Connect with us

Hi, what are you looking for?

CHUTTUVATTOM

കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് പല്ലാരിമംഗലം പഞ്ചായത്ത് ഹാളില്‍ സർവ്വകക്ഷി യോഗം ചേര്‍ന്നു.

പല്ലാരിമംഗലം : കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് പല്ലാരിമംഗലം പഞ്ചായത്ത് ഹാളില്‍ പ്രസിഡന്റ് കദീജ മുഹമ്മദിന്റെ അധ്യക്ഷതയില്‍ സര്‍വ കക്ഷി യോഗം ചേര്‍ന്നു. വൈസ് പ്രസിഡന്റ് ഒ ഇ അബ്ബാസ് സ്വാഗതം പറഞ്ഞു. മെഡിക്കല്‍ ഓഫീസര്‍ ഡോ ബി ആഷിഷ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ആര്യ വിജയന്‍, സെക്ടറല്‍ മജിസ്‌ട്രേറ്റ് അരുണ്‍ മാത്യു, പോത്താനിക്കാട് എസ്എച്ച്ഒ ജി രാജീവ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിസാമോള്‍ ഇസ്മായില്‍, പഞ്ചായത്ത് സെക്രട്ടറി എംഎം ഷംസുദ്ദീന്‍, വില്ലേജ് ഓഫീസര്‍ കെ എം നാസര്‍, വാര്‍ഡ് മെമ്പര്‍മാര്‍, രാഷ്ട്രീയ, മത, വ്യാപാരി, സാംസ്‌കാരിക, സന്നദ്ധ, ക്ലബ് ഭാരവാഹികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

സര്‍വകക്ഷി യോഗ തീരുമാനങ്ങള്‍

കണ്ടൈന്റ്‌മെന്റ് സോണ്‍ അല്ലാത്തിടങ്ങളിലെ നിയന്ത്രണങ്ങള്‍
1. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ഡെസ്‌ക് നമ്പര്‍
2. കൂവള്ളൂര്‍ ഇര്‍ഷാദിയ്യ സ്‌കൂളില്‍ സിഎഫ്എല്‍ടിസി പുനസ്ഥാപിക്കും.
2. ആംബുലന്‍സ് സര്‍വീസ്
3. കോവിഡ് പരിശോധനയും വാക്‌സിനേഷനും വര്‍ധിപ്പിക്കും
4. കടകള്‍ രാവിലെ 9 മുതല്‍ 6 വരെ പ്രവര്‍ത്തിക്കും.
5. കടകള്‍ക്കുള്ളില്‍ രണ്ട് പേരില്‍ കൂടുതല്‍ പ്രവേശിക്കാന്‍ പാടില്ല
5. കവലകളിലെ ആള്‍ക്കൂട്ടം ഒഴിവാക്കും
6. സമൂഹ നോമ്പുതുറ ഒഴിവാക്കുക.
7. പ്രായമായവരെയും കുട്ടികളെയും ആരോഗ്യപ്രശ്‌നമുള്ളവരെയും ആരാധനാലയങ്ങളില്‍ നിന്നും ഒഴിവാക്കുക.
8. തിരക്കുള്ള കടകളില്‍ ടോക്കണ്‍ സംവിധാനം ഏര്‍പ്പെടുത്തുക.
9. മഴക്കാല പൂര്‍വ്വ ശുചീകരണം ഉറപ്പാക്കും.
10. പള്ളികളില്‍ മാസ്‌കും, മുസല്ലയും, സാമൂഹിക അകലവും ഉറപ്പാക്കുക.
11. പല്ലാരിമംഗലം പഞ്ചായത്ത്, വില്ലേജ് ഓഫീസുകളില്‍ ഫ്രണ്ട് ഓഫീസ് പ്രവര്‍ത്തിക്കും. അകത്തേക്ക് ആരെയും പ്രവേശിപ്പിക്കില്ല.
12. വാര്‍ഡുതല റാപ്പിഡ് റെസ്‌പോണ്‍സ് ടീം (ആര്‍ആര്‍ടി) സജ്ജമാക്കി.

