Connect with us

Hi, what are you looking for?

NEWS

വേമ്പനാട്ട് കായലിന്റെ 11 കിലോമീറ്റർ ദൂരം നീന്തി കടന്ന് ഒൻപതാം ക്ലാസ്സ്‌ വിദ്യാർത്ഥി

കോതമംഗലം: വേമ്പനാട്ട് കായലിന്റെ 11കിലോമീറ്റർ ദൂരം നീന്തി കടന്ന് ഒമ്പതാം ക്ലാസ്സ്‌ വിദ്യാർത്ഥി.കുത്തുകുഴി കിഴക്കേമേക്കൽ വീട്ടിൽ സുരേന്ദ്രന്റെയും, ദിവ്യ സുരേന്ദ്രന്റെയും മകനും കോതമംഗലം മാർ ബേസിൽ ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥിയുമായ ആദിത്യൻ സുരേന്ദ്രനാണ് 1 മണിക്കൂർ 35 മിനിറ്റ് കൊണ്ട് 11 കിലോമീറ്റർ നീന്തി കടന്നത്. ആലപ്പുഴ ജില്ലയിലെ ചേർത്തല കൂമ്പേൽകരിയിൽ കടവ് മുതൽ കോട്ടയം ജില്ലയിലെ വൈക്കം ബീച്ച് വരെയുള്ള 11 കിലോമീറ്റർ ദൂരമാണ് ഈ 14 വയസ്കാരൻ ഇരു കൈയും ബന്ധിപ്പിച്ച് നീന്തി കയറിയത്. കോതമംഗലം ഡോൾഫിൻ അക്വാട്ടിക് ക്ലബ്ന്റെ നേതൃത്വത്തിൽ കുത്തൊഴുക്കുള്ള മുവാറ്റുപുഴ ആറ്റിലായിരുന്നു പരിശീലനം. നീന്തൽ പരിശീലകൻ ബിജു തങ്കപ്പനും ഡോൾഫിൻ അക്വാട്ടിക് ക്ലബ് സെക്രട്ടറിയും പ്രോഗ്രാം കോർഡിനേറ്ററുമായ അൻസൽ എ പിയും ചേർന്നു നടത്തുന്ന 24 മത്തെ വേൾഡ് വൈഡ് ബുക്ക്‌ ഓഫ് റെക്കോർഡ് നേട്ടമാണിത്.

ഡോൾഫിൻ അക്വാട്ടിക് ക്ലബ്ബിന്റെ നേതൃത്വത്തിൽ ആദ്യമായിട്ടാണ് 11കിലോമീറ്റർ നീന്തി റെക്കോർഡ് നേടുന്നത്. ചേർത്തല കൂമ്പേൽ കരിയിൽ കടവിൽ ചേന്നം പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ടി എസ് സുധീഷ്ന്റെയും മുൻ പഞ്ചായത്ത് പ്രസിഡന്റ്‌ ഹരികുമാറിന്റെയും സാന്നിധ്യത്തിൽ നീന്തൽ ഫ്ലാഫ് ഓഫ് ചെയ്തു. നീന്തൽ വിജയകരമായി പൂർത്തിയാക്കിയ ആദിത്യന്റെ അനുമോദന സമ്മേളനം വൈക്കം മുനിസിപ്പൽ വൈസ് ചെയർമാൻ പി ടി സുഭാഷ് ഉദ്ഘടനം ചെയ്തു. കോതമംഗലം മാർ ബേസിൽ സ്കൂൾ മാനേജർ ബാബു മാത്യു കൈപ്പിള്ളിൽ, പ്രീത രാജേഷ് (മുനിസിപ്പൽ ചെയർപേഴ്സൺ വൈക്കം ) ബിന്ദു ഷാജി (മുനിസിപ്പൽ കൗൺസിലർ ) , സ്റ്റേഷൻ ഓഫീസർ ബിജു,മാർ ബേസിൽ സ്കൂൾ ഹെഡ്മിസ്റ്ററസ് ബിന്ദു വർഗീസ്,കോതമംഗലം മുനിസിപ്പൽ വാർഡ് കൗൺസിലർ ഉണ്ണികൃഷ്ണൻ, പത്താം വാർഡ് മെമ്പർ സുനിമോൾ പി , സി. എൻ പ്രദീപ്‌ കുമാർ എന്നിവർ ആശംസകൾ അറിയിച്ചു. ചടങ്ങിൽ മുഖ്യ അതിഥിയായി ഇന്ത്യൻ പീപ്പിൾ തിയേറ്റർ അസോസിയേഷൻ പ്രതിനിഥി ലെനിൻ സിപി പങ്കെടുത്തു. ഡോൾഫിൻ അക്വാട്ടിക് ക്ലബ്‌ സെക്രട്ടറി അൻസൽ എ പി യോഗത്തിന് നന്ദി പറഞ്ഞു.

You May Also Like

NEWS

കോതമംഗലം: കോതമംഗലം നിയോജകമണ്ഡലം തല ജോബ് സ്റ്റേഷൻ കോട്ടപ്പടി മാർ ഏലിയാസ് കോളേജിൽ പ്രവർത്തനം ആരംഭിച്ചു . കോട്ടപ്പടി കൽക്കുന്നേൽ മാർ ഗീവർഗീസ് സഹദാ പള്ളി വികാരി ഫാദർ ജോസ് പരത്തുവയലിൻ്റെ അധ്യക്ഷതയിൽ...

NEWS

കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ പിണവൂർ കുടി ആദിവാസി ഉന്നതിയിൽ 1 കോടി രൂപയുടെ വിവിധ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുമെന്ന് ആന്റണി ജോൺ എം എൽ എ അറിയിച്ചു. പഠന കേന്ദ്രം, കമ്മ്യൂണിറ്റി...

