കോതമംഗലം: താലൂക്കിന്റെ വിവിധ ഭാഗങ്ങളിലെ അങ്കന്‍വാടികളില്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്ന അമൃതംപൊടി വിതരണം നിലച്ചതായി പരാതി. താലൂക്കില്‍ 236 അങ്കണവാടികളാണ് ഉള്ളത്. ഇതില്‍ ഭൂരിഭാഗം അങ്കന്‍വാടികളിലും രണ്ട് മാസത്തോളമായി അമൃതം പൊടി വിതരണം നിലച്ചിട്ട് വിതരണം നിലച്ചിതില്‍ ശക്തമായ പ്രതിഷേധവും ഉയരുന്നുണ്ട്്. രക്ഷിതാക്കളും അങ്കന്‍വാടി ജീവനക്കാരും ഇക്കാര്യം ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും പരിഹാരമായിട്ടില്ലെന്നാണ് ആക്ഷേപം. ആറ് മാസം മുതല്‍ മൂന്ന് വയസ് വരെയുള്ള കുഞ്ഞുങ്ങള്‍ക്കാണ് അമൃതംപൊടി നല്‍കുന്നത്. ഒരു കുഞ്ഞിന് ദിവസേന 135 ഗ്രാം എന്ന തോതില്‍ ഒരു മാസത്തേക്ക്്് അഞ്ഞൂറ് ഗ്രാം വീതമുള്ള ആറ് പാക്കറ്റുകളാണ് നല്‍കുന്നത്. പെരുമ്പാവൂര്‍ വെങ്ങോല ഭാഗത്ത് നിന്ന് കുടുംബശ്രീ യൂണിറ്റ് മുഖേനയാണ് താലൂക്കില്‍ ഉള്‍പ്പെടെ അമൃതം പൊടി വിതരണം ചെയ്തിരുന്നത്. യൂണിറ്റ് പുതിയ കെട്ടിടത്തിലേക്ക് മാറ്റി പ്രവര്‍ത്തനം തുടങ്ങാന്‍ വൈദ്യുതി കണക്ഷന്‍ ലഭിക്കാത്തതാണ് കാരണം. യൂണിറ്റിന്റെ അറ്റകുറ്റപണി നടക്കുന്നതിനാലാണ് അമൃതം പൊടിയുടെ വിതരണം മുടങ്ങിയിട്ടുള്ളതെന്നാണ് അധികൃതര്‍ അങ്കന്‍വാടി ജീവനക്കാരെ അറിയിച്ചിട്ടുള്ളത്. എന്നാല്‍ മറ്റ് യൂണിറ്റുകളില്‍ നിന്ന് അമൃതംപൊടി എത്തിക്കാനും നടപടിയുണ്ടായില്ല. അടുത്തമാസം പൊടി ലഭ്യമാകുമെന്ന് പറയുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ കൃത്യമായ ഉറപ്പ് ലഭിച്ചിട്ടില്ലെന്നും ജീവനക്കാര്‍ പറഞ്ഞു.