കണ്ടൈന്റ്‌മെന്റ് സോണിലെ നിര്‍ദേശങ്ങള്‍.
നിലവില്‍ വാര്‍ഡ് 1, 2, 13, വാര്‍ഡുകള്‍ മൈക്രോ കണ്ടൈന്റ്‌മെന്റ് സോണും വാര്‍ഡ്
6, 7 പൂര്‍ണമായും കണ്ടൈന്റ്‌മെന്റ് സോണുമാണ്.

1. ആരാധനാലയങ്ങള്‍ അടച്ചിടും.
2. കടകള്‍ രാവിലെ 9 മുതല്‍ ഉച്ചക്ക് 2 വരെ.
3. അഞ്ചുപേരില്‍ കൂടുതല്‍ കൂട്ടം കൂടാന്‍ പാടില്ല.
4. മരണാവശ്യങ്ങള്‍ക്ക് ബന്ധുക്കള്‍ ഉള്‍പ്പെടെ 10 പേര്‍.
5. വിവാഹാവശ്യങ്ങള്‍ക്ക് ആകെ 20 പേര്‍.
6. ആര്‍ക്കും അകത്തേക്കോ പുറത്തേക്കോ പ്രവേശനമില്ല.
7. ഭക്ഷണം, മരുന്ന് തുടങ്ങി അവശ്യ വസ്തുക്കള്‍ക്ക് വാര്‍ഡ് മെമ്പര്‍, ആശാ വര്‍ക്കര്‍, അങ്കണവാടി ടീച്ചര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തില്‍ സംവിധാനം ഒരുക്കും.

You May Also Like

NEWS

പല്ലാരിമംഗലം : പ്രധാനമന്ത്രി ഗ്രാമീണ സടക് യോജനയിൽ ഉൾപ്പെടുത്തി പല്ലാരിമംഗലം കവളങ്ങാട് പഞ്ചായത്ത്കളെ തമ്മിൽ ബന്ധിപ്പിക്കുന്ന മങ്ങാട്ടുപടി – പരുത്തിമാലി – പരീക്കണ്ണി – പൈമറ്റം – ചിറമേൽപടി – മക്കാമസ്ജിദ് റോഡിന്റെ...

CRIME

കോതമംഗലം : അടിവാട് കവലയിലെ അന്യസംസ്ഥാനത്തൊഴിലാളികൾക്കിടയിൽ കോതമംഗലം എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ മയക്കുമരുന്ന് വിഭാഗത്തിൽപ്പെടുന്ന ഗുളികകളും ഹെറോയിനും പിടികൂടി. ആസാം നാഗൂൺ സ്വദേശികളായ ഫാറൂഖ് അഹമ്മദ്, ഷോറിഫുൾ ഇസ്ലാം എന്നിവരാണ് ബ്രൗൺ...

CRIME

കോതമംഗലം :അടിവാട് ടൗണിൽ പെട്ടിക്കട നടത്തുന്ന ഓലിക്കൽ മൈതീന്റെ പെട്ടിക്കട കുത്തി തുറന്ന് മോഷണം നടത്തി.ഒരു മൊബൈലും, കുറച്ചു പൈസയും മോഷണം പോയിട്ടുണ്ട്. പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ഒ ഇ അബ്ബാസ് അറിയിച്ചതിനെ...

NEWS

കോതമംഗലം: മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള പൊലീസ് മെഡൽ നേടിയ ഇടുക്കി ക്രൈം ബ്രാഞ്ച് എസ് ഐ കോതമംഗലം പല്ലാരിമംഗലം മംഗലശേരി വീട്ടിൽ എം എം ഷമീർ . 1993 പോലീസ് സേനയിൽ പ്രവേശിച്ചു.വിവിധ...