NEWS
എറണാകുളം ജില്ലയിൽ 570 പേർക്ക് രോഗം സ്ഥിരീകരിച്ചു; നെല്ലിക്കുഴിയിലും പിണ്ടിമനയിലും കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്.

എറണാകുളം : കേരളത്തില്‍ 5420 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 59,983 സാംപിളുകളാണ് പരിശോധിച്ചത്. ഇതുവരെ ആകെ 59,52,883 സാംപിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. 24 മരണങ്ങളാണ് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 83 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4693 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 592 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
കൊറോണ കൺട്രോൾറൂം
എറണാകുളം 24/11/ 20
ബുള്ളറ്റിൻ – 6.30 PM
• ജില്ലയിൽ ഇന്ന് 570 പേർക്ക് രോഗം സ്ഥിരീകരിച്ചു.
• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ -1
• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 447
• ഉറവിടമറിയാത്തവർ -108
• ആരോഗ്യ പ്രവർത്തകർ- 14
കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ
• കളമശ്ശേരി – 33
• തൃക്കാക്കര – 24
• പള്ളുരുത്തി – 17
• ചെല്ലാനം – 15
• മട്ടാഞ്ചേരി – 15
• ഉദയംപേരൂർ – 12
• ഏലൂർ – 12
• പായിപ്ര – 12
• ആലങ്ങാട് – 11
• ഫോർട്ട് കൊച്ചി – 11
• ചിറ്റാറ്റുകര – 10
• ചേന്ദമംഗലം – 10
• മരട് – 10
• കുമ്പളം – 9
• മൂവാറ്റുപുഴ – 9
• ആലുവ – 8
• കടവന്ത്ര – 8
• കലൂർ – 8
• കീഴ്മാട് – 8
• ചോറ്റാനിക്കര – 8
• തൃപ്പൂണിത്തുറ – 8
• തോപ്പുംപടി – 8
• പെരുമ്പാവൂർ – 8
• വൈറ്റില – 8
• അങ്കമാലി – 7
• ആയവന – 7
• ഇടപ്പള്ളി – 7
• എളമക്കര – 7
• ഒക്കൽ – 7
• കാലടി – 7
• കോതമംഗലം – 7
• നെല്ലിക്കുഴി – 7
• പാറക്കടവ് – 7
• പാലാരിവട്ടം – 7
• പിണ്ടിമന – 7
• പിറവം – 7
• എടത്തല – 6
• എളംകുന്നപ്പുഴ – 6
• ചേരാനല്ലൂർ – 6
• നോർത്തുപറവൂർ – 6
• മഞ്ഞള്ളൂർ – 6
• മുണ്ടംവേലി – 6
• വടുതല – 6
• കടുങ്ങല്ലൂർ – 5
• കവളങ്ങാട് – 5
• പള്ളിപ്പുറം – 5
• വാഴക്കുളം – 5
• ശ്രീമൂലനഗരം – 5
• അതിഥി തൊഴിലാളി – 7
• ഐ എൻ എച്ച് എസ് – 3
• പോലീസ് ഉദ്യോഗസ്ഥൻ – 2
അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ
അയ്യമ്പുഴ, കീരംപാറ, കൂവപ്പടി, തുറവൂർ, രായമംഗലം, വടവുകോട്,വാരപ്പെട്ടി, വെങ്ങോല, വെണ്ണല, ആമ്പല്ലൂർ, ഇലഞ്ഞി, കിഴക്കമ്പലം, തിരുവാണിയൂർ, നെടുമ്പാശ്ശേരി, പെരുമ്പടപ്പ്, മണീട്, മലയാറ്റൂർ നീലീശ്വരം, മഴുവന്നൂർ, മുടക്കുഴ, മൂക്കന്നൂർ, രാമമംഗലം, വേങ്ങൂർ, ഏഴിക്കര, കരുമാലൂർ, കാഞ്ഞൂർ, കുട്ടമ്പുഴ, കോട്ടുവള്ളി, ചൂർണ്ണിക്കര, ചെങ്ങമനാട്, പച്ചാളം, പൂതൃക്ക, പോത്താനിക്കാട്, മാറാടി, മുളന്തുരുത്തി, വടക്കേക്കര, ആരക്കുഴ, ആവോലി, ഇടക്കൊച്ചി, എറണാകുളം നോർത്ത്, എറണാകുളം സൗത്ത്, ഐക്കാരനാട്, കടമക്കുടി, കരുവേലിപ്പടി, കല്ലൂർക്കാട്, കുന്നത്തുനാട്, കുമ്പളങ്ങി, കൂത്താട്ടുകുളം, തേവര, പനമ്പള്ളി നഗർ, പൈങ്ങോട്ടൂർ, പോണേക്കര.
