Connect with us

Hi, what are you looking for?

NEWS

ജന്മദിനം വേറിട്ടതാക്കി മൂന്നാം ക്ലാസ്സ്‌ വിദ്യാർത്ഥി.

കോതമംഗലം : തന്റെ ജന്മ ദിനം ആഘോഷമാക്കുന്നതിനു പകരം വേറിട്ടതാക്കി മാറ്റിയിരിക്കുകയാണ് ഒരു 8 വയസുകാരൻ. ചേലാട് പിണ്ടിമന ഗവ. യു. പി. സ്കൂൾ മൂന്നാം ക്ലാസ്സ്‌ വിദ്യാർത്ഥി നീരവ് പി അനീഷ്‌ ആണ് തന്റെ ജന്മ ദിനം വേറിട്ടതാക്കിയത്. ജന്മ ദിനത്തിൽ തനിക്ക് അറിവിന്റെ വെളിച്ചം പകർന്നു നൽകികൊണ്ടിരിക്കുന്ന വിദ്യാലയത്തിന്റെ തിരുമുറ്റത്ത് ചെടികൾ നട്ട് പിടിപ്പിച്ചാണ് തന്റെ പിറന്നാൾ ദിനം കൊണ്ടാടിയത്. നീരവിന്റെ ഈ ഉദ്യമത്തിന് എല്ലാവിധ പിന്തുണയുമായി സ്കൂളിലെ അദ്ധ്യാപിക രശ്മി ബി യും കൂടെ ഉണ്ടായി. കൊറോണയുടെ അടച്ചു പൂട്ടലിൽ ഓൺലൈൻ ക്ലാസിനു പുറമെ ചെടികൾ നട്ട് പ്രകൃതിയുടെ കാവലാളകുകയാണ് ഈ കൊച്ചു മിടുക്കൻ. ചേട്ടന് പിന്തുണയുമായി കുഞ്ഞനുജൻ നിരഞ്ചനും കൂടെയുണ്ട്. സാമൂഹിക പ്രവർത്തകനും, കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ എയർ ഇന്ത്യ സെക്യൂരിറ്റി ഉദ്യോഗസ്ഥനുമായ മാലിപ്പാറ പോക്കാട്ട് അനിഷ് തങ്കപ്പൻ്റയും, കോതമംഗലം എം.എ.കോളേജ് ലാബ് അസിസ്റ്റൻ്റ് സൗമ്യയുടെയും മൂത്ത മകനാണ് നീരവ്.

You May Also Like

NEWS

കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിൽ എം എൽ എയുടെ ആസ്തി വികസന ഫണ്ട് 3.5 കോടി രൂപ ചിലവഴിച്ചുള്ള കനാൽ ബണ്ട് നവീകരണത്തിന് തുടക്കമായി. മെയിൻ കനാൽ, ഹൈ ലെവൽ, ലോ...

NEWS

കോതമംഗലം :പിണ്ടിമന ഹെൽത്ത് സെന്ററിന്റെ ഈവനിംഗ് ഒ പി വിഭാഗത്തിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു .പഞ്ചായത്ത് പ്രസിഡന്റ് ജസി സാജു അദ്ധ്യക്ഷയായി .വൈസ് പ്രസിഡന്റ് ജയ്സൺ ദാനിയൽ...

ACCIDENT

കോതമംഗലം :ബാംഗളുരുവിൽ നഴ്സിംഗ് വിദ്യാർത്ഥി വാഹനാപകടത്തിൽ മരിച്ചു. കോതമംഗലം ചേലാട്, കരിങ്ങഴ മനിയാനിപുറത്ത് സിബി ചാക്കോ-ഷൈല ദമ്പതികളുടെ മകൻ ആന്റൺ സിബി(ആന്റപ്പൻ-21) ആണ് മരിച്ചത്. ആന്റൺ സഞ്ചരിച്ച ഇരുചക്രവാഹനം അപകടത്തിൽപെടുകയായിരുന്നു. ബാംഗളുരുവിൽ മൂന്നാം...

NEWS

കോതമംഗലം : വാവേലി , വേട്ടാമ്പാറ എന്നീ പ്രദേശങ്ങളിലെ അക്കേഷ്യാ മരങ്ങൾ മുറിച്ച്‌ മാറ്റൽ പ്രവർത്തി ആരംഭിച്ചു .മേയ്‌ക്കപാലാ ഫോറെസ്റ് സ്റ്റേഷന് കീഴിൽ വരുന്ന അക്കേഷ്യാ മരങ്ങളാണ് മുറിച്ചു നീക്കുവാൻ ആരംഭിച്ചിരിക്കുന്നത് .അക്കേഷ്യ...