കോതമംഗലം : കേരള സർക്കാർ സാമൂഹ്യ നീതി വകുപ്പിന്റെ സംസ്ഥാന ഭിന്നശേഷി അവാർഡ് രണ്ടാം തവണയും കോതമംഗലം മാർ ബേസിൽ ഹയർ സെക്കന്ററി സ്കൂളിനെ തേടിയെത്തി.ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്കിടയിൽ നടത്തുന്ന പ്രവർത്തനങ്ങളെ മുൻനിർത്തി എസ് പി സി യൂണിറ്റിന് നൽകിയ പുരസ്കാരമാണിത്.സഹചാരി അവാർഡ് ഉന്നത വിദ്യാഭ്യാസ വകുപ്പ് & സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദുവിൽ നിന്നും മാർ ബേസിൽ ഹയർ സെക്കൻഡറി സ്കൂൾ എസ് പി സി യൂണിറ്റിനു വേണ്ടി ഹെഡ്മിസ്ട്രസ് ബിന്ദു വർഗീസ്, എസ് പി സി ഭാരവാഹിത്വം വഹിക്കുന്ന അദ്ധ്യാപകരായ
എൽദോസ് എം എ ,
ഷെല്ലി പീറ്റർ,
ബിന്ദു എം.പി. എന്നിവർ ചേർന്ന് ഏറ്റുവാങ്ങി .