• ഇന്ന് 450 പേർ രോഗ മുക്തി നേടി.
• ഇന്ന് 1542 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1528 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 24794 ആണ്. ഇതിൽ 23745 പേർ വീടുകളിലും 40 പേർ കോവിഡ് കെയർ സെന്ററുകളിലും 1009 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.
• ഇന്ന് 61 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.
• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 155 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8292 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകൾ ഉൾപ്പെടാതെ)
• കളമശ്ശേരി മെഡിക്കൽ കോളേജ് – 109
• ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി -15
• പി വി എസ് – 51
• ജി എച്ച് മൂവാറ്റുപുഴ-7
• ഡി എച്ച് ആലുവ-5
• പറവൂർ താലൂക്ക് ആശുപത്രി- 7
• സഞ്ജീവനി – 24
• സ്വകാര്യ ആശുപത്രികൾ – 480
• എഫ് എൽ റ്റി സികൾ – 610
• എസ് എൽ റ്റി സി കൾ-113
• വീടുകൾ- 6871
• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8862 ആണ്.
• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 6508 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
• ഇന്ന് 400 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 272 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.
• ജില്ലയിലെ ഗവണ്മെന്റ് ആശുപത്രികളിലെ സ്റ്റാഫ് നഴ്സുമാർക്ക് പോസ്റ്റ് കോവിഡ് സ്ക്രീനിങ് , അപായ സൂചനകൾ കണ്ടെത്തൽ, പോസ്റ്റ് കോവിഡ് ക്ലിനിക് എന്നീ വിഷയങ്ങളിൽ പരിശീലനം നടത്തി.
• ഡോക്ടർമാർക്കും നേഴ്സ് മാർക്കും ഉള്ള കോവിഡ് ഐസിയു പരിശീലന പരിപാടിയുടെ എട്ട് ബാച്ചുകളുടെ പരിശീലനം ഗവണ്മെന്റ് കോവിഡ് അപെക്സ് ആശുപത്രിയായി തിരഞ്ഞെടുക്കപ്പെട്ട കലൂർ പി .വി .എസ് ആശുപത്രിയിൽ പൂർത്തിയായി. ഒൻപതാമത്തെ ബാച്ചിന്റെ പരിശീലനം നടന്നു കൊണ്ടിരിക്കുന്നു. ഒരു ബാച്ചിൽ ആറു ഡോക്ടർമാരും 6 സ്റ്റാഫ് നഴ്സമാരുമാണ് ഉള്ളത്. ഒരു ബാച്ചിന് 7 ദിവസത്തെ ഹാൻഡ്സ് ഓൺ പരിശീലനം ആണ് നൽകുന്നത്.
• വാർഡ് തലത്തിൽ 4741 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.
ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702
NEWS
തട്ടേക്കാട് പക്ഷി സങ്കേതത്തിന്റെ അതിർത്തി പുനർ നിർണ്ണയിക്കുന്നതിനുള്ള സർവ്വേക്ക് തുടക്കം

കോതമംഗലം :- ഏറെ നാളത്തെ പ്രക്ഷോഭങ്ങൾക്കും കാത്തിരിപ്പിനുമൊടുവിൽ തട്ടേക്കാട് പക്ഷി സങ്കേതത്തിന്റെ പരിധിയിൽ നിന്നും ജനവാസ മേഖല ഒഴിവാക്കുന്നതിനുള്ള ആദ്യപടിയായി സർവ്വേക്ക് ഇന്ന് തുടക്കം കുറിച്ചു. 1983- ലാണ് തട്ടേക്കാട് പക്ഷി സങ്കേതം ആരംഭിച്ചത്. 25.16 ചതുരശ്ര കിലോമീറ്ററാണ് പക്ഷി സങ്കേതത്തിൻ്റെ വിസ്തീർണ്ണം. കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിലെ 14, 16, 17 വാർഡുകളാണ് പക്ഷി സങ്കേതത്തിൻ്റെ പരിധിയിൽ വരുന്നത്. ആയിരക്കണക്കിന് ആളുകളാണ് വനനിയമങ്ങളുടെ പേരിൽ ദുരിതമനുഭവിക്കുന്നത്.
