Connect with us

Hi, what are you looking for?

NEWS

പാലം നിർമ്മാണം കുളിക്കടവ് ഇല്ലാതാക്കിയതായി പരാതി

കോതമംഗലം : നടുക്കുടി കടവില്‍ പാലം നിർമ്മാണം പൂർത്തീകരിച്ച് ഗതാഗത സൗകര്യം വർദ്ധിപ്പിക്കുമ്പോൾ കുളിക്കടവ് ഇല്ലാതാക്കിയതായി പരാതി. വാരപ്പെട്ടി പഞ്ചായത്തിനേയും കോതമംഗലം മുൻസിപ്പാലിറ്റിയെയും തമ്മില്‍ ബന്ധിപ്പിച്ചാണ് വാരപ്പെട്ടി നടുക്കുടി കടവില്‍ പുതിയ പാലം നിര്‍മ്മാണം പൂർത്തികരിച്ച് വരുന്നത്.
അവസാനമിനുക്ക് പണികള്‍ പൂര്‍ത്തിയാക്കുന്നതോടെ പാലം ഗതാഗത സജ്ജമാകും.ഈ പാലം വിവിധ പ്രദേശങ്ങളിലുള്ളവര്‍ക്ക് യാത്രാസൗകര്യം വര്‍ദ്ധിപ്പിക്കുമ്പോള്‍ കുളിക്കാനും അലക്കാനും ഉണ്ടായിരുന്ന സൗകര്യം ഇല്ലാതാക്കിയെന്ന പരാതിയാണ് ഉയരുന്നത്.പഞ്ചായത്തിന്റേയും മുനിസിപ്പാലിറ്റിയുടേയും ഭാഗങ്ങളില്‍ ഉണ്ടായിരുന്ന കുളിക്കടവാണ് പാലം നിര്‍മ്മിച്ചതോടെ ഇല്ലാതായത്.ഇപ്പോള്‍ പുഴയിലേക്ക് ഇറങ്ങാന്‍ കഴിയാത്ത സാഹചര്യമാണ്.വേനല്‍ക്കാലത്ത് നാട്ടുകാര്‍ മാത്രമല്ല,വിദൂരപ്രദേശങ്ങളില്‍നിന്നുള്ളവരും കുളിക്കാനും അലക്കാനും ഈ കടവലെത്തിയിരുന്നതാണ്.പാലത്തിന്റെ നിര്‍മ്മാണം ആരംഭിച്ചഘട്ടത്തില്‍തന്നെ കുളിക്കടവ് നിലനിറുത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു.എന്നാല്‍ ഒരു പരിഗണനയും കരാറുകാര്‍ നല്‍കിയില്ല.സമീപത്തുള്ള കുടിവെള്ള പദ്ധതിയുടെ പമ്പ് ഹൗസിലേക്കുള്ള വഴിയും പാലം നിര്‍മ്മിച്ചതോടെ ഇല്ലാതായിട്ടുണ്ട്.കുളിക്കടവ് പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ അധികൃതര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ട്.എത്രയുംവേഗം ഇക്കാര്യത്തില്‍ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.കുത്തിയൊഴുകിയെത്തുന്ന മഴവെള്ളം സമീപത്തെ കൃഷിയിടങ്ങളിലേക്ക് തിരിച്ചുവിട്ടതായും പരാതിയുണ്ട്.ഇതൂമൂലം കൃഷി ചെയ്യാന്‍ കഴിയാത്ത സ്ഥിതിയാണെന്നും ആക്ഷേപമുണ്ട്.

You May Also Like

NEWS

കോതമംഗലം : കാർഗിലിൽ അതിർത്തി കടന്നെത്തിയ നുഴഞ്ഞുകയറ്റക്കാരെ തുരത്തിയ ഐതിഹാസിക പോരാട്ടത്തിന്റെ 25-ാം വാർഷികദിനം മാർ അത്തനേഷ്യസ് കോളേജിൽ ആചരിച്ചു. കാർഗിൽ വിജയ ദിവസത്തോട് അനുബന്ധിച്ചു എം. എ കോളേജ് എൻ സി...

NEWS

കോതമംഗലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും കോതമംഗലം മണ്ഡലത്തിൽ ചികിത്സാ ധനസഹായമായി 468 പേർക്കായി 1കോടി 67 ലക്ഷത്തി ആറായിരത്തി അഞ്ഞൂറ് രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു....

NEWS

പെരുമ്പാവൂർ :സ്ഥലപരിമിതികൊണ്ട് വീർപ്പുമുട്ടുന്ന വേങ്ങൂർ പഞ്ചായത്തിലെ നെടുങ്ങപ്ര ആയുർവേദ ഡിസ്പെൻസറി കിടത്തി ചികിത്സയ്ക്കുള്ള സൗകര്യങ്ങൾ അടക്കം ഏർപ്പെടുത്തി ആധുനികവൽക്കരിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ പറഞ്ഞു . സമീപത്തായി പ്രവർത്തിച്ചിരുന്ന ഗവൺമെൻറ് ഐടിഐ കെട്ടിടം...

NEWS

കോതമംഗലം: ലയൺസ് ക്ലബ്ബ് ഇന്റർനാഷണൽ മുൻ പ്രസിഡന്റും എൽ സി ഐ എഫ് ചെയർമാനുമായ ഡോ പാട്ടി ഹിൽ കോതമംഗലം ലയൺസ് ക്ലബ്ബ് നിർമ്മിച്ചു നൽകിയ ലയൺസ് ഗ്രാമം വീടുകൾ സന്ദർശിച്ചു. നഗരസഭയിലെ...