NEWS
എറണാകുളം ജില്ലയിൽ ഇന്ന് 784 പേർക്ക് രോഗം സ്ഥിരീകരിച്ചു; ശമനമില്ലാതെ കോതമംഗലം മേഖല.

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 5,771 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 19 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകിച്ചിരിക്കുന്നത്. ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരില്‍ 5,72 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 410 പേരുടെ ഉറവിടം വ്യക്തമല്ല. കഴിഞ്ഞ 24 മണിക്കൂറിനിടെ 58,472 സാമ്പിളുകളാണ് പരിശോധിച്ചത്. 5,594 പേര്‍ ഇന്ന് രോഗമുക്തി നേടി. 45 ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. 72,392 പേരാണ് നിലവില്‍ കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്.
എറണാകുളം ജില്ലയിൽ ഇന്ന് 784 പേർക്ക് രോഗം സ്ഥിരീകരിച്ചു.
• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 2
• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 738
• ഉറവിടമറിയാത്തവർ – 39
• ആരോഗ്യ പ്രവർത്തകർ- 5
കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ:
മരട് – 33
തൃക്കാക്കര – 29
ഇലഞ്ഞി – 26
ചേരാനല്ലൂർ – 24
തുറവൂർ – 22
കവളങ്ങാട് – 21
തൃപ്പൂണിത്തുറ – 20
കടവന്ത്ര – 18
വാരപ്പെട്ടി – 17
മഞ്ഞപ്ര – 16
കളമശ്ശേരി – 13
കുട്ടമ്പുഴ – 13
കോട്ടുവള്ളി – 13
മഴുവന്നൂർ – 13
ഇടപ്പള്ളി – 12
എളമക്കര – 12
കോതമംഗലം – 12
പിറവം – 12
രായമംഗലം – 12
ആവോലി – 11
കാഞ്ഞൂർ – 11
അങ്കമാലി – 10
അയ്യമ്പുഴ – 10
നെടുമ്പാശ്ശേരി – 10
പള്ളുരുത്തി – 10
പാറക്കടവ് – 10
കീരംപാറ – 9
പാലാരിവട്ടം – 9
മൂക്കന്നൂർ – 9
വടുതല – 9
ആലുവ – 8
എളംകുന്നപ്പുഴ – 8
കൂവപ്പടി – 8
മണീട് – 8
വാളകം – 8
കലൂർ – 7
കിഴക്കമ്പലം – 7
ചൂർണ്ണിക്കര – 7
ചോറ്റാനിക്കര – 7
നോർത്തുപറവൂർ – 7
ഫോർട്ട് കൊച്ചി – 7
ആരക്കുഴ – 6
കരുമാലൂർ – 6
കുന്നുകര – 6
ചേന്ദമംഗലം – 6
മുളന്തുരുത്തി – 6
വൈറ്റില – 6
ആയവന – 5
ഇടക്കൊച്ചി – 5
ഉദയംപേരൂർ – 5
കുമ്പളം – 5
ചെങ്ങമനാട് – 5
തമ്മനം – 5
പനമ്പള്ളി നഗർ – 5
മൂവാറ്റുപുഴ – 5
വെങ്ങോല – 5
അതിഥി തൊഴിലാളി – 2
പോലീസ് ഉദ്യോഗസ്ഥൻ – 1
അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ:
ആലങ്ങാട്, എടക്കാട്ടുവയൽ, ഐക്കാരനാട്, ഒക്കൽ, കറുകുറ്റി, കാലടി, കുമ്പളങ്ങി, ചെല്ലാനം, തേവര, നെല്ലിക്കുഴി, പിണ്ടിമന, പുത്തൻവേലിക്കര, മാറാടി, മുടക്കുഴ, മുളവുകാട്, വരാപ്പുഴ, വെണ്ണല, അശമന്നൂർ, ആമ്പല്ലൂർ, എടത്തല, എറണാകുളം നോർത്ത്, എറണാകുളം സൗത്ത്, ഏലൂർ, കടുങ്ങല്ലൂർ, കുന്നത്തുനാട്, കോട്ടപ്പടി, ഞാറക്കൽ, തിരുവാണിയൂർ, നായരമ്പലം, പാമ്പാക്കുട, പൈങ്ങോട്ടൂർ, മലയാറ്റൂർ നീലീശ്വരം, വടക്കേക്കര, വടവുകോട്, ഏഴിക്കര, , കല്ലൂർക്കാട്, ചമ്പക്കര, തോപ്പുംപടി, പനയപ്പിള്ളി, പായിപ്ര, പൂണിത്തുറ, പെരുമ്പടപ്പ്, പെരുമ്പാവൂർ, മഞ്ഞള്ളൂർ, മട്ടാഞ്ചേരി, മുണ്ടംവേലി, രവിപുരം, വാഴക്കുളം, ശ്രീമൂലനഗരം, എളംകുളം, കടമക്കുടി, കീഴ്മാട്, കുഴിപ്പള്ളി, കൂത്താട്ടുകുളം, ചളിക്കവട്ടം, പച്ചാളം, പല്ലാരിമംഗലം, പള്ളിപ്പുറം, പൂതൃക്ക, പോണേക്കര, വേങ്ങൂർ.
