NEWS
കോതമംഗലം മണ്ഡലത്തിലെ മുഴുവൻ പൊതു ജന ആരോഗ്യ കേന്ദ്രങ്ങളും പൊതു ഇടങ്ങളും അണുവിമുക്തമാക്കും: ആൻ്റണി ജോൺ എംഎൽഎ.
കോതമംഗലം: കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ കോതമംഗലം മണ്ഡലത്തിലെ മുഴുവൻ പൊതു ജനാരോഗ്യ കേന്ദ്രങ്ങളും, പൊതു ഇടങ്ങളും, പ്രധാന സർക്കാർ ഓഫീസുകളും, പൊതുജന സമ്പർക്കം പുലർത്തുന്ന പ്രഥാന കേന്ദ്രങ്ങൾ ഉൾപ്പെടെ അണു വിമുക്തമാക്കുമെന്ന് ആൻ്റണി ജോൺ എംഎൽഎ അറിയിച്ചു. കോതമംഗലം ഫയർഫോഴ്സ് യൂണിറ്റിൻ്റെ നേതൃത്വത്തിലാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതെന്നും ഇതിനു വേണ്ട നിർദ്ദേശം കോതമംഗലം ഫയർ ആന്റ് റെസ്ക്യൂ സ്റ്റേഷൻ ഓഫീസർക്ക് നല്കിയതായും എംഎൽഎ പറഞ്ഞു.
നാളെ കോതമംഗലം താലൂക്ക് ആശുപത്രി അണു വിമുക്തമാക്കിക്കൊണ്ട് പ്രവർത്തനം ആരംഭിക്കുമെന്നും, തുടർന്ന് ഘട്ടം ഘട്ടമായി മുഴുവൻ കേന്ദ്രങ്ങളും അണു വിമുക്തമാക്കുമെന്നും, പ്രസ്തുത പ്രവർത്തനങ്ങളിൽ മുഴുവൻ ജനങ്ങളുടെയും സഹായ സഹകരങ്ങൾ ഉണ്ടാകണമെന്നും എംഎൽഎ അഭ്യർത്ഥിച്ചു.
NEWS
മതസൗഹാർദ്ദം ഊട്ടി ഉറപ്പിക്കുന്ന ചടങ്ങായി മാറി തങ്കളം ദേവഗിരി മഹാക്ഷേത്രത്തിലെ പ്രതിഷ്ഠാ മഹോത്സവം

കോതമംഗലം: തങ്കളം ദേവഗിരി ശ്രീ നാരായണ ഗുരുദേവ മഹാക്ഷേത്രത്തിലെ പത്താമത് പ്രതിഷ്ഠാ മഹോത്സവത്തിൻ്റെ സമാപന ദിവസമായ ഇന്നലെ ടൗൺ ചുറ്റിയുള്ള രഥഘോഷയാത്രയ്ക്ക് കോതമംഗലം ചെറിയപള്ളിയും മതമൈത്രിയും ചേർന്ന് ചെറിയപള്ളത്താഴത്ത് സ്വീകരണം നൽകി. ചടങ്ങ് ആൻ്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു.
കോതമംഗലത്തെ മതസൗഹാർദ്ദം ഊട്ടി ഉറപ്പിക്കുന്ന ചടങ്ങായി മാറി പള്ളി വികാരിയുടെയും മതമൈത്രി ചെയർമാൻ്റെയും നേതൃത്വത്തിൽ നടന്ന ചടങ്ങ് നൂറു കണക്കിന് ഗുരുദേവ വിശ്വാസികൾ അണിനിരന്ന ഘോഷയാത്രയ്ക്ക് നൽകിയ സ്വീകരണ ചടങ്ങിന് പള്ളി വികാരി ഫാ: ജോസ് പരുത്തു വയലിൽ,മതമൈത്രി ചെയർമാൻ എ.ജി ജോർജ്, കൺവീനർ കെ.എ.നൗഷാദ്, പള്ളി ട്രസ്റ്റി ബിനോയി മണ്ണഞ്ചേരി തുടങ്ങിയവർ നേതൃത്വം നൽകി.ചടങ്ങിൽ മുൻ മന്ത്രി റ്റി.യു കുരുവിള, എ.റ്റി പൗലോസ്, സേവ്യർ, ജോർജ് ഇടപ്പാറ, ചെറിയപള്ളിയിലെ വൈദീകരും വിശ്വാസികളും പങ്കെടുത്തു.
