കോതമംഗലം : വാരപ്പെട്ടി അമ്പലപടി ഭാഗത്ത് കോവിഡ് രോഗി വീട്ടിൽ നിന്നും ഇറങ്ങി റോഡിലൂടെയും ജംഗ്ഷനിലൂടെയും നടന്നത് ഇന്നലെ നാട്ടുകാരെ വിഷമത്തിലാക്കി. വീട്ടിനുള്ളിൽ ഇരിക്കാൻ പറ്റില്ലെന്ന വാശിയിലാണ് ഇയാൾ ഇറങ്ങി നടന്നത്. ഇന്നലെ ഉച്ചക്ക് ശേഷം നടന്ന സംഭവം നാട്ടിൽ പരിഭ്രാന്തി സൃഷ്ടിക്കുകയും , അയൽക്കാരും നാട്ടുകാരും ധർമ്മസങ്കടത്തിൽ ആകുകയും ചെയ്തു. വാർഡ് മെമ്പറും, ആരോഗ്യ വകുപ്പും, പോലീസും സ്ഥലത്തെത്തി സ്ഥിതിഗതികൾ ശാന്തമാക്കുകയും, ഏറെ പരിശ്രമിച്ച് തിരിച്ച് ഇയാളെ വീട്ടിലാക്കിയതോടെയാണ് നാട്ടുകാര്‍ക്ക് സമാധാനമായത്.