• ഇന്ന് 792 പേർ രോഗ മുക്തി നേടി.
• ഇന്ന് 1627 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1485 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 25997 ആണ്.
• ഇന്ന് 150 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.
• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 196 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 10089 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസറ്റീവ് കേസുകൾ ഉൾപ്പെടാതെ)
• കളമശ്ശേരി മെഡിക്കൽ കോളേജ് – 45
• ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി- 22
• പി വി എസ് – 72
• ജി എച്ച് മൂവാറ്റുപുഴ- 22
• ഡി എച്ച് ആലുവ-9
• പറവൂർ താലൂക്ക് ആശുപത്രി- 6
• സഞ്ജീവനി – 35
• സിയാൽ- 44
• സ്വകാര്യ ആശുപത്രികൾ – 741
• എഫ് എൽ റ്റി സികൾ – 230
• എസ് എൽ റ്റി സി കൾ- 257
• വീടുകൾ- 8606
• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 10873 ആണ്.
• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 7427 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
• ഇന്ന് 255 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 178 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.
• ഡോക്ടർമാർക്കും നേഴ്സ് മാർക്കും ഉള്ള 7 ദിവസത്തെ കോവിഡ് ഐസിയു പരിശീലനം സർക്കാർ കോവിഡ് അപെക്സ് ആശുപത്രിയായ കലൂർ പി വി എസ് ആശുപത്രിയിൽ പത്തൊൻപതാമത്തെ ബാച്ചിൻറെ പരിശീലനം നടന്നു വരുന്നു. 12 ഡോക്ടർമാരും, 12 സ്റ്റാഫ് നേഴ്സ്മാരുമാണ് ഒരു ബാച്ചിലുള്ളത്.
• വാർഡ് തലത്തിൽ 4896 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.
ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702
NEWS
പോലീസ് ഉദ്യോഗസ്ഥനെ വീടിനുള്ളില്‍ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

മൂവാറ്റുപുഴ: പോലീസ് ഉദ്യോഗസ്ഥനെ വീടിനുള്ളില്‍ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കളമശ്ശേരി എ.ആര്‍ ക്യാമ്പിലെ ഡ്രൈവര്‍ എസ്സിപിഒ മുരിങ്ങോത്തില്‍ ജോബി ദാസ്(48)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. റാക്കാട് നാന്തോട് ശക്തിപുരം ഭാഗത്തുള്ള വീട്ടില്‍ ഇന്ന് ഉച്ചയ്ക്ക് 2ഓടെ ജോബി ദാസിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും. ജോബി ദാസിന്റെതെന്ന് കരുതുന്ന ആത്മഹത്യകുറിപ്പ് പോലീസ് വീട്ടില്‍ നിന്നും കണ്ടെടുത്തു. മരണകാരണം വ്യക്തമല്ല. ഭാര്യ: അശ്വതി. മക്കള്‍:അദ്വൈധ്, അശ്വിത്.
CRIME
നിർമ്മല കോളേജ് വിദ്യാർത്ഥിനിയെ ബൈക്ക് ഇടിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

മൂവാറ്റുപുഴ: നിർമ്മല കോളേജ് വിദ്യാർത്ഥിനിയെ ബൈക്ക് ഇടിപ്പിച്ച്
കൊലപ്പെടുത്തിയ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. ഏനാനല്ലൂർ
കുഴുമ്പിത്താഴം ഭാഗത്ത്, കിഴക്കെമുട്ടത്ത് വീട്ടിൽ ആൻസൺ റോയ് (23)
യെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിൽ അടച്ചത്.
ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി ജില്ലാ പോലീസ് മേധാവി
വിവേക് കുമാർ സമർപ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.
