കോതമംഗലം: വേമ്പനാട്ട് കായലിന്റെ 11കിലോമീറ്റർ ദൂരം നീന്തി കടന്ന് ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥി.കുത്തുകുഴി കിഴക്കേമേക്കൽ വീട്ടിൽ സുരേന്ദ്രന്റെയും, ദിവ്യ സുരേന്ദ്രന്റെയും മകനും കോതമംഗലം മാർ ബേസിൽ ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥിയുമായ ആദിത്യൻ സുരേന്ദ്രനാണ് 1 മണിക്കൂർ 35 മിനിറ്റ് കൊണ്ട് 11 കിലോമീറ്റർ നീന്തി കടന്നത്. ആലപ്പുഴ ജില്ലയിലെ ചേർത്തല കൂമ്പേൽകരിയിൽ കടവ് മുതൽ കോട്ടയം ജില്ലയിലെ വൈക്കം ബീച്ച് വരെയുള്ള 11 കിലോമീറ്റർ ദൂരമാണ് ഈ 14 വയസ്കാരൻ ഇരു കൈയും ബന്ധിപ്പിച്ച് നീന്തി കയറിയത്. കോതമംഗലം ഡോൾഫിൻ അക്വാട്ടിക് ക്ലബ്ന്റെ നേതൃത്വത്തിൽ കുത്തൊഴുക്കുള്ള മുവാറ്റുപുഴ ആറ്റിലായിരുന്നു പരിശീലനം. നീന്തൽ പരിശീലകൻ ബിജു തങ്കപ്പനും ഡോൾഫിൻ അക്വാട്ടിക് ക്ലബ് സെക്രട്ടറിയും പ്രോഗ്രാം കോർഡിനേറ്ററുമായ അൻസൽ എ പിയും ചേർന്നു നടത്തുന്ന 24 മത്തെ വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ് നേട്ടമാണിത്.
ഡോൾഫിൻ അക്വാട്ടിക് ക്ലബ്ബിന്റെ നേതൃത്വത്തിൽ ആദ്യമായിട്ടാണ് 11കിലോമീറ്റർ നീന്തി റെക്കോർഡ് നേടുന്നത്. ചേർത്തല കൂമ്പേൽ കരിയിൽ കടവിൽ ചേന്നം പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി എസ് സുധീഷ്ന്റെയും മുൻ പഞ്ചായത്ത് പ്രസിഡന്റ് ഹരികുമാറിന്റെയും സാന്നിധ്യത്തിൽ നീന്തൽ ഫ്ലാഫ് ഓഫ് ചെയ്തു. നീന്തൽ വിജയകരമായി പൂർത്തിയാക്കിയ ആദിത്യന്റെ അനുമോദന സമ്മേളനം വൈക്കം മുനിസിപ്പൽ വൈസ് ചെയർമാൻ പി ടി സുഭാഷ് ഉദ്ഘടനം ചെയ്തു. കോതമംഗലം മാർ ബേസിൽ സ്കൂൾ മാനേജർ ബാബു മാത്യു കൈപ്പിള്ളിൽ, പ്രീത രാജേഷ് (മുനിസിപ്പൽ ചെയർപേഴ്സൺ വൈക്കം ) ബിന്ദു ഷാജി (മുനിസിപ്പൽ കൗൺസിലർ ) , സ്റ്റേഷൻ ഓഫീസർ ബിജു,മാർ ബേസിൽ സ്കൂൾ ഹെഡ്മിസ്റ്ററസ് ബിന്ദു വർഗീസ്,കോതമംഗലം മുനിസിപ്പൽ വാർഡ് കൗൺസിലർ ഉണ്ണികൃഷ്ണൻ, പത്താം വാർഡ് മെമ്പർ സുനിമോൾ പി , സി. എൻ പ്രദീപ് കുമാർ എന്നിവർ ആശംസകൾ അറിയിച്ചു. ചടങ്ങിൽ മുഖ്യ അതിഥിയായി ഇന്ത്യൻ പീപ്പിൾ തിയേറ്റർ അസോസിയേഷൻ പ്രതിനിഥി ലെനിൻ സിപി പങ്കെടുത്തു. ഡോൾഫിൻ അക്വാട്ടിക് ക്ലബ് സെക്രട്ടറി അൻസൽ എ പി യോഗത്തിന് നന്ദി പറഞ്ഞു.