തട്ടേക്കാട് പക്ഷി സങ്കേതത്തിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ട് കാന്തി വെള്ളക്കയൻ സർവ്വേയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. വാർഡ് മെമ്പർ ആലിസ് സിബി അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിബി കെ എ, ബ്ലോക്ക് മെമ്പർ കെ കെ ഗോപി, പഞ്ചായത്ത് മെമ്പർമാരായ ജോഷി പൊട്ടക്കൽ ഷിലാ രാജീവ് റേഞ്ച് ഓഫീസർ CT ഔസേപ്പ്, ഫോറസ്റ്റ് ഉദ്യോഗസ്ഥർ വാച്ചന്മാര് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
തട്ടേക്കാട് പക്ഷി സങ്കേതത്തിൽ ഉൾപ്പെട്ടുകിടക്കുന്ന ജനവാസ മേഖലയിലെ മുഴുവൻ വസ്തുവകകളും സർവ്വേ ചെയ്ത് റിപ്പോർട്ട് തയ്യാറാക്കുമെന്നും ഇതിന് വേണ്ടി രണ്ട് പേരടങ്ങുന്ന അഞ്ച് സംഘങ്ങൾ സർവ്വേക്ക് നേതൃത്വം നൽകുമെന്നും തട്ടേക്കാട് അസിസ്റ്റൻ്റ് വൈൽഡ് ലൈഫ് വാർഡൻ CT ഔസേപ്പ് പറഞ്ഞു.
NEWS
“മോഡേൺ ഗ്യാസ് ക്രമിറ്റോറിയം” ഉന്നത തല സംഘം പദ്ധതി പ്രദേശം സന്ദർശിച്ചു.

കോതമംഗലം : “മോഡേൺ ഗ്യാസ് ക്രമിറ്റോറിയം” – ഉന്നത തല സംഘം പദ്ധതി പ്രദേശം സന്ദർശിച്ചു.കോതമംഗലം നഗരസഭയിലെ കുമ്പളത്തുമുറിയിലാണ് മോഡേൺ ഗ്യാസ് ക്രമറ്റോറിയത്തിനായിട്ടുള്ള സ്ഥലം കണ്ടെത്തിയിട്ടുള്ളത്.കോതമംഗലം നഗരസഭ വിലകൊടുത്ത് വാങ്ങിയ 3 ഏക്കർ സ്ഥലത്തിൽ 65 സെന്റ് സ്ഥലത്താണ് ക്രമിറ്റോറിയം നിർമ്മിക്കാൻ തീരുമാനിച്ചിട്ടുള്ളത്.4 കോടി രൂപ ചെലവ് വരുന്ന ഗ്യാസ് ക്രമിറ്റോറിയത്തിന്റെ വിശദമായ പദ്ധതി രൂപരേഖക്ക് കിഫ്‌ബിയുടെ അംഗീകാരം ലഭ്യമായിട്ടുണ്ട്.തുടർ പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിന്റെ ഭാഗമായിട്ടാണ് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അടങ്ങുന്ന ഉന്നത തല സംഘം പദ്ധതി പ്രദേശം സന്ദർശിച്ചത്.
ആന്റണി ജോൺ എം എൽ എ,മുൻസിപ്പൽ ചെയർമാൻ കെ കെ ടോമി,എറണാകുളം ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ എസ് ശ്രീദേവി,മുൻസിപ്പൽ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻമാരായ കെ എ നൗഷാദ്,കെ വി തോമസ്,മുൻസിപ്പൽ സെക്രട്ടറി അൻസൽ ഐസക്,സി പി മുഹമ്മദ് എന്നിവർ അടങ്ങുന്ന സംഘം ആണ് പ്രദേശം സന്ദർശിച്ചത്.ക്രമിറ്റോറിയം നിർമ്മാണവുമായി ബന്ധപ്പെട്ട തുടർ പ്രവർത്തങ്ങൾ വേഗത്തിലാക്കുമെന്ന് ആന്റണി ജോൺ എം എൽ എ യും മുൻസിപ്പൽ ചെയർമാൻ കെ കെ ടോമിയും പറഞ്ഞു.വിശദമായ റിപ്പോർട്ട് ഉടൻ ജില്ലാ കളക്ടർക്ക് കൈമാറുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ എസ് ശ്രീദേവിയും അറിയിച്ചു.
