കോതമംഗലം: പക്ഷിപ്പനിയും, കോറൊണ ഭിതിയും മൂലം തകർന്നടിഞ്ഞ ഇറച്ചിക്കോഴി വിപണി ഉണർന്നു തുടങ്ങി. കഴിഞ്ഞ ദിവസം മുതൽ ഇറച്ചിക്കോഴികൾക്ക് ആവശ്യക്കാരുടെ എണ്ണം വർദ്ധിച്ചിരിക്കുകയാണ്. പ്രധാനമന്ത്രിയുടെ ഞായറാഴ്ചത്തെ ജനത കർഫ്യൂവിന് മുന്നോടിയായി പട്ടണങ്ങളിലേയും നാട്ടിൻ പുറങളിലേയും ഇറച്ചിക്കോഴി വിൽപ്പന കേന്ദ്രങ്ങളിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. വെള്ളിയാഴ്ച വരെ 40 രൂപ ആയിരുന്ന കോഴിയിറച്ചി വില ശനിയാഴ്ച 70 രൂപയിൽ എത്തി. ഇന്നലെ കിലോക്ക് 90 രൂപക്കാണ് കോതമംഗലത്ത് ഇറച്ചിക്കോഴി വിറ്റത്. കഴിഞ്ഞ ആഴ്ചകളിൽ 100 രൂപക്ക് 3 കോഴി വിറ്റിടത്താണ് ഒരാഴ്ചക്കിടയിൽ വില വർദ്ധനവുണ്ടായത്. ഇതു കോഴിക്കർഷകർക്കു ആശ്വാസമാണെന്ന്, കോഴിക്കർഷകനും,കോതമംഗലം മേഖല കോഴി ഫാം അസോസിയേഷൻ പ്രസിഡന്റും, പൊതു പ്രവർത്തകനുമായ ഷാജി പീച്ചക്കര പറഞ്ഞു.