Connect with us

Hi, what are you looking for?

NEWS

ചേലാട് റോഡ് നവീകരണം: എംഎൽഎ നടത്തിയത് ജനവജ്ഞനയെന്ന് ഷിബു തെക്കുംപുറം

കോതമംഗലം: ചേലാട് റോഡിൻ്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു കേരള കോൺഗ്രസ് മുനിസിപ്പൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ്ണ നടത്തി. പ്രകടനവുമായി എത്തിയ പ്രവർത്തകർ മലയൻകീഴ് ജംഗ്ഷനിൽ രൂപപ്പെട്ട കുഴിയിൽ റീത്ത് വച്ചു പ്രതിഷേധിച്ചു. യുഡിഎഫ് ജില്ലാ കൺവീനറും കേരള കോൺഗ്രസ് ജില്ലാ പ്രസിഡൻ്റുമായ ഷിബു തെക്കുംപുറം ധർണ്ണ ഉദ്ഘാടനം ചെയ്തു.

മൂന്നു പഞ്ചായത്തുകളെ കോതമംഗലം ടൗണുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡ് തകർന്നു തരിപ്പണമായ നിലയിലാണ്. ഭൂതത്താൻകെട്ട്, തട്ടേക്കാട് പക്ഷിസങ്കേതം, ഇടമലയാർ തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള ടൂറിസ്റ്റുകൾ ഇതുവഴിയാണ് കടന്നു പോകുന്നത്.
വെള്ളം മൂടിയ കുഴികളിൽ ചാടി അപകടത്തിൽ പെടുന്നതിൽ ഏറിയ പങ്കും റോഡ് പരിചയമില്ലാത്ത ടൂറിസ്റ്റുകളാണ്.


രണ്ടര വർഷം മുൻപ് ഈ റോഡ് ബിഎംബസി നിലവാരത്തിൽ ടാർ ചെയ്യാൻ 4 കോടി രൂപ നീക്കിവച്ചിരുന്നു. ഇതിൻ്റെ തുടർ നടപടികൾ പൂർത്തിയാക്കാതെ തന്നെ എംഎൽഎയുടെ നേതൃത്വത്തിൽ നിർമ്മാണോദ്ഘാടനവും നടത്തി. എന്നാൽ നാളിതുവരെ റോഡ് പണി ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല. കോതമംഗലത്തെ ജനങ്ങളോട് എൽഡിഎഫ് സർക്കാരും എംഎൽഎയും വജ്ഞനയാണ് ചെയ്തതെന്ന് ഷിബു തെക്കുംപുറം ആരോപിച്ചു.

മണ്ഡലം പ്രസിഡൻ്റ് ജോർജ് അമ്പാട്ട് അധ്യക്ഷത വഹിച്ചു.  എ.ടി.പൗലോസ്, ജോമി തെക്കേക്കര, കെന്നഡി പീറ്റർ, സി.കെ.സത്യൻ, ജോസ് അരഞ്ഞാണിയിൽ, ജോണി പുളിന്തടം, തോമസ് തെക്കേക്കര, എൽദോസ് വർഗീസ്, ലിസി പോൾ, റിൻസ് റോയ്, വൽസ ജോർജ്, ജോജി സ്ക്കറിയ, ജോസ് കൈതക്കൽ, എ.വി. ജോണി, ജോണി കല്ലാടിക്കൻ, ജോസ് കവളമായ്ക്കൽ, ബി.കേശവദാസ്, എ.ടി. ജോസ് എന്നിവർ പ്രസംഗിച്ചു.

You May Also Like

NEWS

കോതമംഗലം:കോതമംഗലം മണ്ഡലത്തിൽ പട്ടികജാതി/വർഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും 64 പേർക്കായി 18 ലക്ഷത്തി തൊണ്ണൂറായിരം രൂപയുടെ ചികിത്സാ ധനസഹായം അനുവദിച്ചതായി ആന്റണി ജോൺ എംഎൽഎ അറിയിച്ചു. ചികിത്സ ധന...

NEWS

വടാട്ടുപാറയിൽ വന്യമുഗ ആക്രമണത്തിൽ പശു നഷ്ടപ്പെട്ട ക്ഷീര കർഷകന് അർഹമായ നഷ്ടപരിഹാരം നൽകണമെന്ന് ആം ആദ്മി പാർട്ടി കോതമംഗലം നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഈ കർക്ഷകന് അടിയന്തരമായി ന്യായമായ നഷ്ട പരിഹാരം...

NEWS

കാലടി :കേരള ജേർണലിസ്റ്റ്സ് യൂണിയൻ (കെ ജെ യു) കാലടി മേഖലാ സമ്മേളനം നടത്തി. ലക്ഷ്മി ഭവൻ ഹാളിൽ നടന്ന സമ്മേളനം ദീപിക കാലടി ലേഖകനും കാലടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറുമായ ഷൈജൻ...

NEWS

കോതമംഗലം: എംബിറ്റ്‌സ് എഞ്ചിനീറിങ് കോളജിൽ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് വിഭാഗത്തിൽ സ്കോളർഷിപ്പോടുകൂടിയ പഠനത്തിനായി അപേക്ഷ ക്ഷണിച്ചു. ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് രംഗത്തെ വിവിധ കമ്പനികൾ സ്പോൺസർ ചെയ്യുന്ന 10 സീറ്റുകളിലേക്ക് ആണ് അപേക്ഷ...