NEWS

കോതമംഗലം: വെറ്റിലപ്പാറ ദശലക്ഷം നഗറില്‍ വാസയോഗ്യമല്ലാതെ അപകടഭീഷണിയിലായ മൂന്നു വീടുകള്‍ പൊളിച്ചുനീക്കി. കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെ നഗറിലെ പുത്തന്‍പുരയ്ക്കല്‍ കൃഷ്ണന്‍കുട്ടി-അമ്മിണി ദന്പതികളുടെ വീട് തകര്‍ന്നിരുന്നു. വീട്ടിലുണ്ടായിരുന്നവര്‍ പരിക്കുകളോടെ രക്ഷപ്പടുകയായിരുന്നു. ഞായറാഴ്ച വെട്ടുകാട്ടില്‍ ശോശാക്കുട്ടി...

NEWS

കോതമംഗലം: കോട്ടപ്പടി, കൂവക്കണ്ടത്ത് നാട്ടിലിറങ്ങിയ കാട്ടാനകളെ തുരത്തുന്നതിനിടയിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥർക്കും നാട്ടുകാർക്കും നേരെ കാട്ടാനക്കൂട്ടം പാഞ്ഞടുത്തു. ദിവസങ്ങളായി കുട്ടിയുൾപ്പെടെ 5 ആനകൾ ഈ ഭാഗത്ത് എത്തുന്നുണ്ട്. കാർഷിക വിളകൾ നശിപ്പിക്കുന്നതും പതിവായിരിക്കുകയാണ്. വന്യമൃഗശല്യത്തിന്...

NEWS

കോതമംഗലം : വിദേശ രാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതി അറസ്റ്റിൽ. ഓടക്കാലി മറ്റപ്പിള്ളി വീട്ടിൽ സുഭാഷ് എം.വർഗീസ് (48) ആണ് പുത്തൻകുരിശ് പോലീസിൻ്റെ പിടിയിലായത്. 2024 ഓഗസ്റ്റ്...

CRIME

കോതമംഗലം : നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. ഇരമല്ലൂർ കുറ്റിലഞ്ഞി, പുതുപാലം ഭാഗത്ത് കാഞ്ഞിരക്കുഴി വീട്ടിൽ ഷിഹാബ് (37) നെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. റൂറൽ ജില്ല പോലീസ്...

CRIME

കോതമംഗലം :പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് ഏഴ് വർഷം കഠിന തടവും 25500 രൂപ പിഴയും വിധിച്ചു. ഏനാനല്ലൂർ പുളിന്താനം തെക്കും കാട്ടിൽ വീട്ടിൽ ബെന്നി ജോസഫ് (52) നെയാണ്...

CHUTTUVATTOM

കോതമംഗലം : കോതമംഗലം താലൂക്കിലെ 8 പട്ടയ അപേക്ഷകൾക്ക് ലാൻഡ് അസൈൻമെന്റ് കമ്മിറ്റിയുടെ അംഗീകാരം. പതിറ്റാണ്ടുകളായി പരിഹരിക്കപ്പെടാതെ കിടന്ന 8 അപേക്ഷകളിന്മേ മേലാണ് താലൂക്ക് ഓഫീസിൽ ചേർന്ന ലാൻഡ് അസൈൻമെന്റ് കമ്മിറ്റി യോഗം...

NEWS

കോതമംഗലം :കോട്ടപ്പടി മാർ ഏലിയാസ് കോളേജിൽ വിജ്ഞാനോത്സവവം സംഘടിപ്പിച്ചു . വിജ്ഞാനോത്സവം കോട്ടപ്പടി കൽക്കുന്നേൽ മാർ ഗീവർഗീസ് സഹദാ പള്ളി വികാരി ഫാ. ജോസ് പരത്തുവയലിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കോതമംഗലം എംഎൽഎ...

NEWS

കോതമംഗലം : എറണാകുളം ജില്ലാപഞ്ചായത്ത്, ജില്ലാ സാമൂഹ്യനീതി വകുപ്പ്, കേരള സാമൂഹ്യ സുരക്ഷ മിഷൻ എന്നിവരുടെ സംയുക്തതയിൽ നടന്ന ജില്ലാതല വയോജന കലാമേളയിൽ മികച്ച നേട്ടം കൈവരിച്ച വയോജനങ്ങളെ കോതമംഗലം നഗരസഭയുടെ നേതൃത്വത്തിൽ...

NEWS

കോതമംഗലം – കോതമംഗലത്ത് വൻ കഞ്ചാവ് വേട്ട,15 കിലോയോളം കഞ്ചാവുമായി 4 പേരെ പോലീസ് പിടികൂടി. കൊൽക്കത്ത സ്വദേശികളായ നൂറുൽ ഇസ്ലാം (25), സുമൻ മുല്ല (25), ഒറീസ സ്വദേശികളായ ഷിമൻഞ്ചൽപാൽ, പ്രശാന്ത്...

NEWS

കോതമംഗലം : മണികണ്ഠൻ ചാലിൽ ഒഴുക്കിൽപ്പെട്ട് മരണമടഞ്ഞ ബിജുവിന്റെ സംസ്കാരം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ പൂയം കുട്ടി സെന്റ് ജോർജ് പള്ളിയിൽ നടന്നു. സംസ്കാര ശുശ്രൂഷകൾക്ക് ഫാ. ജോസ് ചിരപ്പറമ്പിൽ, ഫാ.മാത്യു തൊഴാല...

error: Content is protected !!