CRIME
പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ വിതരണം ചെയ്തതായി പരാതി; സൂപ്പർ മാർക്കറ്റിൽ പരിശോധന

കോട്ടപ്പടി : പഴക്കം ചെന്ന ബേക്കറി പലഹാരം വിൽപ്പന നടത്തിയതിനെത്തുടർന്നുണ്ടായ പരാതിയുടെ അടിസ്ഥാനത്തിൽ കോട്ടപ്പടി ചേറങ്ങനാൽ കവലയിൽ പ്രവർത്തിക്കുന്ന റോയൽ സൂപ്പർ മാർക്കറ്റിലാണ് ഭക്ഷ്യ സുരക്ഷാ വിഭാഗം പരിശോധന നടത്തിയത്. കോട്ടപ്പടി പോലീസ് സ്റ്റേഷനിൽ ജോലി ചെയുന്ന ഉദ്യോഗസ്ഥൻ കഴിഞ്ഞ വ്യാഴാഴ്ച്ച വൈകിട്ട് ജോലിക്ക് ശേഷം കുട്ടികൾക്ക് വാങ്ങികൊണ്ടുപോയ പലഹാരത്തിലാണ് പ്രശ്‌നം ഉണ്ടായത്. ഒന്നര വയസ്സുള്ള കുട്ടിക്ക് പലഹാരം കൊടുക്കുവാൻ ശ്രമിക്കുമ്പോളാണ് കാലപ്പഴക്കം മൂലം ഉൾഭാഗം പൂപ്പൽ പിടിച്ചിരിക്കുന്നത് ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് പോലീസ് ഉദ്യോഗസ്ഥൻ ആരോഗ്യ വകുപ്പിനേയും, ഫുഡ് ആൻഡ് സേഫ്റ്റി അധികാരികളേയും വിവരം ധരിപ്പിക്കുകയായിരുന്നു.
ഇന്ന് ഭക്ഷ്യ സുരക്ഷാ ജീവനക്കാർ നടത്തിയ പരിശോധനയിൽ ലേബലിംഗ് ഇല്ലാത്ത ഭക്ഷ്യ വസ്തുക്കൾ വിൽക്കുന്നതായും, ഉൽപ്പനങ്ങൾ ഉണ്ടാക്കിയ തീയതിയും കാലഹരണപ്പെടുന്ന തീയതി രേഖപ്പെടുത്താത്ത വസ്തുക്കൾ കണ്ടെത്തുകയും ചെയ്‌തു. തുടർന്ന് ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന ബോർമ പരിശോധിച്ച ഉദ്യോഗസ്ഥർ വൃത്തിഹീനമായ സാഹചര്യത്തിൽ മാറ്റം വരുത്തണമെന്ന് നിർദ്ദേശിക്കുകയും , പഴകിയ കറുത്ത നിറത്തിലുള്ള എണ്ണ ഉപ്പിട്ട് നശിപ്പിക്കുകയും ചെയ്‌തു. ഭക്ഷ്യ സുരക്ഷാ അധികാരികൾ സ്ഥാപനത്തിന് നോട്ടീസ് നൽകുകയും തുടർ പരിശോധന ഉണ്ടാകുമെന്ന് അറിയിക്കുകയും ചെയ്‌തു.
CRIME
കൈക്കൂലി : പായിപ്ര പഞ്ചായത്ത് ഓവർസിയർ വിജിലൻസ് പിടിയിൽ

മൂവാറ്റുപുഴ: കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് ഓവർസിയർ വിജിലൻസ് പിടിയിൽ. പായിപ്ര പഞ്ചായത്ത് ഓവർസിയർ സൂരജ് പി.ടിയെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്. പായിപ്ര സ്വദേശിയിൽ നിന്നും ബിൽഡിംഗ് പെർമിറ്റിനായി 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് പിടിയിലായത്. പഞ്ചായത്ത് ഓഫീസിന് സമീപത്തുവച്ചാണ് ഇദ്ദേഹത്തെ പിടികൂടിയത്. വിജിലൻസ് എറണാകുളം ഡിവൈഎസ്പി ബാബുക്കുട്ടന്റെ നേതൃത്വത്തിൽ സി ഐ മാരായ മനു, സാജു ജോർജ്ജ്, എസ് ഐ മാരായ ഹരീഷ് കുമാർ, സാജു ജോർജ്, അസിസ്റ്റന്റ് സബ ഇ ൻസ്പെക്ടർ മാരായ ജയപ്രകാശ്, ഷിബു, ഉമേശ്വരൻ, പ്രവീൺ, ജോസഫ്, സി പി ഒമാരായ മനോജ്, ജയദേവൻ, ബിജുമോൻ, പ്രജിത്ത്, രതീഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
CRIME
ബസിൽ വച്ച് യുവതിയെ ശല്യം ചെയ്ത പല്ലാരിമംഗലം സ്വദേശി പിടിയിൽ

കോതമംഗലം : കോട്ടയം – പാലക്കാട് കെ.എസ്.ആർ.ടി.സി ബസിൽ യാത്ര ചെയ്ത യുവതിയെ ബസിൽ വച്ച് ശല്യം ചെയ്ത ആൾ പിടിയിൽ. പല്ലാരിമംഗലം മാവുടിയിൽ താമസിക്കുന്ന പേഴക്കാപ്പിള്ളി അമ്പലത്തറയിൽ സുനിൽ (48) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. 26 നു വൈകിട്ട് ആണ് സംഭവം യുവതിയുടെ പരാതിയെ തുടർന്ന് പെരുമ്പാവൂർ പോലീസ് നടത്തിയ അന്വേഷണത്തിൽ പിറ്റേദിവസം തന്നെ കോതമംഗലം അടിവാട് ഭാഗത്തുനിന്ന് പിടികൂടുകയായിരുന്നു.
സമാന സംഭവത്തിന് എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ കേസുണ്ട്. ഇൻസ്പെക്ടർ ആർ.രഞ്ജിത്ത്, എസ്.ഐമാരായ റിൻസ്.എം.തോമസ്, എം.കെ.അബ്ദുൾ സത്താർ, എസ്.സി.പി.ഒമാരായ പി.എ.അബ്ദുൾ മനാഫ്, സി.കെ.മീരാൻ, ജിഞ്ചു.കെ.മത്തായി തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
CRIME
കാപ്പാ ഉത്തരവ് ലംഘിച്ച നിരന്തര കുറ്റവാളിയായ കോതമംഗലം സ്വദേശിയെ അറസ്റ്റ് ചെയ്തു

കോതമംഗലം : കാപ്പാ ഉത്തരവ് ലംഘിച്ച നിരന്തര കുറ്റവാളിയെ അറസ്റ്റ് ചെയ്തു. കോതമംഗലം കറുകടം മാവിന്‍ചുവട് ഭാഗത്ത് നിന്നും ഇപ്പോള്‍ പുതുപ്പാടി താണിക്കത്തടം കോളനി റോഡ് ഭാഗത്ത് താമസിക്കുന്ന ചാലില്‍ പുത്തന്‍പുര (കല്ലിങ്ങപറമ്പില്‍) വീട്ടില്‍ ദിലീപ് (41) നെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. കോതമംഗലം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കഴിഞ്ഞ ഏഴ് വര്‍ഷത്തിനുളളില്‍ കൊലപാതകം, കൊലപാത ശ്രമം, ആയുധ നിയമ പ്രകാരമുള്ള കേസ് തുടങ്ങി നിരവധി കേസുകളില്‍ പ്രതിയാണ്. 2021 ല്‍ കോതമംഗലം പുതുപ്പാടി സ്ക്കൂള്‍പ്പടി ഭാഗത്ത് വച്ച് പ്രിന്‍സ് എന്നയാളെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഇയാള്‍ ജാമ്യത്തിലിറങ്ങി കഴിഞ്ഞ നവംബറില്‍ ആ കേസിലെ സാക്ഷിയായ സുജിത്ത് എന്നയാളെ ഭീഷണിപ്പെടുത്തിയിരുന്നു.
സംഭവത്തെ തുടര്‍ന്ന് കോതമംഗലം പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിയായി. തുടര്‍ന്ന്‍ റൂറൽ ജില്ല പോലീസ് മേധാവി വിവേക് കുമാര്‍ നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കാപ്പ ചുമത്തി ഒരു വര്‍ഷത്തേക്ക് നാട് കടത്തിയിരുന്നു. ഈ വ്യവസ്ഥ ലംഘിച്ച് ജില്ലയില്‍ പ്രവേശിച്ചതിനാണ് ഇപ്പോള്‍ അറസ്റ്റ്. അറസ്റ്റ് ചെയ്ത സംഘത്തില്‍ ഇൻസ്പെക്ടർ ബിജോയ്, എസ്.ഐ റജി, എ.എസ്.ഐ സലിം, എസ്.സി.പി.ഒ മാരായ കൃഷ്ണകുമാർ, അജിംസ്, ഷിയാസ്, ജയൻ എന്നിവരാണ് ഉണ്ടായിരുന്നത്.
-
ACCIDENT3 days ago
ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതി മരിച്ചു.
-
ACCIDENT5 days ago
കാറും ബൈക്കും കൂട്ടിയിടിച്ചു: യുവാവിന് പരിക്ക്
-
CRIME5 days ago
പെൺകുട്ടി മാത്രമുള്ള സമയം വീട്ടിൽ അതിക്രമിച്ച് കയറി ഉപദ്രവിച്ച പല്ലാരിമംഗലം സ്വദേശി അറസ്റ്റിൽ
-
NEWS1 week ago
കോതമംഗലത്ത് രണ്ടിടങ്ങളിൽ തീ പിടുത്തം : ജാഗ്രത പുലർത്തണമെന്ന് അഗ്നി രക്ഷാ സേന
-
NEWS1 week ago
കുട്ടമ്പുഴ – കീരംപാറ പഞ്ചായത്തുകളിൽ ബഫർ സോൺ പരിധികളിൽ 1031 നിർമ്മിതികൾ കണ്ടെത്തിയതായി വനം വകുപ്പ് മന്ത്രി
-
CRIME4 days ago
കാപ്പാ ഉത്തരവ് ലംഘിച്ച നിരന്തര കുറ്റവാളിയെ അറസ്റ്റ് ചെയ്തു
-
NEWS2 days ago
തങ്കളം – കോഴിപ്പിള്ളി ന്യൂ ബൈപ്പാസ് രണ്ടാം ഘട്ട രണ്ടാം റീച്ചിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു.
-
CRIME3 days ago
കാപ്പാ ഉത്തരവ് ലംഘിച്ച നിരന്തര കുറ്റവാളിയായ കോതമംഗലം സ്വദേശിയെ അറസ്റ്റ് ചെയ്തു