Connect with us

Hi, what are you looking for?

NEWS

കോവിഡ്-19 വൈറസ് വ്യാപനം തടയാന്‍ വ്യക്തിശുചിത്വ സന്ദേശം നൽകി ആന്റണി ജോൺ എം.എൽ.എ

കോതമംഗലം : കോവിഡ് 19 വൈറസ് വ്യാപനം തടയാന്‍ ആരോഗ്യ വകുപ്പ് Break the Chain ക്യാമ്പയിന് നാടെങ്ങും തുടക്കം കുറിക്കുകയാണ്. ഫലപ്രദമായി കൈ കഴുകി, വ്യക്തിശുചിത്വം പാലിച്ച് കോവിഡ് 19 വൈറസിന്റെ വ്യാപനത്തെ ഫലപ്രദമായി പ്രതിരോധിക്കുകയാണ് ബ്രേക്ക് ദ ചെയിന്‍ ക്യാമ്പയിൻ്റെ ലക്ഷ്യം. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ബ്രേക്ക് ദി ചെയ്ൻ പദ്ധതി ഏറ്റെടുത്ത് ഡി വൈ എഫ് ഐ കോതമംഗലം ബ്ലോക്ക് കമ്മിറ്റി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നടപ്പിലാക്കിയ ഹാൻഡ് വാഷ് കോർണർ, തേൻകോട് പൂക്കുന്നേൽ സലിമിന്റെ മകൻ നിഹാലിന്റെ കൈകൾ കഴുകികൊണ്ടു ബഹു എം എൽ എ ആന്റണി ജോണ് ഉദ്ഘടനം ചെയ്തു. മുനിസിപ്പൽ പ്രതിപക്ഷ നേതാവ് കെ എ നൗഷാദ്, ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി ആദർശ് കുര്യാക്കോസ് പ്രസിഡന്റ് ജിയോ പയസ്, എൽദോസ് പോൾ, എൽസൺ സജി, സജി മാടവന എന്നിവർ പങ്കെടുത്തു.

You May Also Like

NEWS

കോതമംഗലം : വാരപ്പെട്ടി കവല – അമ്പലംപടി കൊച്ചി-ധനുഷ് കോടി ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന പാലം ഗതാഗതത്തിനായി തുറന്നു. കോതമംഗലം ആറിന് കുറുകെ നിർമ്മിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ പാലം ഗതാഗതത്തിനായി തുറന്നതോടെ വാരപ്പെട്ടി,...

NEWS

കോതമംഗലം: ഭൂതത്താൻകെട്ട് – വടാട്ടുപാറ റോഡ് ആധുനീക നില വാരത്തിൽ നവീകരിക്കുന്നതിന്റെ നിർമ്മാണോദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത്‌ അംഗം കെ കെ ദാനി അധ്യക്ഷത വഹിച്ചു.5...

NEWS

പല്ലാരിമംഗലം : പ്രധാനമന്ത്രി ഗ്രാമീണ സടക് യോജനയിൽ ഉൾപ്പെടുത്തി പല്ലാരിമംഗലം കവളങ്ങാട് പഞ്ചായത്ത്കളെ തമ്മിൽ ബന്ധിപ്പിക്കുന്ന മങ്ങാട്ടുപടി – പരുത്തിമാലി – പരീക്കണ്ണി – പൈമറ്റം – ചിറമേൽപടി – മക്കാമസ്ജിദ് റോഡിന്റെ...

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിലായി പ്ലാന്റേഷനിലും ജനവാസ മേഖലയിലുമടക്കം ഭീതി സൃഷ്ടിക്കുന്ന കാട്ടാന കൂട്ടത്തെ ഉൾവനത്തിലേക്ക് തുരത്തുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചു. രാവിലെ ഏഴു മണി മുതൽ തന്നെ നാട്ടുകാരും വനം വകുപ്പും സംയുക്തമായിട്ടാണ്...