Connect with us

Hi, what are you looking for?

NEWS

കോവിഡ് വാക്സിനേഷൻ ശനിയാഴ്ച മുതൽ; കോതമംഗലം താലൂക്കിൽ രണ്ട് കേന്ദ്രങ്ങൾ : ആൻ്റണി ജോൺ എം എൽ എ.

കോതമംഗലം : സംസ്ഥാനത്ത് കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട വാക്സിനേഷൻ ശനിയാഴ്ച മുതൽ ആരംഭിക്കുമെന്നും, കോതമംഗലം താലൂക്കിൽ രണ്ട് കേന്ദ്രങ്ങൾ വാക്സിനേഷനായി തയ്യാറാക്കിയിട്ടുണ്ടെന്നും ആന്റണി ജോൺ എം എൽ എ അറിയിച്ചു.
കുട്ടമ്പുഴ കുടുംബാരോഗ്യ കേന്ദ്രം,
മാർ ബസേലിയോസ് മെഡിക്കൽ മിഷൻ ആശുപത്രി കോതമംഗലം എന്നീ കേന്ദ്രങ്ങളാണ് വാക്സിനേഷനായി തയാറാക്കിയിട്ടുള്ളത്. സർക്കാർ,സ്വാകാര്യ മേഖലയിലെ ആരോഗ്യ പ്രവർത്തകർ, ആശാ പ്രവർത്തകർ, അംഗൻവാടി പ്രവർത്തകർ എന്നിവർക്കാണ് ആദ്യഘട്ടത്തിൽ മുൻഗണന.

കോതമംഗലം മുൻസിപ്പാലിറ്റി 340,
വാരപ്പെട്ടി പഞ്ചായത്ത് – 48,
കുട്ടമ്പുഴ പഞ്ചായത്ത് – 75,
കോട്ടപ്പടി പഞ്ചായത്ത് – 71,
പിണ്ടിമന പഞ്ചായത്ത് – 41,
കീരംപാറ പഞ്ചായത്ത് – 29,
നെല്ലിക്കുഴി പഞ്ചായത്ത് – 57,
പല്ലാരിമംഗലം പഞ്ചായത്ത് – 40,
കവളങ്ങാട് പഞ്ചായത്ത് – 114,
പോത്താനിക്കാട് പഞ്ചായത്ത് – 31,
പൈങ്ങോട്ടൂർ പഞ്ചായത്ത് – 71 എന്നിങ്ങനെ 917 പേരാണ് ആദ്യ ഘട്ട വാക്സിനേഷനായി താലൂക്കിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

ഒരു ദിവസം നൂറ് പേർക്ക് വീതമാണ് വാസ്കി വാക്സിനേഷൻ നല്കുന്നതെന്നും ഇതിനു വേണ്ടിയുള്ള സജ്ജീകരണങ്ങൾ പ്രസ്തുത കേന്ദ്രങ്ങളിൽ ഒരുക്കിയിട്ടുണ്ടെന്നും എം എൽ എ പറഞ്ഞു.

You May Also Like

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിൽ മാമലക്കണ്ടത്ത് കടുവയുടെ സാന്നിധ്യം കണ്ട പ്രദേശങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും തുടർച്ചയിൽ കൂട് സ്ഥാപിക്കാനും തീരുമാനം. മാമലക്കണ്ടത്ത് താലിപ്പാറ, ചാമപ്പാറ, കാര്യാട് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ...

NEWS

കോതമംഗലം :ഇളങ്ങവം ഗവ ഹൈടെക് എൽ പി സ്കൂൾ 62 -)മത് വാർഷികാഘോഷവും, സ്തുത്യർഹമായ സേവനത്തിനു ശേഷം സെർവീസിൽ നിന്നും വിരമിക്കുന്ന രജനി ടീച്ചർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ...

NEWS

കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിൽ എം എൽ എയുടെ ആസ്തി വികസന ഫണ്ട് 3.5 കോടി രൂപ ചിലവഴിച്ചുള്ള കനാൽ ബണ്ട് നവീകരണത്തിന് തുടക്കമായി. മെയിൻ കനാൽ, ഹൈ ലെവൽ, ലോ...

NEWS

കോതമംഗലം :ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട്‌ കോതമംഗലം നഗരസഭ പരിധിയിലും, കവളങ്ങാട്‌ ഗ്രാമപഞ്ചായത്തിലും ഉണ്ടായിട്ടുള്ള കുടിവെള്ള വിതരണത്തിലെ തടസ്സങ്ങള്‍ അടിയന്തിരമായി പരിഹരിക്കുന്നതിന്‌ ദേശീയപാത അതോറിറ്റി തയ്യാറാകണമെന്ന്‌ കോതമംഗലം താലൂക്ക്‌ വികസന സമിതി യോഗം ആവശ്യപ്പെട്ടു....