മൂവാറ്റുപുഴ, വാഴക്കുളം എന്നീ പോലീസ് സ്റ്റേഷൻ പരിധികളിൽ
കൊലപാതകശ്രമം, ദേഹോപദ്രവം, അതിക്രമിച്ച് കടന്ന്
നാശനഷ്ടമുണ്ടാക്കുക തുടങ്ങിയ കേസുകളിലും പ്രതിയാണ് ഇയാൾ. 2020
ൽ മൂവാറ്റുപുഴ ചിറപ്പടി ആനിക്കാട് ഭാഗത്ത് ഇയാളും കൂട്ടാളികളും
മയക്ക് മരുന്ന് ഉപയോഗിച്ച് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത്
ചോദ്യം ചെയ്ത ഓട്ടോറിക്ഷ ഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമിച്ച
കേസിലും, 2022 ൽ വാഴക്കുളം മഞ്ഞള്ളൂർ ഭാഗത്തുള്ള ബാറിലെ
ജീവനക്കാരെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും പ്രതിയാണ്. കഴിഞ്ഞ
ജൂലായ് അവസാനം അമിത വേഗതയിലും, അശ്രദ്ധമായും
ലൈസൻസില്ലാതെ ബൈക്ക് ഓടിച്ച് വന്ന് മൂവാറ്റുപുഴ നിർമ്മല
കോളേജിന് മുമ്പിൽ വച്ച് വിദ്യാർത്ഥിനികളായ നമിതയേയും, മറ്റൊരു
ആളെയും ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഇതിൽ നമിത കൊല്ലപ്പെട്ടു.
കൂടെയുണ്ടായിരുന്ന വിദ്യാർത്ഥിനിക്ക് ഗുരുതര പരിക്കേറ്റു. ഇതിന്
മൂവാറ്റുപുഴ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായി
മൂവാറ്റുപുഴ സബ് ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിഞ്ഞ്
വരികെയാണ് കാപ്പ ചുമത്തി സെൻട്രൽ ജയിലിലേയ്ക്ക് മാറ്റിയത്.
കല്ലൂർക്കാട് പോലീസ് ഇൻസ്പെക്ടർ കെ.ഉണ്ണിക്യഷ്ണൻ, സി.പി.
ഒമാരായ ബേസിൽ സ്ക്കറിയ, സേതു കുമാർ, കെ.എം.നൗഷാദ്
എന്നിവരാണ് അറസ്റ്റ് ചെയ്ത് വിയ്യൂർക്ക് മാറ്റിയത്. ഓപ്പറേഷൻ
ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി 89 പേരെ കാപ്പ ചുമത്തി
ജയിലിലടച്ചു. 68 പേരെ നാട് കടത്തി.
NEWS
എം. എ. കോളേജിൽ ലാബ് അസിസ്റ്റന്റ് ഒഴിവ്

കോതമംഗലം: മാർ അത്തനേഷ്യസ് (ഓട്ടോണോമസ് )കോളേജിലെ ബയോസയൻസ് വിഭാഗത്തിലേക്ക് ലാബ് അസിസ്റ്റന്റ്മാരുടെ ഒഴിവുണ്ട്. താല്പര്യമുള്ള യോഗ്യരായവർ ഒക്ടോബർ 9 തിങ്കളാഴ്ച രാവിലെ 10 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുമായി എം. എ കോളേജ് അസോസിയേഷൻ സെക്രട്ടറിയുടെ കാര്യാലയത്തിൽ ഹാജരാകണമെന്ന് കോളേജ് പ്രിൻസിപ്പൽ അറിയിച്ചു.
-
CRIME1 week ago
നിരന്തര കുറ്റവാളിയായ കോതമംഗലം സ്വദേശിയെ കാപ്പ ചുമത്തി നാട് കടത്തി
-
NEWS5 days ago
കോതമംഗലം നഗരത്തിലെ വിവിധ ഹോട്ടലുകളിൽ മിന്നൽ പരിശോധന : പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു.
-
CRIME1 week ago
കോതമംഗലത്ത് വൻ ചീട്ടുകളി സംഘം പിടിയിൽ
-
CRIME1 day ago
നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി
-
NEWS11 hours ago
പോലീസ് ഉദ്യോഗസ്ഥനെ വീടിനുള്ളില്‍ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
-
NEWS4 days ago
സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞ് വനം വകുപ്പ് : മാമലക്കണ്ടത്ത് സംഘർഷാവസ്ഥ
-
NEWS1 week ago
എന്റെ കോതമംഗലം എക്സ്പോ-23 ആരംഭിച്ചു
-
NEWS1 week ago
കാട്ടാന ശല്യം ഉണ്ടായ പ്രദേശങ്ങൾ ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു