കോതമംഗലം : തങ്കളം കോഴിപ്പിള്ളി ന്യൂ ബൈപ്പാസിന്റെ രണ്ടാം റീച്ചിലെ അവസാന ചെയ്നേജിലെ നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിൽ പുരോഗമിക്കുന്നു. ആദ്യത്തെ റീച്ചിലെ( തങ്ക ളം മുതൽ കലാ ഓഡിറ്റോറിയം) വരെയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ 99% പൂർത്തിയായി. രണ്ട് റീച്ചുകളുള്ള ന്യൂ ബൈപ്പാസിന്റെ നിർമ്മാണത്തിനായി 2019 -20 സംസ്ഥാന ബഡ്‌ജറ്റിൽ 15 കോടി രൂപയാണ് അനുവദിച്ചിരുന്നത്. രണ്ടാം റീച്ചിലെ അവസാന ചെയ്നേ ജിലെ ( കലാ ഓഡിറ്റോറിയം മുതൽ കോഴിപ്പിള്ളി)പാർക്ക് വ്യൂ ജംഗ്ഷനിലെ നിർമ്മാണ പ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നത് .ആന്റണി ജോൺ എംഎൽ എ യുടെ നേതൃത്വത്തിൽ നിർമ്മാണ പുരോഗതികൾ വിലയിരുത്തി.മുൻസിപ്പൽ ചെയർമാൻ കെ കെ ടോമി, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ വി പി സിന്റോ , അസിസ്റ്റന്റ് എഞ്ചിനീയർ അരുൺ എം എസ് എന്നിവരും എം എൽ എ യോടൊപ്പം ഉണ്ടായിരുന്നു.
