NEWS
കുതിച്ചുയർന്ന് കോവിഡ് രോഗികളുടെ എണ്ണം; എറണാകുളം ജില്ലയിൽ മാത്രം 2835 പേർക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു.

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 18,257 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 269 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 16,762 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1159 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 25 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4929 ആയി.
കൊറോണ കൺട്രോൾറൂം
എറണാകുളം 18/4/21
ബുള്ളറ്റിൻ – 6.15 PM
• ജില്ലയിൽ ഇന്ന് 2835 പേർക്ക് രോഗം സ്ഥിരീകരിച്ചു.
• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 10
• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 2741
•ഉറവിടമറിയാത്തവർ-81
• ആരോഗ്യ പ്രവർത്തകർ- 3
കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ
• തൃപ്പൂണിത്തുറ – 88
• തൃക്കാക്കര – 74
• മരട് – 68
• ഫോർട്ട് കൊച്ചി – 66
• വെങ്ങോല – 60
• പള്ളുരുത്തി – 54
• കീഴ്മാട് – 53
• രായമംഗലം – 50
• കോട്ടുവള്ളി – 48
• ശ്രീമൂലനഗരം – 47
• വരാപ്പുഴ – 46
• ആലങ്ങാട് – 45
• പള്ളിപ്പുറം – 44
• ചേരാനല്ലൂർ – 43
• കളമശ്ശേരി – 41
• കിഴക്കമ്പലം – 41
• ആമ്പല്ലൂർ – 40
• വാഴക്കുളം – 40
• തിരുമാറാടി – 37
• പാമ്പാകുട – 37
• ഇടപ്പള്ളി – 35
• ചെല്ലാനം – 35
• വൈറ്റില – 35
• മുളവുകാട് – 33
• ആലുവ – 32
• എളംകുന്നപ്പുഴ – 32
• നെടുമ്പാശ്ശേരി – 32
• തോപ്പുംപടി – 31
• എളമക്കര – 30
• കടുങ്ങല്ലൂർ – 30
• കരുമാലൂർ – 30
• വടക്കേക്കര – 30
• ചോറ്റാനിക്കര – 29
• പാലാരിവട്ടം – 29
• മട്ടാഞ്ചേരി – 29
• മുണ്ടംവേലി – 29
• അശമന്നൂർ – 28
• കീരംപാറ – 28
• പായിപ്ര – 28
• എടത്തല – 27
• കുമ്പളങ്ങി – 27
• കൂത്താട്ടുകുളം – 27
• ചെങ്ങമനാട് – 26
• മാറാടി – 26
• തുറവൂർ – 24
• പല്ലാരിമംഗലം – 24
• മൂവാറ്റുപുഴ – 24
• ഇടക്കൊച്ചി – 23
• കലൂർ – 23
• കൂവപ്പടി – 23
• കോതമംഗലം – 22
• ചൂർണ്ണിക്കര – 22
• അങ്കമാലി – 21
• കടവന്ത്ര – 21
• പിണ്ടിമന – 21
• മണീട് – 21
• വേങ്ങൂർ – 21
• ആരക്കുഴ – 20
• ഉദയംപേരൂർ – 20
• കല്ലൂർക്കാട് – 20
• കുമ്പളം – 20
• നെല്ലിക്കുഴി – 20
• പനമ്പള്ളി നഗർ – 20
• ആവോലി – 19
• ഇലഞ്ഞി – 19
• എറണാകുളം സൗത്ത് – 19
• പാലക്കുഴ – 19
• മഞ്ഞപ്ര – 19
• മഞ്ഞള്ളൂർ – 19
• മുളന്തുരുത്തി – 19
• എറണാകുളം നോർത്ത് – 18
• മുടക്കുഴ – 18
• വാരപ്പെട്ടി – 18
• ഏഴിക്കര – 17
• തമ്മനം – 17
• ഏലൂർ – 14
• ചേന്ദമംഗലം – 14
• രാമമംഗലം – 14
• വെണ്ണല – 14
• കടമക്കുടി – 13
• ചിറ്റാറ്റുകര – 13
• പെരുമ്പാവൂർ – 13
• മൂക്കന്നൂർ – 13
• എടവനക്കാട് – 12
• കുന്നുകര – 12
• തേവര – 12
• പാറക്കടവ് – 12
• പിറവം – 12
• വടവുകോട് – 12
• ഐക്കരനാട് – 11
• കവളങ്ങാട് – 11
• കാഞ്ഞൂർ – 11
• കുട്ടമ്പുഴ – 11
• നോർത്തുപറവൂർ – 11
• മഴുവന്നൂർ – 11
• കുന്നത്തുനാട് – 10
• ഞാറക്കൽ – 10
• പോത്താനിക്കാട് – 10
• ആയവന – 9
• കറുകുറ്റി – 9
• കാലടി – 9
• കുഴിപ്പള്ളി – 9
• നായരമ്പലം – 9
• മലയാറ്റൂർ നീലീശ്വരം – 9
• എടക്കാട്ടുവയൽ – 8
