കോതമംഗലം : ചിറക്കൽ കുടുംബയോഗത്തിന്റെ വാർഷിക പൊതുയോഗം നെല്ലിമറ്റം കവളങ്ങാട് സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു. കുടുംബയോഗം പ്രസിഡന്റ് പി എ പ്രഭാകരൻ അധ്യക്ഷത വഹിച്ചു.
വിലാസിനി രാമകൃഷ്ണൻ, സെക്രട്ടറി രാജീവ് ചിറയ്ക്കൽ, കവളങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിബി മാത്യു, കവളങ്ങാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് യാസർ മുഹമ്മദ്,വാർഡ് മെമ്പർ റ്റിന റ്റിനു, കോട്ടപ്പടി ഗ്രാമപഞ്ചായത്ത് മെമ്പർ അമൽ വിശ്വം, സന്തോഷ് ചിറയ്ക്കൽ,മുൻ സെക്രട്ടറി സുനിൽകുമാർ ചിറയ്ക്കൽ, കമ്മിറ്റി അംഗങ്ങളായ സ്വപ്ന സുഭാഷ്,സുകുമാരൻ ചിറയ്ക്കൽ, സജീവ് ചിറയ്ക്കൽ, ജയ്മോൻ ചിറയ്ക്കൽ, ബിജു പി തങ്കപ്പൻ, പുഷ്പ സുകുമാരൻ,രജിത ജയ്‌മോൻ,ഖജാൻജി രാമകൃഷ്ണൻ എം വി , കോട്ടപ്പടി എസ് എൻ ഡി പി ശാഖ പ്രസിഡന്റ് സി വി വിജയൻ, ഇൻസ്പെക്ടർ ഓഫ് പോലീസ് കഞ്ഞിക്കുഴി അജി അരവിന്ദ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. യോഗത്തിൽ മുതിർന്ന അംഗങ്ങളെ ആദരിക്കുകയും ഉന്നത വിജയം കൈവരിച്ച വിദ്യാർഥികൾക്ക് മൊമെന്റോ നൽകി അനുമോദിക്കുകയും, കുട്ടികളുടെയും മുതിർന്നവരുടെയും കലാ- കായിക കലാപരിപാടികളും നടന്നു.
