Connect with us

Hi, what are you looking for?

NEWS

ചെറുവട്ടൂർ ഗവ. മോഡൽ ഹയർസെക്കൻഡറി ഹൈടെക് സ്കൂളിലെ “റ്റോണികോസ്റ്റർ 2024” ആഘോഷിച്ചു

കോതമംഗലം : ചെറുവട്ടൂർ ഗവ. മോഡൽ ഹയർസെക്കൻഡറി ഹൈടെക് സ്കൂളിന്റെ 66-ാമത് വാർഷികാഘോഷമായ “റ്റോണികോസ്റ്റർ 2024” ലും,യാത്രയയപ്പ് സമ്മേളനവും നടത്തി. സമ്മേളനം ആന്റണി ജോൺ എം.എൽഎ ഉദ്ഘാടനം ചെയ്തു. നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം.മജീദ് അദ്ധ്യക്ഷത വഹിച്ചു. കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം.ബഷീർ വിരമിക്കുന്ന നിഷടീച്ചർ, കെ.എച്ച്. സൈനുദ്ദീൻ, ഡെയ്സി കുര്യൻ, സുഹ്റ സൈനുദ്ദീൻ എന്നിവർക്ക് യാത്രയയപ്പ് നൽകി.മുൻ എച്ച് എം സി.പി.റാബിയ,ബാലൻ ചെങ്ങനാട്ട് ശിൽപ്പി രവീന്ദ്രൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. വാർഡ് മെംബർ വൃന്ദമനോജ്, പി ടി എ പ്രസിഡന്റ് പി.എ.ഷാഹുൽ , സ്കൂൾ പ്രിൻസിപ്പൽ നയനാ ദാസ്, എച്ച്.എം.ടി എൻ സിന്ധു , സലാം കാവാട്ട്, സി.പി ലെനിൻ, റംല ഇബ്രാഹീം, പി.എ. സുബൈർ,സോംജി ഇരമല്ലൂർ, ശ്രീജിത്ത് ഒറ്റുമാലിൽ,സി.എ. മുഹമ്മദ്,കെ.എ. ഡോൾഫി,പി.കെ. രാജേഷ്,അനീഷ് നായർ,കെ.എം. റെമിൽ ,പി.ബി. ജലാലുദ്ദീൻ,ഷീല ഐസക്ക്,ലിയ ഫാത്തിമ എന്നിവർ ആഘോഷത്തിൽ പങ്കെടുത്തു . നിരവധി കലാപരിപാടി കളോടെ അരങ്ങേറിയ കലാവിരുന്ന് വാർഷികാഘോഷത്തെ
വർണ്ണാഭമാക്കി.

You May Also Like

NEWS

കോതമംഗലം: കേരള ഫയര്‍ ആന്റ് റസ്‌ക്യൂ സര്‍വ്വീസസ്, ഹോംഗാര്‍ഡ്സ്, സിവില്‍ ഡിഫന്‍സ് അംഗങ്ങളുടെ നേതൃത്വത്തില്‍ എറണാകുളം റീജിയണല്‍ സ്പോര്‍ട്സ് മീറ്റ് നഗരസഭ ചെയര്‍മാന്‍ കെ.കെ.ടോമി ഉദ്ഘാടനം ചെയ്തു. എറണാകുളം റീജിയണല്‍ ഫയര്‍ ഓഫീസര്‍...

ACCIDENT

കോതമംഗലം: കൊച്ചി-ധനുഷ്‌ക്കോടി ദേശീയപാതയില്‍ വാളറ ആറാംമൈലിന് സമീപം വാഹനാപകടം. കെഎസ്ആര്‍ടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞു. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് ശേഷമായിരുന്നു അപകടം സംഭവിച്ചത്. ഈരാറ്റുപേട്ട കണ്ടത്തില്‍ മനു ജോസഫ്...

NEWS

കോതമംഗലം : പകുതി വിലക്ക് സ്കൂട്ടറും ലാപ് ടോപ്പും മറ്റ് ഉപകരണങ്ങളും ലഭിക്കുമെന്ന് പരസ്യം കണ്ട് പണമടച്ച കോതമംഗലത്തുള്ള നിരവധിപേരും ആശങ്കയിൽ. ആദ്യം പകുതി പണമടച്ച് പദ്ധതിയിൽ അംഗമായ ശേഷം കുറച്ചു മാസങ്ങൾക്കുള്ളിൽ...

ACCIDENT

നേര്യമംഗലം: അടിമാലി റൂട്ടിൽ വാളറയ്ക്ക് സമീപം കെഎസ്ആർടിസി ബസ് മറിഞ്ഞു.  ഫയർഫോഴ്സും, പോലീസും, നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. പരുക്കേറ്റവരെ കോതമംഗലം ബസേലിയോസ് ആശുപത്രിയിലും അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില...

error: Content is protected !!