കോതമംഗലം: കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ കുടുംബശ്രീ വഴി നടപ്പിലാക്കുന്ന മുഖ്യമന്ത്രിയുടെ സഹായഹസ്തം വായ്പ പദ്ധതിയിൽ കോതമംഗലം മണ്ഡലത്തിൽ ഇതുവരെ 5 കോടി 71 ലക്ഷം രൂപ അനുവദിച്ചതായി ആൻ്റണി ജോൺ എംഎൽഎ അറിയിച്ചു. മണ്ഡലത്തിലെ 659 അയൽക്കൂട്ടങ്ങളിലെ 6226 പേർക്കാണ് ഇതുവഴി ഈടില്ലാതെ ബാങ്കുകൾ വഴി തുക നൽകിയത്. കവളങ്ങാട് – 93 അയൽക്കൂട്ടങ്ങളിലായി 822 പേർ,കീരംപാറ – 40 അയൽക്കൂട്ടങ്ങളിലായി 321 പേർ,കോട്ടപ്പടി – 26 അയൽക്കൂട്ടങ്ങളിലായി 219 പേർ,കുട്ടമ്പുഴ – 215 അയൽക്കൂട്ടങ്ങളിലായി 1892,നെല്ലിക്കുഴി – 90 അയൽക്കൂട്ടങ്ങളിലായി 1050 പേർ,പല്ലാരിമംഗലം – 44 അയൽക്കൂട്ടങ്ങളിലായി 433 പേർ,പിണ്ടിമന – 26 അയൽക്കൂട്ടങ്ങളിലായി 170 പേർ,വാരപ്പെട്ടി – 10 അയൽക്കൂട്ടങ്ങളിലായി 79 പേർ,കോതമംഗലം മുനിസിപ്പാലിറ്റി – 115 അയൽക്കൂട്ടങ്ങളിലായി 1240 പേർ എന്നിങ്ങനെ 8 പഞ്ചായത്തുകളിലും,മുനിസിപ്പാലിറ്റിയിലുമായി 659 അയൽക്കൂട്ടങ്ങളിലെ 6226 പേർക്കാണ് 5 കോടി 71 ലക്ഷം രൂപ വായ്പ അനുവദിച്ചിട്ടുള്ളത്.
ബാക്കി അപേക്ഷകൾ പരിഗണനയിലാണെന്നന്നും,വായ്പ തുക ഉടൻ അർഹതപ്പെട്ടവരുടെ കൈകളിൽ എത്തുമെന്നും എംഎൽഎ പറഞ്ഞു.ലോക് ഡൗൺ പ്രഖ്യാപിച്ച മാർച്ച് അവസാനമാണ് പലിശ ഭാരം ഇല്ലാതെ വായ്പ പദ്ധതി സർക്കാർ പ്രഖ്യാപിച്ചത്. കുറഞ്ഞ മാസം കൊണ്ട് ഇത്രയും വലിയ തുക വായ്‌പയായി അനുവദിച്ചു എന്നത് പദ്ധതിയുടെ നേട്ടമാണെന്നും എംഎൽഎ കൂട്ടിച്ചേർത്തു.