• പുത്തൻവേലിക്കര – 8
• പെരുമ്പടപ്പ് – 8
• അയ്യമ്പുഴ – 7
• ഒക്കൽ – 6
• പൈങ്ങോട്ടൂർ – 6
• വടുതല – 6
• വാളകം – 6
• കോട്ടപ്പടി – 5
• തിരുവാണിയൂർ – 5
• പച്ചാളം – 5
• പൂണിത്തുറ – 5
• അതിഥി തൊഴിലാളി – 9
അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ
പോണേക്കര,അയ്യപ്പൻകാവ്,കരുവേലിപ്പടി,പൂതൃക്ക.
• ഇന്ന് 355 പേർ രോഗ മുക്തി നേടി.
• ഇന്ന് 2257 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 58 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 30496 ആണ്.
• ഇന്ന് 149 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.
• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 70 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 11637 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകൾ ഉൾപ്പെടാതെ)
• കളമശ്ശേരി മെഡിക്കൽ കോളേജ് – 39
• പി വി എസ് – 39
• ജി എച്ച് മൂവാറ്റുപുഴ- 31
• ഡി എച്ച് ആലുവ- 20
• പള്ളുരുത്തി താലൂക്ക്
ആശുപത്രി – 41
• തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി-30
പറവൂർ താലൂക്ക് ആശുപത്രി – 2
• സഞ്ജീവനി – 52
• സിയാൽ- 106
• സ്വകാര്യ ആശുപത്രികൾ – 763
• എഫ് എൽ റ്റി സികൾ – 143
• എസ് എൽ റ്റി സി കൾ-
224
• വീടുകൾ- 10147
• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 14472 ആണ്.
• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 14664 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
• ഇന്ന് 533 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 254 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.
ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702
CRIME
ലഹരി ഗുളികമോഷ്ണം: പ്രതികള്‍ പോലീസ് പിടിയില്‍

മൂവാറ്റുപുഴ: ജനറല്‍ ആശുപത്രിയിലെ വിമുക്തി ഡിഅഡിക്ഷന്‍ സെന്ററില്‍ നിന്ന് ലക്ഷങ്ങള്‍ വിലവരുന്ന ഒ.എസ്.ടി ഗുളികകള്‍ മോഷ്ടിച്ച കേസിലെ പ്രതികള്‍ പോലീസ് പിടിയില്‍. തൃപ്പൂണിത്തുറ എരൂര്‍ ലേബര്‍ജംഗ്ഷന്‍ കീഴാനിത്തിട്ടയില്‍ നിഖില്‍ സോമന്‍ (26), തൃപ്പൂണിത്തുറ തെക്കുംഭാഗം പെരുമ്പിള്ളില്‍ സോണി സെബാസ്റ്റ്യന്‍(26) എന്നിവരെയാണ് മൂവാറ്റുപുഴ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് എസ് മുഹമ്മദ് റിയാസിന്റെ നിര്‍ദേശാനുസരണം മൂവാറ്റുപുഴ പോലീസ് ഇന്‍സ്പെക്ടര്‍ പി.എം ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ലഹരിവിമുക്തി ചികിത്സക്കായി സര്‍ക്കാര്‍ സൗജന്യമായി നല്‍കിയിരുന്ന ഗുളികകളാണ് പ്രതികള്‍ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ നിന്ന് മോഷ്ടിച്ചത്. ലഹരിവിമോചനകേന്ദ്രത്തിന്റെ പൂട്ട് തകര്‍ത്ത് അലമാര കുത്തിപൊളിച്ചാണ് പ്രതികള്‍ മോഷണം നടത്തിയത്. ഇരുവരും നേരത്തെ ഇവിടെ ചികിത്സയിലുണ്ടായിരുന്നു.വിവിധ പോലീസ് സ്‌റ്റേഷനുകളിലായി പ്രതികള്‍ക്കെതിരെ നിരവധി കേസുകളുണ്ട്. പ്രതികളെ പിടികൂടിയ പ്രത്യേക അന്വേഷണസംഘത്തില്‍ സബ് ഇന്‍സ്പെക്ടര്‍ വിഷ്ണു രാജ്, അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ പി സി ജയകുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ കെ എ അനസ്, ബിബില്‍ മോഹന്‍ എന്നിവരാണുണ്ടായിരുന്നു.
