എറണാകുളം : ശനി, ഞായർ ദിവസങ്ങളിൽ അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് റൂറൽ ജില്ലാ പോലിസ് മേധാവി കെ.കാർത്തിക്ക് പറഞ്ഞു. ഈ ദിവസങ്ങളിൽ അവശ്യവസ്തുക്കൾ വിൽക്കുന്ന സ്ഥാപനങ്ങൾ മാത്രമേ പ്രവർത്തിക്കാവൂ. ഹോട്ടലുകളിൽ പാഴ്സൽ മാതമേ അനുവദിക്കൂ. കെ.എസ്.ആർ.ടി.സി, ട്രെയിൻ, ദീർഘദൂര സർവീസുകൾ എന്നിവ നിയന്ത്രണങ്ങളോടെ സർവിസ് നടത്താം. ഓട്ടോ – ടാക്സി എന്നിവ അത്യാവശ്യത്തിന് മാത്രം സർവ്വിസ് നടത്തുക. നേരത്തെ തീരുമാനിച്ച വിവാഹം ഉൾപ്പടെയുള്ള ചടങ്ങുകൾ പരമാവധി ആളുകളെ കുറച്ച് നടത്തുക.
24 മണിക്കുറും പ്രവർത്തിക്കുന്ന കമ്പനികൾക്കും, വ്യവസായ സ്ഥാപനങ്ങൾക്കും അനുമതിയുണ്ട്. മരുന്ന്, ക്ലിനിംഗ് മെറ്റീരിയൽ , ഓക്സിജൻ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവ നിർമ്മിക്കുന്ന സ്ഥാപനങ്ങൾ പ്രവർത്തിക്കാം. വളർത്തുമൃഗങ്ങൾക്ക് ഭക്ഷണം നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കാം. കൃഷി സംബന്ധമായ വളങ്ങൾ, ഉപകരണങ്ങൾ എന്നിവയുടെ നിർമ്മാണ സ്ഥാപനങ്ങൾ തുറക്കാം. പാക്കേജ് മെറ്റീരയൽ നിർമ്മാണ സ്ഥാപനങ്ങൾ തുറക്കാം.
ഇലക്ടോണിക്സ് നിർമ്മാണ യൂണിറ്റുകൾ, പെയ്ൻറ് നിർമാണ യൂണിറ്റ്, ഓട്ടോമൊബൈൽ നിർമ്മാണ കേന്ദ്രങ്ങൾ, വലിയ ടെക്സ്റ്റൈയിൽ യൂണിറ്റുകൾ, പ്രവർത്തിക്കാം സ്വകാര്യ സ്ഥാപനത്തിൽ ജോലിക്കു പോകുന്നവർ തിരിച്ചറിയൽ കാർഡ് കരുതേണ്ടതാണ്. കോവിഡ് വ്യാപനം തടയുന്നതിൻറെ ഭാഗമായി റയിൽവേ സ്റ്റേഷനുകളിൽ പ്രത്യേക പോലിസ് സംഘത്തെ നിയോഗിക്കും മാനദണ്ഡങ്ങൾ ലംഘിച്ച് സ്റ്റേഷനുകളിൽ എത്തുന്നവർക്കെതിരെ ശക്തമായ നടപടി ഉണ്ടാകും.
അവശ്യ സര്‍വീസ് ഒഴികെയുള്ള ജില്ലയിലെ എല്ലാ കടകളും വെള്ളിയാഴ്ച (ഏപ്രില്‍ 23) മുതല്‍ 7.30 ന് അടയ്ക്കണമെന്ന് ജില്ലാ കളക്ടര്‍ എസ്. സുഹാസ് ഉത്തരവിട്ടു. ഹോട്ടലുകള്‍, തട്ടുകടകള്‍ എന്നിവിടങ്ങളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവദിക്കില്ല. പാഴ്‌സല്‍ വിതരണം മാത്രം. ഹോട്ടലുകള്‍ക്ക് 9 മണി വരെ പ്രവര്‍ത്തിക്കാം. അമ്യൂസ്‌മെന്റ് പാര്‍ക്കുകള്‍, എന്റര്‍ടെയ്ന്‍മെന്റ് പാര്‍ക്കുകള്‍, ജിമ്മുകള്‍, സമ്പര്‍ക്കമുണ്ടാകുന്ന കായിക വിനോദങ്ങള്‍ എന്നിവ നിരോധിച്ചു. പോലീസിന്റെ കര്‍ശന പരിശോധനയുണ്ടാകുമെന്നും കളക്ടര്‍ അറിയിച്ചു.