡീൻ കുര്യാക്കോസ് എം പി ആദരിച്ചു

കോതമംഗലം : സംസ്ഥാനത്തെ മികച്ച അങ്കണവാടി വർക്കറായി തെരഞ്ഞെടുക്കപ്പെട്ട അജിതകുമാരിയെ ഡീൻ കുര്യാക്കോസ് എം പി ആദരിച്ചു. നെല്ലിക്കുഴി 2022-23 വർഷത്തെ സംസ്ഥാനത്തെ മികച്ച അങ്കണവാടി വർക്കറായി തെരഞ്ഞെടുക്കപ്പെട്ട നെല്ലിക്കുഴി ഗ്രാമ  പഞ്ചായത്തിലെ 13 ആം വാർഡ് കുപ്പശ്ശേരിമോളം അങ്കണവാടി സെൻ്റർ നമ്പർ : 65 ലെ  അജിതകുമാരി ടീച്ചർക്ക് അഡ്വ ഡീൻ കുര്യാക്കോസ് എം പി മൊമൻ്റോ നൽകി ആദരിച്ചു.

അജിതകുമാരി 2007 ലാണ് സാമൂഹ്യ നീതി വകുപ്പിന് കീഴിലുള്ള അങ്കണവാടി ടീച്ചറായി ജോയിന്റ് ചെയ്തത് കുപ്പശ്ശേരിമോളം അങ്കണവാടിയിലാണ് കഴിഞ്ഞ 17 വർഷമായി VK അജിതകുമാരി സേവനമനുഷ്ടിക്കുന്നത്. കഴിഞ്ഞ അഞ്ച് വർഷമായി തുടർച്ചയായി സംസ്ഥാന അവാർഡിന് വേണ്ടിയുള്ള അപേക്ഷകൾ നൽകി പോരുന്നു മുൻപ് പഞ്ചായത്തിലേയും കോതമംഗലം ബ്ലോക്കിലേയും മികച്ച അങ്കണവാടി വർക്കറായി തെരഞ്ഞെടുക്കപ്പെട്ടിരിന്നു. ആരോഗ്യ ശിശുക്ഷേമ വകുപ്പ് മന്ത്രി ശ്രീമതി. വീണ ജോർജിൽ നിന്നാണ് സംസ്ഥാന അവാർഡ് കൈപ്പറ്റിയത്. കഴിഞ്ഞ 7 ആം തീയതി വനിതാ ദിനത്തോട് അനുബന്ധിച്ച് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് ചടങ്ങ് നടന്നത്.

You May Also Like

NEWS

കോതമംഗലം : കാർഗിലിൽ അതിർത്തി കടന്നെത്തിയ നുഴഞ്ഞുകയറ്റക്കാരെ തുരത്തിയ ഐതിഹാസിക പോരാട്ടത്തിന്റെ 25-ാം വാർഷികദിനം മാർ അത്തനേഷ്യസ് കോളേജിൽ ആചരിച്ചു. കാർഗിൽ വിജയ ദിവസത്തോട് അനുബന്ധിച്ചു എം. എ കോളേജ് എൻ സി...

NEWS

കോതമംഗലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും കോതമംഗലം മണ്ഡലത്തിൽ ചികിത്സാ ധനസഹായമായി 468 പേർക്കായി 1കോടി 67 ലക്ഷത്തി ആറായിരത്തി അഞ്ഞൂറ് രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു....

NEWS

പെരുമ്പാവൂർ :സ്ഥലപരിമിതികൊണ്ട് വീർപ്പുമുട്ടുന്ന വേങ്ങൂർ പഞ്ചായത്തിലെ നെടുങ്ങപ്ര ആയുർവേദ ഡിസ്പെൻസറി കിടത്തി ചികിത്സയ്ക്കുള്ള സൗകര്യങ്ങൾ അടക്കം ഏർപ്പെടുത്തി ആധുനികവൽക്കരിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ പറഞ്ഞു . സമീപത്തായി പ്രവർത്തിച്ചിരുന്ന ഗവൺമെൻറ് ഐടിഐ കെട്ടിടം...

NEWS

കോതമംഗലം: ലയൺസ് ക്ലബ്ബ് ഇന്റർനാഷണൽ മുൻ പ്രസിഡന്റും എൽ സി ഐ എഫ് ചെയർമാനുമായ ഡോ പാട്ടി ഹിൽ കോതമംഗലം ലയൺസ് ക്ലബ്ബ് നിർമ്മിച്ചു നൽകിയ ലയൺസ് ഗ്രാമം വീടുകൾ സന്ദർശിച്ചു. നഗരസഭയിലെ...