കോതമംഗലം: നേര്യമംഗലത്ത് പുതിയ പാലം നിർമ്മാണത്തിൻ്റെ അപ്രാച്ച് റോഡ് വരുന്ന ഭാഗത്ത് പുറമ്പോക്കിൽ താമസിക്കുന്ന വീടും സ്ഥലവും നഷ്ടപെടുന്ന ആളുകൾക്ക് നഷ്ട പരിഹാരം അനുവദിച്ചതായി ഡീൻ കുര്യയാക്കോസ് എം.പി അറിയിച്ചു.
എൻ.എച്ച് വികസനവുമായി ബന്ധപ്പെട്ട് നേര്യമംഗലം പാലത്തിന് സമീപം പുറമ്പോക്കിൽ താമസിക്കുന്ന നാല് കുടുംബങ്ങൾക്ക് വീടും സ്ഥലവും നഷ്ടപെടുന്ന സാഹചര്യം ഉണ്ട്. ഇവർക്ക് പട്ടയം ഇല്ലാത്തതിനാൽ നഷ്ട പരിഹാരം നൽകുന്നതിന് തടസ്സം ഉണ്ട് എന്നായിരുന്നു നാഷണൽ ഹൈവേ യുടെ നിലപാട്.
എം.പി ഉൾപ്പെടെയുള്ള ജനപ്രതിനിധികളുടെ നേതൃത്വത്തിൽ നിരവധി ചർച്ചകൾ നടന്നിരുന്നു.
എം.പി, എം എൽ എ, ജില്ലാ കളക്ടർ,പഞ്ചായത്ത് പ്രസിഡന്റ്, വാർഡ് മെമ്പർ എന്നിവരുടെ സാനിധ്യത്തിൽ നടന്ന ചർച്ചയിലാണ് നഷ്ട പരിഹാരം നൽകുവാൻ തീരുമാനം ആയത്
വീട് നഷ്ടപെടുന്ന അമ്പിളി ശ്യാമിന് -1202144 ലക്ഷം, ഷാന്റീ മോൾ -752063 ലക്ഷം, ശിവൻ -1095425 ലക്ഷം, പുരുഷോത്തമൻ -430608 ലക്ഷം എന്നിങ്ങനെയാണ് തുക അനുവദിച്ചിട്ടുള്ളത്.
വിവരം സ്ഥലത്ത് നേരിട്ട് എത്തി എം.പി വീട്ടുകാരെ അറിയിച്ചു.
കൂടാതെ ഇവർക്ക് വീട് വയ്ക്കുവാനുള്ള സ്ഥലം കണ്ടെത്തുവാൻ ജില്ലാ കളക്ടററോട് ആവശ്യപെട്ടിട്ടുണ്ട് എന്നും , സ്ഥലത്ത് നിന്ന് മാറുന്ന ഇവർക്ക് ആറുമാസത്തെ വീട് വാടക കൊടുക്കണമെന്ന് നാഷണൽ ഹൈ വേ വിഭാഗത്തിനോട് ആവശ്യപെട്ടിട്ട് ഉണ്ട് എന്നും അറിയിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് സിബി മാത്യു, മുൻ പഞ്ചായത്ത് പ്രസിഡന്റ് സൈജന്റ് ചാക്കോ, വാർഡ് മെമ്പർ സൗമ്യ ശശി,ജൈമോൻ ജോസ്, ജോസ് സവിത, സി.പി ഉമ്മർ ,എം.വി ദീപു, ജോയി അറയ്ക്കകുടി, ശ്രീജിത്ത് ശിവൻ, സി.പി ഷമീർ ,ഷരീഫ് ചിരങ്ങര എന്നിവർ എം.പിക്കൊപ്പം കുടുംബങ്ങളെ സന്ദർശിച്ചു.
