Connect with us

Hi, what are you looking for?

NEWS

കാട്ടാനകളുടെ കണക്കെടുപ്പ് ആരംഭിച്ചു

കോതമംഗലം: കോതമംഗലം, തട്ടേക്കാട്, ഇടമലയാര്‍, കുട്ടന്പുഴ, തുണ്ടം, നേര്യമംഗലം, മുള്ളരിങ്ങാട് വനമേഖലകളില്‍ കാട്ടാനകളുടെ കണക്കെടുപ്പ് ആരംഭിച്ചു. കേരളം, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ സംയുക്തമായാണ് കണക്കെടുപ്പ് നടത്തുന്നത്. മൂന്നു ദിവസത്തെ കണക്കെടുപ്പ് എല്ലാ സംസ്ഥാനങ്ങളിലും ഒരേസമയം നടന്നുവരികയാണ്. നാളെയാണ് സമാപിക്കുന്നത്. അന്താരാഷ്ട്ര മാനദണ്ഡങ്ങളാണ് സെന്‍സസിനായി സ്വീകരിച്ചിട്ടുള്ളത്. ഓരോ ദിവസവും ഓരോ തത്വങ്ങളാണ് അടിസ്ഥാനമാക്കുന്നത്. പരിശീലനം ലഭിച്ച വനപാലകരും ഉദ്യോഗസ്ഥരുമാണ് സര്‍വേയ്ക്കാക്കായി നിയോഗിക്കപ്പെട്ടിട്ടുള്ളതെന്ന് തട്ടേക്കാട് റെയിഞ്ച് ഓഫീസര്‍ സി.റ്റി. ഔസേഫ് പറഞ്ഞു. വനങ്ങളെ ബ്ലോക്കുകളായി തിരിച്ചിട്ടുണ്ട്. ഓരോ ബ്ലോക്കിലും നിശ്ചിത എണ്ണം ഉദ്യോഗസ്ഥര്‍ കണക്കെടുപ്പില്‍ പങ്കെടുക്കും.

കോതമംഗലം, തട്ടേക്കാട്, ഇടമലയാര്‍, കുട്ടന്പുഴ, തുണ്ടം, നേര്യമംഗലം, മുള്ളരിങ്ങാട് തുടങ്ങി എല്ലാ ഫോറസ്റ്റ് റെയിഞ്ചുകളുടെ പരിധിയിലും സര്‍വേ പുരോഗമിക്കുകയാണ്. കണക്കെടുപ്പില്‍ ലഭിക്കുന്ന വിവരങ്ങള്‍ വിശകലനം ചെയ്ത് കാട്ടാനകളുടെ എണ്ണം കണ്ടെത്തും. അടുത്ത മാസം 23ന് കരട് റിപ്പോര്‍ട്ടും ജൂലൈ ഒന്‍പതിന് അന്തിമ റിപ്പോര്‍ട്ടും നല്‍കാനാണ് തീരുമാനം. കേരളത്തില്‍ ഇതിന് മുന്പ് 2022ലാണ് കാട്ടാനകളുടെ സെന്‍സസ് നടത്തിയത്. അന്നത്തെ കണക്കെടുപ്പില്‍ പുറത്തുവന്ന കാട്ടാനകളുടെ കണക്ക് യഥാര്‍ഥമല്ലെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. ആനകളെ എണ്ണം വളരെ കുറച്ചുകാണിച്ചുവെന്നായിരുന്നു ആക്ഷേപം. റെയ്ഞ്ച്തലത്തിലുളള കണക്ക് പുറത്തുവിട്ടിരുന്നുമില്ല.

You May Also Like

NEWS

പല്ലാരിമംഗലം : പുളിന്താനം .വെട്ടിത്തറ P W D റോഡിൻ്റെ മാവുടി മുതൽ പല്ലാരിമംഗലം വെയ്റ്റിംഗ് ഷെഡു വരെയുള്ള റോഡ് തകർന്നിട്ട് ഒരു വർഷമായി, നൂറുക ണക്കിന് വിദ്യാത്ഥികൾ ഉപയോഗിക്കുന്ന ഈ റോഡ്...

NEWS

കോതമംഗലം :കോതമംഗലത്ത് പട്ടയ മേള സംഘടിപ്പിച്ചു. കോതമംഗലം, കുന്നത്തു നാട്, മുവാറ്റുപുഴ താലൂക്ക് പരിധിയിലെ പട്ടയങ്ങളാണ് കോതമംഗലത്തെ പട്ടയ മേളയിൽ സംഘടിപ്പിച്ചത്.കോതമംഗലം ചെറിയപള്ളി സെന്റ് തോമസ് പാരീഷ് ഹാളിൽ ചേർന്ന പട്ടയ മേളയുടെ...

NEWS

കോതമംഗലം : ഇടുക്കി എംപി അഡ്വ.ഡീൻ കുര്യാക്കോസ് നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ, വനംവകുപ്പിന്റെ അനാസ്ഥയിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ വിശദീകരണം ആവശ്യപ്പെട്ടു. 2024 ഡിസംബർ 16-ന് കുട്ടമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ എൽദോസ് എന്ന...