NEWS
“ലോക ക്ഷയരോഗ ദിനാചരണം” : ജില്ലാതല ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.

കോതമംഗലം :- ലോക ക്ഷയരോഗ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കോതമംഗലം ഐ എം എ ഹാളിൽ വച്ച് ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.’അതെ നമുക്ക് ക്ഷയ രോഗത്തെ തുടച്ച് നീക്കാം’ എന്നതാണ് ഈ വർഷത്തെ ക്ഷയ രോഗദിന സന്ദേശം.മുൻസിപ്പൽ ചെയർമാൻ കെ കെ ടോമി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡി പി എം ഇൻ ചാർജ് ഡോക്ടർ നികിലേഷ് മേനോൻ ആർ ദിനാചരണ സന്ദേശം നൽകി.താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോക്ടർ സാം പോൾ പ്രതിജ്ഞ ചൊല്ലി കൊടുത്തു.കൺസൾ ട്ടന്റ്,ഡി ടി സി ഡോക്ടർ ബാബു വർഗീസ് ബോധവൽക്കരണ ക്ലാസ് നയിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എ എം ബഷീർ,ജില്ലാ പഞ്ചായത്ത് മെമ്പർ റഷീദ് സലീം,മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ സിന്ധു ഗണേശൻ,വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ എ നൗഷാദ്,ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രമ്യ വിനോദ്,ആരോഗ്യ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ വി തോമസ്,പൊതുമരാമത്ത് കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിൻസി തങ്കച്ചൻ,വിദ്യാഭ്യാസ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിജോ വർഗീസ്,മുനിസിപ്പൽ പ്രതിപക്ഷ നേതാവ് എ ജി ജോർജ്,Addi.DMO ഡോക്ടർ വിവേക് കുമാർ ആർ,Add.DMO ഡോക്ടർ ആശാ കെ കെ,Dy.DMO ഡോക്ടർ സവിത കെ,JAMO ഡോക്ടർ രശ്മി എം എസ്,RCH ഓഫീസർ ഡോക്ടർ ശിവദാസ് കെ ജി,കെ ജി എം ഓ ജില്ലാ പ്രസിഡന്റ് ഡോക്ടർ എ ബി വിൻസെന്റ്,ഐ എം എ പ്രസിഡന്റ് ഡോക്ടർ ബിജു ചാക്കോ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.ജില്ലാ ടി ബി ഓഫീസർ ഡോക്ടർ ശരത്ത് ജി റാവു സ്വാഗതവും സീനിയർ ട്രീറ്റ്മെന്റ് സൂപ്പർവൈസർ ഷെല്ലി മാത്യു കൃതജ്ഞതയും പറഞ്ഞു.
-
ACCIDENT1 week ago
വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം
-
NEWS1 week ago
എഴുപത് ലക്ഷം ലോട്ടറിയടിച്ചത് നെല്ലിമറ്റത്തെ ഹോട്ടൽ തൊഴിലാളിക്ക്
-
CRIME1 week ago
കോളേജ് വിദ്യാർത്ഥിനിയെ ഭീഷണിപ്പെടുത്തി മാനഭംഗപ്പെടുത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ
-
CRIME1 week ago
പെൺകുട്ടിക്ക് നേരെ ആക്രമണം: അച്ഛനേയും മകനേയും ഊന്നുകൽ പോലീസ് അറസ്റ്റ് ചെയ്തു
-
CHUTTUVATTOM1 week ago
ലോട്ടറി അടിച്ച ഞെട്ടലിൽ അന്യസംസ്ഥാന തൊഴിലാളി: ഓടിയെത്തിയത് പോലീസ് സ്റ്റേഷനിലേക്ക്
-
ACCIDENT1 week ago
പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്
-
AGRICULTURE1 week ago
നാട്ടുകാരെ അത്ഭുതപ്പെടുത്തി പിണ്ടിമനയിൽ സവാള വസന്തം
-
NEWS5 days ago
കുട്ടമ്പുഴ – കീരംപാറ പഞ്ചായത്തുകളിൽ ബഫർ സോൺ പരിധികളിൽ 1031 നിർമ്മിതികൾ കണ്ടെത്തിയതായി വനം വകുപ്പ് മന്ത്രി