NEWS
തുടർച്ചയായി മോഷണം നടന്ന കോട്ടപ്പടി പാനിപ്രക്കാവ് ഭഗവതി ക്ഷേത്രം ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു

കോതമംഗലം : തുടർച്ചയായി മോഷണം നടന്ന കോട്ടപ്പടി പാനിപ്രക്കാവ് ഭഗവതി ക്ഷേത്രം ആന്റണി ജോൺ എംഎൽഎ സന്ദർശിച്ചു. കഴിഞ്ഞ ആറുമാസത്തിനിടയിൽ മൂന്നാലു പ്രാവശ്യമാണ് ക്ഷേത്രത്തിൽ മോഷണം ഉണ്ടായിട്ടുള്ളത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ഗോപി, വൈസ് പ്രസിഡന്റ് മെറ്റിൻ മാത്യു,കോട്ടപ്പടി പോലീസ് സബ് ഇൻസ്‌പെക്ടർ മാർട്ടിൻ ജോസഫ്,ക്ഷേത്രം സെക്രട്ടറി മുരളീധരൻ നായർ പി എൻ, ജോയിന്റ് സെക്രട്ടറി എം കെ മോഹനൻ എന്നിവർ എം എൽ എ യോടൊപ്പം ഉണ്ടായിരുന്നു.അന്വേഷണം കാര്യക്ഷമമായി മുന്നോട്ടു പോകുകയാണെന്നും,ഡോഗ്സ് സ്ക്വാഡ് ഉൾപ്പെടെ കഴിഞ്ഞ ദിവസം സംഭവ സ്ഥലത്ത് പരിശോധന നടത്തിയിരുന്നുവെന്നും മോഷ്ടാക്കളെ വേഗത്തിൽ കണ്ടെത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എം എൽ എ പറഞ്ഞു.
NEWS
ഹരിത പ്രഭയിൽ കന്നിപ്പെരുന്നാൾ വിളംബര ജാഥ സംഘടിപ്പിച്ചു

കോതമംഗലം: ചെറിയപള്ളിയിലെ കന്നി ഇരുപത് പെരുന്നാൾ ഹരിത പെരുമാറ്റ ചട്ടം പാലിച്ച് നടത്തുന്നതിന്റ ഭാഗമായി വിളംബര ജാഥ സംഘടിപ്പിച്ചു.
കോതമംഗലം മുൻസിപ്പാലിറ്റി ചെയർമാൻ കെ കെ ടോമി അധ്യക്ഷത വഹിച്ച യോഗം എംഎൽഎ ആന്റണി ജോൺ ഉദ്ഘാടനം ചെയ്തു.കൗൺസിലർ ബിൻസി തങ്കച്ചൻ, എംബിറ്റ്സ് എൻജിനീയറിങ് കോളേജ് പ്രിൻസിപ്പൽ ഡോക്ടർ പി സോജൻ ലാൽ, ഹെൽത്ത് സൂപ്പർവൈസർ വിൽസൺ എം എക്സ്, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഷിജു രാമചന്ദ്രൻ, ബേസിൽ ജി പോൾ, ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സന്മാരായ സൂര്യ വി എസ് , രത്നഭായ് കെ ടി, ഹാഷിം എം എ, ഖദീജ ഷംസുദ്ദീൻ , അഞ്ജന പി എസ്, ശുചിത്വമിഷൻ വൈ പി ഹെലൻ റെജി, ഹെൽത്ത് ഇൻസ്പെക്ടർമാരായ നവീൻ പി ബി, സജീവ് എം കുമാർ ഇടവക പിആർഒ എബിൻ ജോർജ് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.ഇതിന്റെ ഭാഗമായിട്ടാണ് കടകൾ, വ്യാപാര സ്ഥാപനങ്ങൾ,എന്നിവ കയറിയുള്ള വിളംബര ജാഥ സംഘടിപ്പിച്ചത്. വിളംബര ജാഥയിൽ ജനപ്രതിനിധികൾ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, മാർ തോമ ചെറിയ പള്ളി ഇടവകാംഗങ്ങൾ ,എംബിറ്റ്സ് എൻജിനീയറിങ് കോളേജിലെ 500 ഓളം വിദ്യാർത്ഥികൾ, ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സന്മാർ, സ്റ്റുഡന്റ് ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിലാണ് കട കമ്പോളങ്ങൾ കയറിയുള്ള പ്രചാരണ പരിപാടി നടത്തിയത്.