NEWS

കോതമംഗലം : കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ പല്ലാരിമംഗലം മേഖല സൗജന്യ ഹജ്ജ് സേവന കേന്ദ്രം ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു.അടിവാട് സെൻട്രൽ ജുമാ മസ്ജിദ് ഇമാമിന്റെ ദുആയോടുകൂടി...

NEWS

കോതമംഗലം:സപ്തതി നിറവിൽ നിൽക്കുന്ന കോതമംഗലം മാർ അത്തനേഷ്യസ് കോളേജ്, പിന്നിട്ട 70 വർഷത്തെ നാഴികക്കല്ലുകൾ അനുസ്മരിപ്പിക്കുന്ന വിധത്തിൽ കോളേജിന്റെ സ്ഥാപക ദിനമായ ഇന്നലെ (ജൂലൈ 14) വിളംബര ജാഥ സംഘടിപ്പിച്ചുകൊണ്ട് ഒരു വർഷം...

NEWS

കോതമംഗലം: പോക്സോ കേസിൽ പ്രതിയായകോതമംഗലം മുൻസിപ്പൽ കൗൺസിലർ കെ വി തോമസിന് വേണ്ടി കേസ് ഒതുക്കി തീർക്കാൻ കൂട്ടുനിന്ന കോതമംഗലം എംഎൽഎ ആന്റണി ജോൺ ജനപ്രതിനിധിയായി തുടരാൻ അവകാശമില്ലെന്ന് ഡിസിസി വൈസ് പ്രസിഡണ്ട്...

NEWS

കോതമംഗലം : ആൻ്റണി ജോൺ എംഎൽഎക്കും, സിപിഐഎംനും എതിരെയുള്ള ദുഷ്‌പ്രചരണങ്ങൾ കോൺഗസും യുഡിഎഫും ഉടൻ അവസാനിപ്പിക്കണമെന്ന് സിപിഐഎം കോതമംഗലം ഏരിയ സെക്രട്ടറി കെ എ ജോയി ആവശ്യപ്പെട്ടു. കോതമംഗലം നഗരസഭാ കൗൺസിലറായിരുന്ന കെ...

NEWS

കോതമംഗലം: പോക്‌സോ കേസില്‍ പിടിയിലായ സിപിഎം കൗണ്‍സിലര്‍ കെ.വി തോമസിനെ രക്ഷിക്കാന്‍ കേസ് ഒത്തു തീര്‍പ്പാക്കാന്‍ ശ്രമിച്ച ആന്റണി ജോണ്‍ എംഎല്‍എയെ കേസില്‍ പ്രതി ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് യുഡിവൈഎഫ് നിയോജക മണ്ഡലം കമ്മറ്റിയുടെ...

NEWS

കോതമംഗലം :കോതമംഗലം മുൻസിപ്പൽ കൗൺസിലറും, സിപിഐഎം നേതാവുമായ കെ വി തോമസ് പോക്സോ കേസിൽ അറസ്റ്റിലായി. കേസ് എടുത്ത് ഉടനെ സ്റ്റേഷനിൽ വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തി. പത്താം ക്ലാസ് വിദ്യാർത്ഥിനിയെ പീഡനത്തിന് ഇരയാക്കാൻ...

NEWS

കോതമംഗലം : ഇന്ന് രാവിലെ മൂവാറ്റുപുഴയിലേക്ക് പോകുകയായിരുന്ന ബസ്സും എതിർ ദിശയിൽ വന്ന ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരു വാഹനങ്ങളുടെയും മുൻഭാഗം തകർന്നു. ബസിലെ യാത്രക്കാർക്കും ലോറി ഡ്രൈവർക്കുമാണ് പരിക്കേറ്റത്.ആരുടേയും...

NEWS

പോത്താനിക്കാട്: പോത്താനിക്കാട് സ്വകാര്യ ബസും ഗ്യാസ് ടാങ്കറും കൂട്ടിയിടിച്ച് അപകടം. പോത്താനിക്കാട് ആയങ്കര ഭാഗത്ത് ശനിയാഴ്ച രാവിലെ 8ഓടെയുണ്ടായ അപകടത്തില്‍ 8ഓളം പേര്‍ക്ക് പരിക്ക്. കളിയാര്‍ ഭാഗത്തുനിന്ന് മൂവാറ്റുപുഴ ഭാഗത്തേക്ക് വരുകയായിരുന്ന സ്വകാര്യബസും...

NEWS

തൊടുപുഴ : ദേശീയപാത 85-ലെ നേര്യമംഗലം മുതൽ വാളറ വരെയുള്ള ഭാഗത്തെ വികസന പ്രവർത്തനങ്ങൾ അട്ടിമറിക്കുന്നത് സർക്കാരാണെന്ന് ഡീൻ കുര്യാക്കോസ് എംപി. പ്രദേശം വനമാണെന്ന് കാണിച്ച് അഡീഷണൽ ചീഫ് സെക്രട്ടറി ഹൈക്കോടതിയിൽ നൽകിയ...

error: Content is protected !!