NEWS
തട്ടേക്കാട് പക്ഷി സങ്കേതത്തിന്റെ അതിർത്തി പുനർ നിർണ്ണയിക്കുന്നതിനുള്ള സർവ്വേക്ക് തുടക്കം

കോതമംഗലം :- ഏറെ നാളത്തെ പ്രക്ഷോഭങ്ങൾക്കും കാത്തിരിപ്പിനുമൊടുവിൽ തട്ടേക്കാട് പക്ഷി സങ്കേതത്തിന്റെ പരിധിയിൽ നിന്നും ജനവാസ മേഖല ഒഴിവാക്കുന്നതിനുള്ള ആദ്യപടിയായി സർവ്വേക്ക് ഇന്ന് തുടക്കം കുറിച്ചു. 1983- ലാണ് തട്ടേക്കാട് പക്ഷി സങ്കേതം ആരംഭിച്ചത്. 25.16 ചതുരശ്ര കിലോമീറ്ററാണ് പക്ഷി സങ്കേതത്തിൻ്റെ വിസ്തീർണ്ണം. കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിലെ 14, 16, 17 വാർഡുകളാണ് പക്ഷി സങ്കേതത്തിൻ്റെ പരിധിയിൽ വരുന്നത്. ആയിരക്കണക്കിന് ആളുകളാണ് വനനിയമങ്ങളുടെ പേരിൽ ദുരിതമനുഭവിക്കുന്നത്.
തട്ടേക്കാട് പക്ഷി സങ്കേതത്തിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ട് കാന്തി വെള്ളക്കയൻ സർവ്വേയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. വാർഡ് മെമ്പർ ആലിസ് സിബി അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിബി കെ എ, ബ്ലോക്ക് മെമ്പർ കെ കെ ഗോപി, പഞ്ചായത്ത് മെമ്പർമാരായ ജോഷി പൊട്ടക്കൽ ഷിലാ രാജീവ് റേഞ്ച് ഓഫീസർ CT ഔസേപ്പ്, ഫോറസ്റ്റ് ഉദ്യോഗസ്ഥർ വാച്ചന്മാര് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
തട്ടേക്കാട് പക്ഷി സങ്കേതത്തിൽ ഉൾപ്പെട്ടുകിടക്കുന്ന ജനവാസ മേഖലയിലെ മുഴുവൻ വസ്തുവകകളും സർവ്വേ ചെയ്ത് റിപ്പോർട്ട് തയ്യാറാക്കുമെന്നും ഇതിന് വേണ്ടി രണ്ട് പേരടങ്ങുന്ന അഞ്ച് സംഘങ്ങൾ സർവ്വേക്ക് നേതൃത്വം നൽകുമെന്നും തട്ടേക്കാട് അസിസ്റ്റൻ്റ് വൈൽഡ് ലൈഫ് വാർഡൻ CT ഔസേപ്പ് പറഞ്ഞു.
NEWS
“മോഡേൺ ഗ്യാസ് ക്രമിറ്റോറിയം” ഉന്നത തല സംഘം പദ്ധതി പ്രദേശം സന്ദർശിച്ചു.

കോതമംഗലം : “മോഡേൺ ഗ്യാസ് ക്രമിറ്റോറിയം” – ഉന്നത തല സംഘം പദ്ധതി പ്രദേശം സന്ദർശിച്ചു.കോതമംഗലം നഗരസഭയിലെ കുമ്പളത്തുമുറിയിലാണ് മോഡേൺ ഗ്യാസ് ക്രമറ്റോറിയത്തിനായിട്ടുള്ള സ്ഥലം കണ്ടെത്തിയിട്ടുള്ളത്.കോതമംഗലം നഗരസഭ വിലകൊടുത്ത് വാങ്ങിയ 3 ഏക്കർ സ്ഥലത്തിൽ 65 സെന്റ് സ്ഥലത്താണ് ക്രമിറ്റോറിയം നിർമ്മിക്കാൻ തീരുമാനിച്ചിട്ടുള്ളത്.4 കോടി രൂപ ചെലവ് വരുന്ന ഗ്യാസ് ക്രമിറ്റോറിയത്തിന്റെ വിശദമായ പദ്ധതി രൂപരേഖക്ക് കിഫ്‌ബിയുടെ അംഗീകാരം ലഭ്യമായിട്ടുണ്ട്.തുടർ പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിന്റെ ഭാഗമായിട്ടാണ് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അടങ്ങുന്ന ഉന്നത തല സംഘം പദ്ധതി പ്രദേശം സന്ദർശിച്ചത്.
ആന്റണി ജോൺ എം എൽ എ,മുൻസിപ്പൽ ചെയർമാൻ കെ കെ ടോമി,എറണാകുളം ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ എസ് ശ്രീദേവി,മുൻസിപ്പൽ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻമാരായ കെ എ നൗഷാദ്,കെ വി തോമസ്,മുൻസിപ്പൽ സെക്രട്ടറി അൻസൽ ഐസക്,സി പി മുഹമ്മദ് എന്നിവർ അടങ്ങുന്ന സംഘം ആണ് പ്രദേശം സന്ദർശിച്ചത്.ക്രമിറ്റോറിയം നിർമ്മാണവുമായി ബന്ധപ്പെട്ട തുടർ പ്രവർത്തങ്ങൾ വേഗത്തിലാക്കുമെന്ന് ആന്റണി ജോൺ എം എൽ എ യും മുൻസിപ്പൽ ചെയർമാൻ കെ കെ ടോമിയും പറഞ്ഞു.വിശദമായ റിപ്പോർട്ട് ഉടൻ ജില്ലാ കളക്ടർക്ക് കൈമാറുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ എസ് ശ്രീദേവിയും അറിയിച്ചു.
-
CRIME1 week ago
കോളേജ് വിദ്യാർത്ഥിനിയെ ഭീഷണിപ്പെടുത്തി മാനഭംഗപ്പെടുത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ
-
NEWS1 week ago
എഴുപത് ലക്ഷം ലോട്ടറിയടിച്ചത് നെല്ലിമറ്റത്തെ ഹോട്ടൽ തൊഴിലാളിക്ക്
-
CRIME1 week ago
പെൺകുട്ടിക്ക് നേരെ ആക്രമണം: അച്ഛനേയും മകനേയും ഊന്നുകൽ പോലീസ് അറസ്റ്റ് ചെയ്തു
-
CHUTTUVATTOM1 week ago
ലോട്ടറി അടിച്ച ഞെട്ടലിൽ അന്യസംസ്ഥാന തൊഴിലാളി: ഓടിയെത്തിയത് പോലീസ് സ്റ്റേഷനിലേക്ക്
-
ACCIDENT1 week ago
പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്
-
ACCIDENT21 hours ago
കാറും ബൈക്കും കൂട്ടിയിടിച്ചു: യുവാവിന് പരിക്ക്
-
NEWS5 days ago
കുട്ടമ്പുഴ – കീരംപാറ പഞ്ചായത്തുകളിൽ ബഫർ സോൺ പരിധികളിൽ 1031 നിർമ്മിതികൾ കണ്ടെത്തിയതായി വനം വകുപ്പ് മന്ത്രി
-
CRIME24 hours ago
പെൺകുട്ടി മാത്രമുള്ള സമയം വീട്ടിൽ അതിക്രമിച്ച് കയറി ഉപദ്രവിച്ച പല്ലാരിമംഗലം സ്വദേശി അറസ്റ്റിൽ