കന്നി 20 പെരുന്നാൾ ഈ വർഷം പൂർണമായും ഹരിത പെരുമാറ്റ ചട്ടം പാലിച്ചുകൊണ്ടാണ് നടത്തുന്നത്. നിരോധിച്ചിരിക്കുന്ന ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കവറുകൾ, ഡിസ്പോസിബിൾ ഗ്ലാസ്,പ്ലേറ്റ് എന്നിവയുടെ ഉപയോഗം പൂർണ്ണമായും ഒഴിവാക്കി കൊണ്ടാണ് പെരുന്നാൾ നടത്തുന്നത്. പെരുന്നാളിന്റെ ഭാഗമായി സാരി തരൂ സഞ്ചി തരാം ചലഞ്ച്, വലിച്ചെറിയേണ്ട തിരികെ തരു സമ്മാനകൂപ്പൺ കൗണ്ടർ. പെരുന്നാളിന് ഭക്ഷണവിതരണം പൂർണ്ണമായും സ്റ്റീൽ പ്ലേറ്റ് ഗ്ലാസ് എന്നിവയിൽ ആയിരിക്കും വിതരണം ചെയ്യുക. ഉണ്ടാവുന്ന ജൈവമാലിന്യങ്ങൾ പൂർണമായും വളം ആക്കി മാറ്റും. അജൈവപാഴ്‌വസ്തുക്കൾ കൾ തരംതിരിച്ച് ക്ലീൻ കേരള കമ്പനിക്ക് കൈമാറും. മാലിന്യ സംസ്ക്കരണവുമായി ബന്ധപ്പെട്ട എക്സിബിഷനും സംഘടിപ്പിച്ചിട്ടുണ്ട്.
-
CRIME4 days ago
യുവതിയെ എയർ പിസ്റ്റൽ ഉപയോഗിച്ച് നിറയൊഴിച്ച് പരിക്കേൽപ്പിച്ച പ്രതിയെ കോതമംഗലം പോലീസ് പിടികൂടി.
-
NEWS5 days ago
നെല്ലിക്കുഴി കമ്പനിപ്പടിയിൽ സംഘർഷം.
-
NEWS6 days ago
ഐ.പിഎസുകാർ സഞ്ചരിച്ചിരുന്ന വാഹനം അപടകടത്തിൽപ്പെട്ടു
-
CRIME6 days ago
ഓൺലൈൻ വഴി വില കൂടിയ വാച്ച് വാങ്ങിയ ശേഷം കേടാണെന്ന് പറഞ്ഞ് പണം തട്ടുന്ന കേസിൽ യുവാവ് അറസ്റ്റിൽ
-
CRIME6 days ago
ലോറി ഡ്രൈവറെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ
-
NEWS6 days ago
മൂന്ന് മാസം മുൻപ് കോൺഗ്രീറ്റു ചെയ്ത കോതമംഗലം – പോത്താനിക്കാട് കുത്തി പൊളിച്ച് വാട്ടർ അതോറിറ്റിയുടെ വിനോദം
-
NEWS2 days ago
ആലുവ – കോതമംഗലം നാല് വരിപ്പാത: റവന്യൂ മന്ത്രി കെ.രാജന് 5000 പേർ ഒപ്പിട്ട നിവേദനം നൽകി.
-
NEWS3 days ago
നെല്ലിക്കുഴി പഞ്ചായത്തില്‍ സെക്രട്ടറിയും വാര്‍ഡ് മെമ്പറും തമ്മില്‍ അസഭ്യവര്‍ഷം