കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ യുവാക്കളുടെ സ്വപ്നമായ മള്‍ട്ടിപര്‍പ്പസ് സ്റ്റേഡിയത്തിന്റെ നിര്‍മ്മാണ ഉദ്ഘാടനം നടത്തപ്പെട്ടു. കുട്ടമ്പുഴ പഞ്ചായത്തിന്റെ പ്രസിഡന്റ് കാന്തിവെള്ളകയ്യന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഇടുക്കിയുടെ ആദരണീയനായ എംപി അഡ്വ. ഡീന്‍ കുര്യാക്കോസ് നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്‍സി മോഹനന്‍ സ്വാഗതം ആശംസിച്ചു. കുട്ടമ്പുഴ പഞ്ചായത്തിന്റെ സ്വപ്ന പദ്ധതിയായിട്ടാണ് ഈ മള്‍ട്ടി പര്‍പ്പസ് സ്റ്റേഡിയത്തിന്റെ നിര്‍മ്മാണം പഞ്ചായത്ത് ഭരണസമിതി നിര്‍വേറ്റുന്നത്. ഡീന്‍ കുര്യാക്കോസ് ഉദ്ഘാടനം നിര്‍വഹിച്ച ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജെയിംസ് കൊറമ്പേല്‍, പഞ്ചായത്ത് വിക്‌സനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സിബി കെഎ, പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഇ.സി റോയ്.പഞ്ചായത്ത് മെമ്പര്‍മാരായ മേരി കുര്യാക്കോസ്,ജോഷി പൊട്ടക്കല്‍, രേഖ രാജു പഞ്ചായത്ത് സെക്രട്ടറി. ശ്രീകുമാര്‍ എസ്,പഞ്ചായത്ത് എഇ രതീഷ് ഭാസ്‌കരന്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് സിജെ എല്‍ദോസ്, മുന്‍ മെമ്പര്‍മാരായ പി കെ തങ്കമ്മ, ഫ്രാന്‍സിസ് ആന്റണി, എന്നിവരും വിവിധ ക്ലബ്ബുകളുടെ ഭാരവാഹികളും പൊതുപ്രവര്‍ത്തകരും പങ്കെടുത്തു